കാപ്പി കുടി 9 മണിക്ക് ശേഷം മാത്രം !

375

new1

കാപ്പി എപ്പോള്‍ എങ്ങനെ കുടിച്ചാല്‍  ഫലപ്രദമാകും എന്ന് നിങ്ങള്‍ക്ക് അറിയാമോ?

രാവിലെ 9 മണിക്ക് മുമ്പാണ് നിങ്ങള്‍ കാപ്പി കുടിക്കുന്നതെങ്കില്‍ ചില മുന്‍ കരുതലുകള്‍ എടുക്കേണ്ടത് ആവശ്യമാണ്.

കാപ്പിയുടെ പ്രവര്‍ത്തനത്തെയും അതിന്റെ ഫലങ്ങളെയും നിയന്ത്രിക്കുന്നതില്‍ നിങ്ങളുടെ ജൈവ ഘടികാരം അഥവ ആന്തരിക ഘടികാരത്തിന്റെ പങ്ക് വളരെ വലുതാണ്. ഇതാണ് രാത്രിയും രാവിലെയും കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണ്‍ പുറപ്പെടുവിച്ച് നമ്മള്‍ എപ്പോള്‍ എഴുന്നേല്‍ക്കണം എപ്പോള്‍ ഉറങ്ങണം എന്ന് തീരുമാനിക്കുന്നത്. ഈ ഘടികാരമാണ് നമ്മളുടെ ഉറക്കത്തെയും ഉണരലിനെയും നിയന്ത്രിക്കുന്നത്.

രാവിലെ 8 മണിക്കും ഒമ്പത് മണിക്കും ഇടയ്ക്കും ഉച്ചയ്ക്ക് ഒരുമണി വൈകുന്നേരം 5.30, 6.30 എന്നീ സമയങ്ങളിലാണ് ഈ ഹോര്‍മോണ്‍ പുറത്തുവിടുന്നത്. ശരീരം നേരത്തെ ഉണര്‍ന്ന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ കാപ്പി കുടിച്ചാല്‍ എന്ത് സംഭവിക്കും ?

കോര്‍ട്ടിസോള്‍ ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന സമയത്ത് കാപ്പി കുടിച്ചാല്‍ കാപ്പിയുടെ ഫലം കുറയും. ഈ മണിക്കൂറുകളില്‍ കാപ്പി കുടിച്ചാല്‍ കാപ്പി കുടിച്ചതിന്റെ ഒരു തോന്നല്‍ ഉണ്ടാകുന്നതിന് ഊണിന് മുമ്പ് ഒന്നോ രണ്ടോ കാപ്പി കൂടി കുടിക്കാന്‍ തോന്നും. ഇത് ശരീരത്തിന് നല്ലതല്ല.

രാവിലെ ഒമ്പത് മണിക്ക് ശേഷവും ഉച്ചക്ക് ഒരു മണിക്കും വൈകിട്ട് 5.30നും ഇടയ്ക്കും ഉള്ള ഏത് സമയത്തും കാപ്പി കുടിക്കാം. 6.30 ന് ശേഷം കാപ്പി കുടിച്ചാല്‍ രാത്രി നേരത്തെ ഉറങ്ങാന്‍ പ്രയാസമായിരക്കുമെന്ന് പറയാറുണ്ട്.

കോര്‍ട്ടിസോള്‍ ഉയരുന്നതു സൂര്യപ്രകാശവും തമ്മില്‍ ബന്ധമുണ്ട് എന്നാണ് ഗവേഷണങ്ങള്‍ പലതും പറയുന്നത്. നിങ്ങള്‍ എഴുന്നേല്‍ക്കുമ്പോള്‍ കോര്‍ട്ടിസോളിന്റെ അളവ് 50 ശതമാനം ഉയരുമെന്ന് പല ഗവേഷണങ്ങളും പറയുന്നു. അതിനാല്‍ ഉണര്‍ന്ന് എഴുന്നേറ്റ് ഒരുമണിക്കൂറിന് ശേഷം കാപ്പി കുടിക്കുന്നതാണ് ഉചിതം. കാപ്പി കുടിക്കേണ്ട സമയങ്ങള്‍ നിങ്ങള്‍ രാവിലെ ഏഴ് മണിക്ക് എഴുനേല്‍ക്കുകയും 8 മണിക്ക് ജോലിക്ക് പോവുകയും ചെയ്യുന്നവരാണെങ്കില്‍ കാപ്പി കുടിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം രാവിലെ 9 മണി ആണ്.

രാവിലെ ആദ്യ നാല് മണിക്കൂറുകളിലാണ് കോര്‍ട്ടിസോളിന്റെ അളവ് ഉയര്‍ന്ന് വരുന്നത് , എഴുന്നേല്‍ക്കുമ്പോള്‍ 50 ശതമാനം ഉയരും , സാധാരണ ഏറ്റവും ഉയര്‍ച്ചയിലെത്തുന്നത് എട്ട് മണിക്കും 9 മണിക്കും ഇടയ്ക്കാണ്. ഊണിന് ശേഷം കാപ്പി കുടിക്കണം എന്ന തോന്നലുണ്ടായാല്‍ ഒരു മണിക്ക് ശേഷം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. കാപ്പിയുടെ ഗുണങ്ങള്‍ പരമാവധി കിട്ടാന്‍ ഈ സമയക്രമം സഹായിക്കും.