five_tips_for_cancer_prevention

കാന്‍സറിനെ പ്രതിരോധിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് കേട്ട് നിങ്ങള്‍ പലപ്പോഴും കണ്‍ഫ്യൂസ് ആയിട്ടുണ്ടാകും. പക്ഷേ നിങ്ങള്‍ക്ക് ഒന്ന് ചെയ്യാന്‍ കഴിയും . മികച്ച ജീവിത ശൈലി പിന്തുടരുക. ജീവിത ശൈലികളിലെ ചെറിയ മാറ്റങ്ങള്‍ കൊണ്ട് വലിയ കാലത്തേക്ക് കാന്‍സറിലേക്ക് മുക്തി നേടുവാന്‍ നമുക്ക് കഴിയും.

1, ആഹാരക്രമം

സമീകൃത ആഹാരം ഒരിക്കലും കാന്‍സര്‍ മുക്ത ജീവിതം ഉറപ്പ് നല്കില്ല,പക്ഷേ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യതകളെ ഒരു വലിയ പരിധിവരെ അത് തടയും. പച്ചക്കറിയും ,പഴങ്ങളും ഗോതമ്പ് ബ്രഡ്, പാല്‍ , ഡയറി ഫുഡ്‌സ് പോലെ നാര് സമൃദ്ധമായ ആഹാരങ്ങളും ഭക്ഷണത്തിലുള്‍പ്പെടുത്തുക. പാക്കറ്റ് ഇറച്ചി ഉത്പന്നങ്ങള്‍ പരമാവധയോഴിവാക്കുക

2, വ്യായാമത്തിലൂടെ ആരോഗ്യകരമായ ശരീരഭാരം

അമിതവണ്ണം കുടല്‍,പാന്‍ക്രിയാസ്, യൂട്രൈന്‍, വൃക്ക കാന്‍സറുകള്‍ക്ക് കാരണമാകും. ദിവസവും30 മിനിട്ട് ശരീര വ്യായമത്തിലൂടെ നമുക്ക് ശരീരഭാരമ്‌നിയയ്ന്ത്രിക്കാം.

3, സൂര്യനില്‍ നിന്ന് രക്ഷനേടാം

സ്ഥിരമായി സൂര്യപ്രകാശം നേരിട്ടേല്ക്കുന്നത് ത്വക്ക് കാന്‍സറിന് വഴിവെയ്ക്കാം. സണ്‍സ്‌ക്രീന്‍, തൊപ്പികള്‍, സണ്‍ ഗ്ലാസ് തുടങ്ങിയവ ഉപയോഗിച്ച് ഒരു പരിധിവരെ ഇത് നിയന്ത്രിക്കാം. ഡ്രൈവിംഗ് സമയത്ത് ഗ്ലൗസുകള്‍ ഉപയോഗിക്കാനുംശ്രദ്ധിക്കാം

4, മദ്യപാനം കുറയ്ക്കാം

മദ്യപാനം വായ്, അന്ന-ശ്വാസ നാളങ്ങള്‍, ബ്രസ്റ്റ്, ലിവര്‍ കാന്‍സറുകള്‍ക്ക് കാരണമാകുന്നു. മദ്യ ഉപഭോഗം കുറയ്ക്കുന്നതിലൂടെ ഇത്തരം കാന്‍സര്‍ സധ്യതകളില്‍ നിന്ന് നമുക്ക് രക്ഷ നേടാം

5, പുകയില ഉത്പന്നങ്ങള്‍ ഉപേക്ഷിക്കാം

ലോകത്ത് ഏറ്റവും കൂടുതല്‍ കാന്‍സര്‍ മൂലം മരിക്കുന്നത് പുകയില ഉപയോഗിക്കുന്നവരാണ്. നിരവധി കന്‍സറുകളുടെ വില്ലന്‍ പുകയിലയാണ്. നമ്മുടെ ജീവിതത്തില്‍ നിന്ന് തന്നെ നമുക്ക് പുകയില ഒഴിവാക്കാം.

ആദ്യമൊക്കെ പ്രയാസം തോന്നമെങ്കിലും , ആരോഗ്യപരമായ സമീപനം നമ്മളെ രോഗങ്ങളില്‍ നിന്ന് രക്ഷിക്കും.

You May Also Like

പ്രസവം എന്ത്കൊണ്ട് ഇത്ര വേദന ?

മനുഷ്യന് പ്രസവിക്കാൻ പരസഹായം വേണം.പ്രസവത്തോടെ സ്ത്രീ അങ്ങേയറ്റം തളർന്ന് അവശയാവുന്നു. ഈ കാലത്ത്പോലും പ്രസവം ഭീതിജനകമായ ഒരവസ്ഥയാണ്.

ഡോക്ടറേ, ഈ ചിക്കൻപോക്സ് വന്നാ ചാവ്വ്വോ ?

❓ ഡോക്ടറേ, ഈ ചിക്കൻപോക്സ് വന്നാ ചാവ്വ്വോ ?! Dr. Manoj Vellanad (സോഷ്യൽ മീഡിയയിൽ…

മലയാളികളുടെ ഒരു പൊതുസ്വഭാവമാണ് ക്ഷീണം.! അതെങ്ങനെ മാറ്റും ?

മലയാളികള്‍ക്ക് പൊതുവേ ഈ വിയര്‍പ്പിന്റെ അസുഖം ഉള്ള ആളുകള്‍ ആണ്..ഒന്ന് വിയര്‍ത്താല്‍ അവരുടെ ഭാവം മാറും..!!

ഈ ട്യൂമര്‍ എല്ലാം ഒരു സ്ത്രീയുടെ വയറ്റില്‍ നിന്നും എടുത്തു കളഞ്ഞത് ! (കുട്ടികള്‍ കാണാതിരിക്കുക)

വയറില്‍ ട്യൂമര്‍ ബാധിച്ച ഒരു സ്ത്രീയില്‍ നിന്നും അതെടുത്തു കളയുന്ന ചിത്രങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തും. ഒരു ഭീമന്‍ ട്യൂമര്‍ ആയിരുന്നു അവരുടെ വയറ്റില്‍ വളര്‍ന്നിരുന്നത്. വര്‍ഷങ്ങളായി ഉണ്ടായിരുന്ന ട്യൂമര്‍ ആണ് ഡോക്ടര്‍മാര്‍ മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയക്ക് ശേഷം നീക്കം ചെയ്തത്. ഈ ചിത്രങ്ങള്‍ ലോല മനസ്സുള്ളവര്‍ കാണാതിരിക്കുക.