കാമഭ്രാന്തന്മാരെ നേരിടാന്‍ ‘അവള്‍’ വരുന്നു..

191

355870

ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഢനങ്ങള്‍ തടയാന്‍  സഹായിക്കുന്ന അടിവസ്ത്രവുമായി ചെന്നൈ ശ്രീ രാമസ്വാമി മെമ്മോറിയല്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്. ഏതെങ്കിലും തരത്തിലുള്ള ആക്രമങ്ങള്‍ സ്ത്രീകള്‍ക്കു നേരെ ഉണ്ടായാല്‍ SHE(Society Harnessing Equipment) എന്ന ഈ വസ്ത്രത്തിന്റെ സഹായത്താല്‍, ഉയര്‍ന്ന ശേഷിയില്‍ അക്രമികള്‍ക്ക് വൈദ്യുതാഘാതമേല്‍പ്പിക്കാനും കൂടാതെ ഇതില്‍ ഘടിപ്പിച്ച ജിപിഎസ്, ജിഎസ്എം, പ്രഷര്‍ സെന്‍സറുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ വഴി മാതാപിതാക്കള്‍ക്കും പൊലീസിനും അപായ സന്ദേശമെത്തിക്കാനും കഴിയുന്നു.

പ്രഷര്‍ സെന്‍സറുകള്‍ പ്രവര്‍ത്തിക്കുമ്പോഴാണ് പീഡിപ്പിക്കാന്‍ ശ്രമിക്കുന്നയാള്‍ക്ക് 3,800 കെവി ഷോക്ക് ഏല്‍പ്പിക്കാന്‍ സാധിക്കുന്നത്. ഇങ്ങനെ 82 തവണവരെ ഷോക്കേല്‍പ്പിക്കാം. മനിഷ മോഹന്‍, റിമ്പി ത്രിപാഠി, നീലാദ്രി ബസു പാല്‍ എന്നീ വിദ്യാര്‍ത്ഥിനികളാണ് ഈ കണ്ടു പിടിത്തത്തിനു പിന്നില്‍ .  ഏപ്രിലില്‍ തന്നെ ഇ -അടിവസ്ത്രം വിപണിയിലിറക്കാനാണ് ഇവരുടെ തീരുമാനം.