കാത്തിരിപ്പിന് അവസാന നാളുകള്‍ക്കായി..
ഓര്‍മ്മകളിലേക്ക് മടങ്ങാന്‍ മറ്റൊരു മഴക്കാലം കൂടി.. മഴ എനിക്ക് സമ്മാനിച്ചിട്ടുള്ളത് പുത്തന്‍ പ്രതീക്ഷകളുടെയും ചില നനുത്ത ഓര്‍മ്മകളുടെയും തൂവല്സ്പര്ശമാണ്… ഓര്‍മ്മകളിലെക്കുള്ള മടക്കയാത ഇപ്പോള്‍ എനിക്ക് സമ്മാനിക്കുന്നത് വിരഹത്തിന്റെ മഞ്ഞു മൂടിയ അവസ്ഥയാണ്… ജനാലക്കപ്പുറത്തു കോരിച്ചൊരിയുന്ന പാതിരാമഴ എന്നെ മറ്റൊരു ലോകത്തേക്ക് സ്വാഗതം ചെയ്തു..
77 total views

അവള്‍ക്കും ആ മഴ ഒരു അനുഭവമായിരുന്നു… ആകസ്മികമായി പെയ്തിറങ്ങിയ ആ ചാറ്റല്‍ മഴയില്‍ അവളുടെ കൈപിടിച് തോളോട് തോള് മടക്കുമ്പോള്‍ നാം നെയ്തു കൂട്ടിയ സ്വപ്നങ്ങള്‍.. അത് നമ്മുടെ ജീവിതം തന്നെയിരുന്നു…. ആ മഴത്തുള്ളികള്‍ അവള് കൈകള്‍ കൊണ്ട തട്ടിത്തെറിപ്പിക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നത് അവളുടെ ചുണ്ടുകളില്‍ തങ്ങി നിന്ന മഴതുള്ളിയെയാണ്.. അവള് അറിയാതെ ഞാന്‍ അത് ശ്രദ്ധിച്ചു. ആ ചുണ്ടുകള്‍ ജലകണത്തിനു പകര്‍ന്ന ഭംഗിയില്‍ ഞാന്‍ ഒരു നിമിഷം ആ മഴയെ മറന്നു… എന്നിലൂടെ അവള് മഴയെ സ്നേഹിച്ചു..’മഴയുടെ കാമുകന്’ എന്ന് അവള് എന്നെ വിശേഷിപ്പിച്ചു..അതിലൂടെടെ അവള് എനിക്ക് ഒരു മഴയായ് മാറി…എന്റെ മനസ്സില്‍ പെയ്തിറങ്ങിയ ഒരു കുളിര്‍മഴ…
ജനാലയിലൂടെ പുറത്തേക്കു നോക്കിയപ്പോള്‍ എനിക്ക് ദൃശ്യമയത് മഴത്തുള്ളികളുടെ ആനന്ദനൃത്തമായിരുന്നു.. പക്ഷെ അവ പ്രതിഭലിച്ചത് എന്റെ മിഴിനീരിലും.. ‘അകല്‍ച്ച’ ഞങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ വേദന.. അത വളരെ വലുതാണ്… കോരിച്ചൊരിയുന്ന മഴയത്തും ഞാന്‍ തേടുന്നത് അവളെ മാത്രം…
സൌഹൃദം ഞങ്ങള്‍ക്ക് സമ്മാനിച്ച വിലപ്പെട്ട സമ്മാനമായിരുന്നു ഞങ്ങള്‍ക്കിടയിലെ പ്രണയം.. നാള്‍ക്കു നാള് അതിന്റെ തീവ്രത വര്‍ധിച്ചു.. ഞങ്ങള്‍ അതിനെ നെഞ്ചോടു ചേര്‍ത്തു, ചുണ്ടോടു ചേര്‍ത്തു.. ഞങ്ങള്‍ക്കിടയിലെ പ്രണയത്തിന്റെ തീവ്രത വര്‍ധിച്ചിരുന്നത് ചെറു പിണക്കങ്ങളിലൂടെ ആയിരുന്നു.. ഞാന്‍ അവളെ ഒരുപാടു സ്നേഹിക്കുന്നു പക്ഷെ അത എത്രത്തോളം എന്ന് മനസ്സിലാക്കികൊടുക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല… അതാകാം ഞങ്ങള്‍ക്കിടയിലെ കുഞ്ഞു പിണക്കങ്ങള്‍ക്ക് കാരണം..
മഴയ്ക്ക് ശേഷമുള്ള ആകാശത്തിലേക്ക് നോക്കിയിരുന്നു ഞാന്‍ ആഗ്രഹിക്കുന്നത് അവളാകുന്ന മഴയെയാണ്.. അത് എന്നിലേക്ക് എത്തിച്ചേരും എന്ന ശുഭപ്രതീക്ഷയോടെ..
കാത്തിരിപ്പിന് അവസാന നാളുകള്‍ക്കായി…
78 total views, 1 views today