കാമുകന്‍ തടയാന്‍ ശ്രമിച്ചിട്ടും നടന്നില്ല, കാമുകിക്ക് ഒബാമയുടെ വക ഉമ്മ.!

0
241

Untitled-11

ഒബാമയോട് കളിച്ചാല്‍ ഇങ്ങനിരിക്കും.!

സ്വന്തം കാമുകിയെ തൊടരുത് എന്ന് പറഞ്ഞ കാമുകന്റെ മുന്നില്‍ വച്ചു തന്നെ അമേരിക്കന്‍ പ്രസിഡന്റ്‌ ആ കാമുകിക്ക് നല്ല ഒരു അടിപ്പൊളി ഉമ്മ കൊടുത്തു.!!!

ഷിക്കാഗോയിലാണ് സംഭവം. ഒരു പോളിംഗ് ബൂത്തില്‍ വേട്ട് രോഖപ്പെടുത്താന്‍ നില്‍ക്കുകയായിരുന്നു മൈക്ക് ജോണ്‍സ് എന്ന യുവാവും അദ്ദേഹത്തിന്റെ കാമുകി ഇയ്യ കൂപ്പറും. ക്യൂവില്‍ ഇവരുടെ ഇടയില്‍ പക്ഷെ ഒരാള്‍ കൂടി ഉണ്ടായിരുന്നു. സാക്ഷാല്‍ അമേരിക്കന്‍ പ്രസിഡന്റ്‌..ബാരക്ക് ഒബാമ.! തന്റെ കാമുകിയുടെ തൊട്ടു പിന്നില്‍ നിന്ന ഒബാമയോട് തന്റെ കാമുകിയുടെ ശരീരത്തില്‍ സ്പര്‍ശിക്കരുത് എന്ന് ജോണ്‍സ് പറഞ്ഞു.! ജോണ്‍സ് പറഞ്ഞ തമാശ ഒബാമയ്ക്ക് നല്ലവണം പിടിച്ചു, വോട്ട് ചെയ്തു തിരിച്ചെത്തിയ ഒബാമയുടെ വക ഇയ്യ കൂപ്പറിന് ഒരു രസികന്‍ ഉമ്മ.!

കൂപ്പറിനെ കെട്ടിപിടിച്ചു കവിളില്‍ ഒരു ഉമ്മ നല്‍കിയ ശേഷം ജോണ്‍സിനെ നോക്കി ഒരു ചിരിയും പാസാക്കിയ ശേഷമാണ് ഒബാമ മടങ്ങിയത്.