Untitled-1

 

ഈയിടെ പത്രത്തില്‍ കണ്ട പരസ്യം ആണ്. എന്നെ ഇങ്ങനെയൊക്കെ ചിന്തിപ്പിച്ചത്. ഹണിമൂണ്‍ പാക്കേജുകള്‍ ആയിരുന്നു.ബീച്ച്‌റിസോര്‍ട്ടിലെ താമസം, കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍,വിദേശത്തേക്കുള്ള യാത്ര……………..

വിവാഹവാര്‍ഷികങ്ങളും വയസ്സും എല്ലാം വര്‍ഷവും കൂടി വരുന്നുണ്ടെങ്കിലും മനസ്സ് ചെറുപ്പമായിരിക്കണമെന്നല്ലെ പറയുന്നത്.അതുകാരണം എന്റെ പോക്കറ്റില്‍ ഒതുങ്ങുന്നതായി തോന്നിയ ‘കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍’ വീട്ടിലൊരുക്കാമെന്ന് കരുതി.അതും ഒരു ദിവസം സര്‍പ്രൈസ്സ് ആയിട്ട് ചെയ്യാമെന്ന് വെച്ചു. കുറച്ചു ദിവസങ്ങളായി ആ ഡിന്നറ് എങ്ങനെ,ഏതു വിധത്തില്‍ വേണമെന്ന ചിന്തയിലാണ്ഞാന്‍

മെഴുകുതിരിയെപ്പറ്റി ഓര്‍ക്കുമ്പോള്‍ എന്റെ ഒരു കൂട്ടുകാരി, അവളുടെ പിറന്നാളിന് എന്നെ ക്ഷണിച്ചു.അവളുടെ വീട്ടിലും അവളുടെ കൈയ്യിലും ഇല്ലാത്ത സാധനങ്ങള്‍ ഒന്നും ഇല്ല.അവള്‍ക്ക് സമ്മാനമായി, കറുപ്പും ഗോള്‍ഡന്‍ നിറവും ചേറ്ന്ന ഒരു അരയന്നത്തിന്റെ ഷേയ്പ്പിലുള്ള ഒരു മെഴുകിതിരി ഞാന്‍ മേടിച്ചു.പീറന്നാള്‍ വിശേഷങ്ങള്‍ അമ്മയോട് പറയുന്ന കൂട്ടത്തില്‍……അമ്മ എന്നോട് ചോദിച്ചു.

‘ നീ, എന്ത് സമ്മാനമാണ് കൊടുത്തത്?

ഞാന്‍ പറഞ്ഞു ‘ഒരു മെഴുകുതിരി..’

അമ്മ ‘ മെഴുകുതിരിയോ..? അവരുടെ വീട്ടില്‍ ഇന്‍വെട്ടര്‍ ഒക്കെയുണ്ട്…’

പണ്ട് കറന്റ്‌റ് പോകുമ്പോള്‍ കത്തിക്കുന്നതായിരുന്നു മെഴുകുതിരി.എന്നാല്‍ ഇപ്പോള്‍ അതിന്റെ രൂപവും ഭാവവും മാറിയിരിക്കുന്നു.മണമുള്ള മെഴുകുതിരി,ഫ്‌ലോട്ടിംഗ് മെഴുകുതിരി.മെഴുകുതിരിക്കാണെങ്കില്‍ ആകെ ഒരു ഗ്ലാമറും റൊമാന്റിക് ഭാവവും വന്നിട്ടുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും ഞാനും മെഴുകുതിരിയും കുറച്ചുകാലമായിട്ട് പിണക്കത്തിലാണ്. ഒരു ടി വി പരിപാടിയില്‍ മെഴുകുതിരി ഉണ്ടാക്കുന്നത് കാണിക്കുകയായിരുന്നു.ഉണ്ടാക്കാനാണെങ്കില്‍ ഭയങ്കര എളുപ്പം, തിരിവെക്കുക, വാക്‌സ് ഒഴിക്കുക എന്നിട്ട് തണുപ്പിക്കുക. കണ്ടപ്പോള്‍ എനിക്കും ഉണ്ടാക്കാന്‍ മോഹം. വാക്‌സിനായി, ഒരു കൂട് മെഴുകുതിരി മേടിച്ച് ഉരുക്കി ഒരു ഷെല്ലില്‍ ഒഴിച്ചു. അങ്ങനെ എന്റെ മെഴുകുതിരി റെഡ്ഡി ആയി. വീട്ടുകാര്‍ കണ്ടതോടെ, മെഴുകുതിരി കത്തിക്കുന്നതോടെ, ചിപ്പി ചൂടാവും , പിന്നെ പൊട്ടിത്തെറിക്കും. അങ്ങനെ എന്റെ മെഴുകുതിരിയെ എല്ലാവരും കൂടെ ഒരു ബോംബ് ആക്കി എടുത്തു. അങ്ങനെ ദേഷ്യം വന്ന്, ഞാന്‍ ആ മെഴുകുതിരി, അലമാരിയുടെ ഒരു മൂലയിലേക്ക് തള്ളി. ഇനി എപ്പഴെങ്കിലും അലമാരി ഒതുക്കുമ്പോഴൊ വീട് മാറുമ്പോഴൊ കാണാമായിരിക്കും

എന്തായാലും എന്റെ ഡിന്നറിന്‍, സാധാരണ ചോറും കറിയും വേണ്ടെന്നു വെച്ചു.പകരം പാസ്ത ഉണ്ടാക്കാമെന്നു കരുതി. അതിനായി പത്ത് യുട്യൂബ്ഉം അഞ്ച് പാചകക്കുറിപ്പും വായിച്ച്, 16മത്തെ ഒരു പാചക്കുറിപ്പ് ഞാന്‍ ഉണ്ടാക്കി എന്നു പറയാം.കണ്ടതും വായിച്ചതുമായ റെസിപ്പികളില്‍ ഞാന്‍ കാണാത്തതും കേള്‍ക്കാത്തതുമായ എന്തെങ്കിലും ഒരു സാധനം കാണും. അതൊക്കെ വേണ്ടെന്നുവെച്ച്, എന്റെ കൈയ്യിലുള്ള സാധനങ്ങള്‍ക്കൂട്ടിച്ചേര്‍ത്ത് എന്റെ പാസ്ത ഞാ!ന്‍ ഉണ്ടാക്കി.

ഒരു വെള്ളിയാഴ്ച രാത്രിഭക്ഷണത്തിന്‍,പാസ്ത, ചീസ്സ് ഒക്കെ ഇട്ട് അലങ്കരിച്ചു,ഡിന്നര്‍ സെറ്റ് കഴുകി തുടച്ചു, സ്പൂണ്‍, ഫോര്‍ക്ക് ഒക്കെയാക്കി മേശ അലങ്കരിച്ചു കൂട്ടത്തില്‍ 2 മെഴുകുതിരിയും കത്തിച്ചു വെച്ചു.

അപ്പോഴാണ് ആ കുഴപ്പം മനസ്സിലായത്, മെഴുകുതിരി കത്തിച്ചാല്‍ ഫാന്‍ ഇടാന്‍ സാധിക്കില്ല.അതോടെ കൊതുകുകടിയും ഉഷ്ണവും തുടങ്ങി. പാക്കേജില്‍ പറഞ്ഞ പോലെ ഒരു റൊമാന്റിക് ഡിന്നര്‍ ആകുന്നതിനു പകരം, ഞങ്ങള്‍ മറ്റേയാളുടെ പ്ലേറ്റില്‍ നോക്കി . ‘വേഗം കഴിക്കൂ……..കഴിച്ചു കഴിഞ്ഞാല്‍ ഫാന്‍ ഇടാമല്ലൊ, അവസാനം അതൊരു മാതിരി തീറ്റ മത്സരത്തില്‍ ചേര്‍ന്നതു പോലെ ആയി.

അല്ലെങ്കിലും ദാമ്പത്യത്തിന്റെ വിജയം എന്നുപറയുന്നത് ‘കാന്‍ഡില്‍ ലൈറ്റ് ഡിന്നറോ’ വിദേശയാത്രയൊ ഒന്നുമല്ലല്ലൊ……..അല്ലെ!

You May Also Like

ഒരു വിധപെട്ട മിക്ക കുടിയന്മാരും കേരളത്തിലെ ” മദ്യയാത്ര ” തുടങ്ങിയത് റമ്മിൽ നിന്നാവും

നിയമപരമായ മുന്നറിയിപ്പ് Consumption of alcohol is injurious to health Deepak Raj വിദേശ…

ഉറങ്ങുന്നതിന് മുമ്പ് ഈ 10 ഭക്ഷണങ്ങൾ കഴിക്കരുത്.. പല പ്രശ്നങ്ങളും ഉണ്ടാകാം

ഉറങ്ങുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങൾ കഴിക്കരുത്.. പല പ്രശ്നങ്ങളും ഉണ്ടാകാം.. ഉറങ്ങാൻ പോകുന്നതിനു മുമ്പ് നിങ്ങൾ…

ജീവിതത്തിന്റെ അര്‍ഥം നമുക്ക് പറഞ്ഞുതരുന്നത്‌ 60കാരിയല്ല, ഒരു 6 വയസുകാരി – വീഡിയോ..

നിഷ്കളങ്കമായ പല ചോദ്യങ്ങളിലൂടെയും ജീവിതത്തിന്‍റെ അര്‍ഥം ചോദിക്കുന്ന പെണ്‍കുട്ടി അതിനുള്ള ഉത്തരവും വീഡിയോയുടെ അവസാനം നമുക്ക് തരുന്നു.

ഒരു ബന്ധത്തിൽ എങ്ങനെ വിശ്വാസം വളർത്താം? ദമ്പതികൾ ഇത് ആദ്യം വായിക്കൂ …

ഒരു ബന്ധത്തിൽ വിശ്വാസം വളർത്താൻ സഹായിക്കുന്ന ചില ടിപ്പുകൾ ഇതാ. ഏതൊരു ബന്ധത്തിലും വിശ്വാസം സ്ഥാപിക്കുന്നത്,…