355870

ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഢനങ്ങള്‍ തടയാന്‍  സഹായിക്കുന്ന അടിവസ്ത്രവുമായി ചെന്നൈ ശ്രീ രാമസ്വാമി മെമ്മോറിയല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്. ഏതെങ്കിലും തരത്തിലുള്ള ആക്രമങ്ങള്‍ സ്ത്രീകള്‍ക്കു നേരെ ഉണ്ടായാല്‍ SHE(Society Harnessing Equipment) എന്ന ഈ വസ്ത്രത്തിന്റെ സഹായത്താല്‍, ഉയര്‍ന്ന ശേഷിയില്‍ അക്രമികള്‍ക്ക് വൈദ്യുതാഘാതമേല്‍പ്പിക്കാനും കൂടാതെ ഇതില്‍ ഘടിപ്പിച്ച ജിപിഎസ്, ജിഎസ്എം, പ്രഷര്‍ സെന്‍സറുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ വഴി മാതാപിതാക്കള്‍ക്കും പൊലീസിനും അപായ സന്ദേശമെത്തിക്കാനും കഴിയുന്നു.

പ്രഷര്‍ സെന്‍സറുകള്‍ പ്രവര്‍ത്തിക്കുമ്പോഴാണ് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നയാള്‍ക്ക് 3,800 കെവി ഷോക്ക് ഏല്‍പ്പിക്കാന്‍ സാധിക്കുന്നത്. ഇങ്ങനെ 82 തവണവരെ ഷോക്കേല്‍പ്പിക്കാം. മനിഷ മോഹന്‍, റിമ്പി ത്രിപാഠി, നീലാദ്രി ബസു പാല്‍ എന്നീ വിദ്യാര്‍ത്ഥിനികളാണ് ഈ കണ്ടു പിടിത്തത്തിനു പിന്നില്‍ .  ഏപ്രിലില്‍ തന്നെ ഇ -അടിവസ്ത്രം വിപണിയിലിറക്കാനാണ് ഇവരുടെ തീരുമാനം.

You May Also Like

മനുഷ്യ സ്വാര്‍ത്ഥതയുടെ ക്രൂരമുഖങ്ങള്‍

ഇന്നലെ മാധ്യമം ദിനപത്രത്തിലെ (14.9.2013) ചരമവാര്‍ത്ത പേജില്‍ ഒരു നാല്കോളം വാര്ത്ത വന്നിരുന്നു. കെ.എസ്.ആര്‍.ടി.സി ഇടിച്ച് യുവതി രക്തം വാര്ന്നു മരിച്ചു. കൂടെ ആ യുവതി മരിച്ചു കൊണ്ടിരിക്കുന്ന ഒരു ചിത്രവും. അതിനു അടിക്കുറിപ്പായി എഴുതിയത് ഇങ്ങനെയാണ് “…ആംബുലന്സ് വരുന്നത് വരെ നാട്ടുക്കാര്ക്ക് ‌ നോക്കി നില്ക്കാ നേ കഴിന്നുള്ളൂ. പെണ്കു ട്ടി പിന്നീട് മരിച്ചു.”ഏതാണ്ട് അര മണിക്കൂരോളമാണ് ആ യുവതി ആ റോഡില്‍ രക്തംവാര്ന്നു കിടന്നത്. ആ സമയത്തിനു ഇടയില്‍ ഒരാള്‍ പോലും ആ യുവതിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചില്ല എന്നത് കൂടി ഇതിനോട് കൂടി കൂട്ടിചേര്ക്കേണ്ടതാണ്.

പാപം ചെയ്യാത്തവരില്‍ ആരുണ്ട്‌ കല്ലെറിയാന്‍? [ലൈംഗിക വിപണി – 3]

ബംഗ്ലൂരുവില്‍ നിന്ന്‌ പിടിയിലായി പോലീസിന്‌ കൈമാറിയ അജ്‌നാസില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചേവായൂര്‍ പോലീസ്‌ വേറെയും ചിലകുട്ടികളെക്കൂടി നഗരത്തില്‍ നിന്നും പിടികൂടിയിരുന്നു. അവരില്‍ നിന്നാണ്‌ നടത്തിപ്പുകാരിയായ ആ സ്‌ത്രീയെക്കുറിച്ചറിഞ്ഞത്‌.

‘ജോഗ്ഗിംഗ്’ ആരോഗ്യത്തിനു ഹാനികരം ???

ആരോഗ്യ പൂര്‍ണമായ ഒരു ശരീരം കാത്ത് സുക്ഷിക്കാനും കുടുത്തല്‍ കാലം ജീവിക്കാനും ഒക്കെ ആണ് നമ്മള്‍ വ്യായാമം ചെയ്യുന്നത്. അങ്ങനെ പ്രധാനപെട്ട ഒരു വ്യായാമ രീതിയാണ് ‘ജോഗ്ഗിംഗ്’. എന്നാല്‍ ഇക്കാലമത്രയും നമ്മള്‍ പാട് പെട്ട് ചെയ്ത് കൊണ്ടിരുന്ന ഈ വ്യായാമ മുറ നമുക്ക് പണി ആകുന്നു എന്ന് കേട്ടാലോ??

സ്വർഗത്തിലെ പെണ്ണുങ്ങൾ

ജീവിതത്തിന്റെയും തൊഴിലിന്റെയും ഏതു മേഖലയിലും ഇന്ന് വനിതകൾ പുരുഷന്മാരോടൊപ്പം പ്രവർത്തിക്കുന്നുണ്ട്. ലിംഗ വിവേചനവും തൊഴിൽ അസമത്വവും