fbpx
Connect with us

SEX

കാമ വികാരക്കുറവിനെ കുറിച്ച് പുരുഷന്‍മാര്‍ അറിയേണ്ടതെല്ലാം

Published

on

കാമ വികാരക്കുറവിനെ കുറിച്ച് പുരുഷന്‍മാര്‍ അറിയേണ്ടതെല്ലാം: എട്ട് പരിഹാര മാര്‍ഗങ്ങളും

പുരുഷന്‍മാര്‍ പൊതുവില്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത വിഷയങ്ങളില്‍ ഒന്നാണിത്. പൗരുഷം ചോദ്യപ്പെടുന്ന വിഷയമായതിനാല്‍ പങ്കാളിയോടു പോലും ഈ പ്രശ്‌നത്തെ കുറിച്ച് സംസാരിക്കാന്‍ തയ്യാറാവണമെന്നില്ല.ഈ പ്രശ്‌നത്തെ കുറിച്ച് സംസാരിക്കുന്നതിന് പകരം മറ്റെന്തെങ്കിലുമൊക്കെ പറഞ്ഞ് കുടുംബകലഹങ്ങളുണ്ടാവല്‍ സാധാരണയാണ്. കാമവികാരക്കുറവ് പോലെ കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന മറ്റൊരു വിഷയവുമില്ലെന്ന് ”റിക്കിന്‍ഡ്‌ലിങ് ഡിസൈര്‍: എ സ്റ്റെപ്പ് ബൈ സ്റ്റെപ്പ് പ്രോഗ്രാം ടു ഹെല്‍പ്പ് ലോ സെക്‌സ് ആന്റ് നോ സെക്‌സ് മാര്യേജ്‌സ്” എന്ന പുസ്തകം എഴുതിയ ബാരി മക്കാര്‍ത്തി പറയുന്നു.

സമൂഹത്തിലെ 15-16 ശതമാനം പുരുഷന്‍മാര്‍ക്കുണ്ടാവുന്ന പ്രശ്‌നമാണിതെന്ന് കപ്പിള്‍ തെറാപ്പിസ്റ്റായ എസ്തര്‍ പേള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സ്ത്രീകള്‍ക്കും ഈ പ്രശ്‌നമുണ്ട്. പക്ഷെ, പുരുഷന്‍മാര്‍ക്ക് ഇതില്‍ ആശങ്ക കൂടുതലായിരിക്കും. പൗരുഷം ചോദ്യം ചെയ്യപ്പെടുമോയെന്നതാണ് ഇതിന് കാരണമത്രെ. ഇത് പുരുഷന്‍മാരുടെ ജീവിതത്തിലെ സന്തോഷം തന്നെ നശിപ്പിക്കും. പക്ഷെ, പുരുഷന്‍മാര്‍ മനസിലാക്കേണ്ട സത്യം എന്താണെന്ന് അറിയാമോ ? ഈ പ്രശ്‌നവുമായി കാലാകാലം ജീവിക്കേണ്ടതില്ല എന്നതാണ്. വികാരം തിരിച്ചെടുക്കാനും സന്തോഷമായിരിക്കാനും ചില വഴികളുണ്ട്.

കാമവികാരക്കുറവ് ഉണ്ടോ ?

പനിയോ ജലദോഷമോ പിടിക്കുന്ന പോലെ പെട്ടെന്നൊരു ദിവസം ഉണ്ടാവുന്ന പ്രശ്‌നമായി കാമവികാരക്കുറവിനെ കാണരുത്. ഇത് വളരെ പതിയെ രൂപപ്പെടുന്ന പ്രശ്‌നമാണ്. മാസങ്ങളും വര്‍ഷങ്ങളുമായി താല്‍പര്യക്കുറവുണ്ടെങ്കില്‍ കാമവികാരക്കുറവുണ്ടെന്നു കണക്കാക്കാമെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

Advertisement

ലൈംഗികപ്രവൃത്തികള്‍ നിരന്തരമായി നടക്കുന്നുണ്ടോ ഇല്ലേ എന്നുള്ളതല്ല പരിശോധനക്കുള്ള ഏറ്റവും മികച്ച മാര്‍ഗം. വിവാഹിതനായ ഒരാള്‍ക്ക് ആഴ്ച്ചയിലൊരിക്കല്‍ പോലും സെക്‌സില്‍ ഏര്‍പ്പെടാന്‍ കഴിയുന്നില്ലെങ്കില്‍ പരിശോധന ആവശ്യമാണ്. കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ടുപോവുന്നതില്‍ നിങ്ങള്‍ സന്തോഷവാനാണോ എന്നതും പരിശോധിക്കണം. സന്തോഷമില്ലെന്നാണ് തോന്നുന്നതെങ്കില്‍ കൂടുതല്‍ വഷളാവുന്നതിന് മുമ്പ് പ്രശ്‌നം പരിഹരിക്കണം.

കാമവികാരക്കുറവിന്റെ ആദ്യകാല ലക്ഷണങ്ങള്‍ മനസിലാക്കാന്‍ താഴെ പറയുന്ന ചോദ്യങ്ങള്‍ സ്വയം ചോദിക്കാം.

1) പങ്കാളിയെ സ്പര്‍ശിക്കുന്നത് ബെഡ്‌റൂമില്‍ വെച്ചു മാത്രമാണോ ?
2)സെക്‌സ് നിങ്ങള്‍ക്കു അടപ്പവും പങ്കുവെക്കലുമായി തോന്നുന്നുണ്ടോ ?
3)ആരെങ്കിലുമൊരാള്‍ക്കു സെക്‌സ് സമ്മര്‍ദ്ദമായി തോന്നുന്നുണ്ടോ ?
4)സെക്‌സിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കാറേയില്ലേ ?
5)യാന്ത്രികമായി കടമ പൂര്‍ത്തിയാക്കുകയാണോ ?
6)പങ്കാളിയെ കുറിച്ച് ലൈംഗിക ആഗ്രഹങ്ങളോ ഫാന്റസികളോ ഉണ്ടോ ?
7)മാസത്തില്‍ ഒരിക്കലോ രണ്ടു തവണയോ മാത്രമാണോ സെക്‌സില്‍ ഏര്‍പ്പെടുന്നത് ?

മേല്‍പ്പറഞ്ഞ മുഴുവന്‍ ചോദ്യങ്ങള്‍ക്ക് മുഴുവനോ ഭൂരിഭാഗം എണ്ണത്തിനോ ”ആണ്” എന്നാണ് ഉത്തരമെങ്കില്‍ കാമവികാരം കുറയുന്നതായി കണക്കാക്കാമെന്ന് ബാരി മക്കാര്‍ത്തി പറയുന്നു.

Advertisement

എന്താണ് കാരണങ്ങള്‍?

കാമവികാരക്കുറവിന് അതീവ സങ്കീര്‍ണമായ കാരണങ്ങളുണ്ടാവും. ഇത് ശാരീരികവും മാനസികവും സാമൂഹികവും ആയിരിക്കും. പലപ്പോഴും ഇതെല്ലാം ചേര്‍ന്നതുമായിരിക്കും. ഈ പ്രശ്‌നം പരിഹരിക്കാന്‍ എളുപ്പമാര്‍ഗങ്ങളില്ല.

ഉദ്ധാരണക്കുറവ്

ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ഉദ്ധാരണം ലഭിക്കാത്തതും ഉദ്ധാരണം നിലനിര്‍ത്താന്‍ കഴിയാത്തതും സെക്‌സില്‍ നിന്ന് മാറിനില്‍ക്കാന്‍ കാരണമാവാറുണ്ട്. ഭാഗ്യവശാല്‍, ഈ പ്രശ്‌നത്തിന് ഉചിതമായ മരുന്നുകളും ചികില്‍സകളും നിര്‍ദേശിക്കാന്‍ ഡോക്ടര്‍മാര്‍ക്കു കഴിയും.

പെര്‍ഫോമന്‍സ് ആശങ്ക

Advertisement

തനിക്ക് ശരിയായി സെക്‌സില്‍ ഏര്‍പ്പെടാന്‍ കഴിയുമോ, സ്ഖലനം പെട്ടെന്നുണ്ടാവുമോ എന്നീ ചിന്തകള്‍ പുരുഷന്‍മാര്‍ക്കു വലിയ പ്രശ്‌നങ്ങളുണ്ടാക്കും. ലോകത്ത് ജീവിച്ചിരിക്കുന്ന മൂന്നിലൊന്നു പുരുഷന്‍മാര്‍ക്കുള്ള പ്രശ്‌നമാണ് ശീഘ്ര സ്ഖലനം. അഞ്ചിലൊരാള്‍ പെര്‍ഫോമന്‍സിനെ കുറിച്ച് ആശങ്കപ്പെടാറുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്.

പങ്കാളിക്കു രതിമൂര്‍ഛയിലെത്താനായില്ലെങ്കില്‍ താന്‍ വേണ്ട പോലെ പെര്‍ഫോം ചെയ്തില്ലെന്ന തോന്നല്‍ പുരുഷനുണ്ടാവാം. 26 ശതമാനം സ്ത്രീകള്‍ മാത്രമേ സെക്‌സിലൂടെ രതിമൂര്‍ഛയിലെത്താറുള്ളൂയെന്നാണ് കണക്കുകള്‍ പറയുന്നത്. പക്ഷെ, 75 ശതമാനം പുരുഷന്‍മാര്‍ രതിമൂര്‍ഛയിലെത്താറുണ്ടത്രെ. ഈ പെര്‍ഫോമന്‍സ് ആശങ്ക ആധുനിക പുരുഷന്‍മാരില്‍ വികാരം കുറയാന്‍ കാരണമാവും.

ആരോഗ്യപ്രശ്‌നങ്ങള്‍

ആരോഗ്യപ്രശ്‌നങ്ങളും ഗുരുതരമായ രോഗങ്ങളും പുരുഷന്‍മാരിലെ കാമവികാരം കുറക്കാന്‍ കാരണമാവാറുണ്ട്. കാന്‍സര്‍, വിഷാദ രോഗം എന്നിവ തീര്‍ച്ചയായും സെക്‌സിനെ മനസില്‍ നിന്ന് കളയും.ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവ ശരീരത്തിലെ പ്രത്യേകിച്ച് ലൈംഗിക അവയവങ്ങളിലേക്കുള്ള രക്തപ്രവാഹം കുറക്കും. മദ്യം കാമവികാരത്തെ ഉത്തേജിപ്പിക്കാമെങ്കിലും പെര്‍ഫോം ചെയ്യാന്‍ കഴിയണമെന്നില്ല. തൈറോയിഡ് ഗ്രന്ഥിയിലെ പ്രശ്‌നങ്ങളും പിറ്റിയൂറ്ററി ഗ്രന്ഥിയിലെ കാന്‍സറും കാമവികാരം കുറയാന്‍ കാരണമാവും. ഇവിടങ്ങളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഹോര്‍മോണുകളെ രോഗം ബാധിക്കുന്നതാണ് കാരണം.

Advertisement

മരുന്നുകളുടെ പാര്‍ശ്വഫലം

വിഷാദരോഗത്തിനും മറ്റും ഉപയോഗിക്കുന്ന മരുന്നുകള്‍ വികാരക്കുറവിന് കാരണമാവാറുണ്ട്. വേദന സംഹാരികളും രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകളും ഇതേ ഫലമുണ്ടാക്കാം. കഞ്ചാവ്, ഹെറോയിന്‍, കൊക്കെയിന്‍ തുടങ്ങിയ നിരോധിത ലഹരിമരുന്നുകള്‍ അമിതമായി ഉപയോഗിക്കുന്നതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ ഡോക്ടറുമായി സംസാരിച്ചാല്‍ ബദല്‍ മരുന്നുകള്‍ ലഭ്യമായിരിക്കും.

ബന്ധവും അടുപ്പവും

ദാമ്പത്യബന്ധത്തിലെ പ്രശ്‌നങ്ങളും പങ്കാളികള്‍ തമ്മിലുള്ള പ്രശ്‌നങ്ങളും വികാരക്കുറവിന് കാരണമാവാറുണ്ട്. ദേഷ്യവും നിരാശയും കാമവികാരത്തെ പ്രതിസന്ധിയിലാക്കും.

Advertisement

അടുപ്പം കൂടുന്നതും പ്രശ്‌നമാവും

ദമ്പതികളും പങ്കാളികളും തമ്മിലുള്ള അടുപ്പം വളരെ വര്‍ധിക്കുന്നതും വികാരം കുറയാന്‍ കാരണമാവുമെന്ന് എസ്തര്‍ പറയുന്നു. ഇത്തരം സമയങ്ങളില്‍ അല്‍പ്പം അകലം പാലിക്കുന്നത് നല്ലതായിരിക്കുമത്രെ. അകലം കൂടുന്നത് ആകര്‍ഷണം വര്‍ധിപ്പിക്കുമെന്നാണ് എസ്തറിന്റെ അഭിപ്രായം.

തെറ്റായ ബഹുമാനം

പങ്കാളിയോട് വളരെ അടുപ്പമുള്ള പുരുഷന് പോവും കുഞ്ഞിന്റെ ജനനത്തിന് ശേഷം വികാരം കുറയാനുള്ള സാധ്യതയുണ്ട്. തന്റെ കുഞ്ഞിന്റെ അമ്മയെ ലൈംഗികപരമായി കാണാന്‍ ചിലര്‍ക്കു താല്‍പര്യമുണ്ടാവില്ലത്രെ. ചിലര്‍ക്കു ഭാര്യയുമായി ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയാത്ത മാനസികാവസ്ഥയും ഉണ്ടാവാറുണ്ട്.

Advertisement

പ്രശ്‌നപരിഹാരത്തിനു എട്ട് അടവുകളും തന്ത്രങ്ങളും

കാമവികാരക്കുറവ് പരിഹരിക്കാന്‍ നമുക്ക് സ്വന്തമായി ചെയ്യാനാവുന്ന എട്ടു കാര്യങ്ങളാണ് ഇവിടെ വിശദീകരിക്കുന്നത്.

1) വ്യായാമം

കാമവികാരം കുറഞ്ഞാല്‍ പിന്നെ ഒന്നും ചെയ്യാന്‍ ഉന്‍മേഷമുണ്ടാവില്ല. അതിനാല്‍ നടക്കാനോ ഓടാനോ പോവുക. പങ്കാളിക്കൊപ്പമോ ഒറ്റക്കോ പോവാം. നിലവില്‍ വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നവരാണെങ്കില്‍ നിലവിലെ രീതി മാറ്റണം. ശാരീരികമായ ആത്മവിശ്വാസം ലൈംഗികമായ ആത്മവിശ്വാസവും നല്‍കും.

2) പ്രതീക്ഷ വെക്കുക

Advertisement

ലൈംഗികപ്രവൃത്തി വിജയകരമാവുമോയെന്ന ആശങ്കക്കു പകരം പ്രതീക്ഷ പുലര്‍ത്താന്‍ ശ്രമിക്കുക. കാര്യങ്ങള്‍ ശരിയായി നടന്നില്ലെങ്കിലും ചിരിച്ചു കൊണ്ട് അവയെ അവഗണിക്കണമെന്ന് മക്കാര്‍ത്തി പറയുന്നു. അടുത്ത തവണ ശരിയാക്കാമെന്നു പങ്കാളിയോട് പറയുക. ഇത് അവരിലെ ആശങ്കയും കുറ്റബോധവും ഇല്ലാതാക്കാനും സഹായിക്കും.

3) ഭാവന

ഭാവനകളില്‍ മുഴുകുന്നത് വികാരം വര്‍ധിപ്പിക്കാന്‍ സഹായിക്കും. പങ്കാളി സഹകരിക്കുകയാണെങ്കില്‍ രണ്ടു പേര്‍ക്കും ഫാന്റസികളടങ്ങിയ ഇറോട്ടിക് ആയ സാഹിത്യവും സിനിമയും ആസ്വദിക്കാം. ജീവിതത്തില്‍ ആഗ്രഹിച്ച ഒരു ഇറോട്ടിക് നിമിഷം ഏതെന്നു പങ്കാളിയോട് ചോദിക്കുകയും ചെയ്യാം. അവര്‍ പറയുകയാണെങ്കിലും തയ്യാറാണെങ്കിലും അത് ചെയ്യാനും ശ്രമിക്കാം.

4) അഭിലാഷം വളര്‍ത്തുക

Advertisement

സെക്‌സ് എപ്പോഴാണ് നടക്കുക എന്ന് നമുക്ക് പ്രവചിക്കാനാവില്ല. ഏതു നിമിഷമാണ് രക്തം തിളക്കുകയെന്നും സെക്‌സ് ഉണ്ടാവുകയെന്നും ആര്‍ക്കും പറയാനാവില്ല. പക്ഷെ, ജോലിയും കുടുംബവും മറ്റു നിരവധി പ്രശ്‌നങ്ങളുമുള്ളതിനാല്‍ സെക്‌സിനുള്ള സാധ്യതയും കുറയുകയാണ്. അതിനാല്‍ തന്നെ സെക്‌സ് പ്ലാന്‍ ചെയ്യുന്നതില്‍ തെറ്റില്ല. പങ്കാളിക്കു സമ്മാനം നല്‍കുകയോ പാട്ട് വെക്കുകയോ ഒക്കെ ചെയ്ത് സെക്‌സിനുള്ള അന്തരീക്ഷം മെച്ചപ്പെടുത്താം.

5) മൊത്തം ശരീരത്തിന് പ്രാധാന്യമുണ്ട്

ലൈംഗികമായി സംഘര്‍ഷത്തിലുള്ള പുരുഷന്‍ പൊതുവില്‍ യോനിയിലും മറ്റുമായിരിക്കും കേന്ദ്രീകരിക്കുക. സ്ത്രീ ശരീരത്തിലെ മറ്റു രതിവികാര കേന്ദ്രങ്ങളിലേക്കും ശ്രദ്ധ കൊടുക്കുന്നത് ആനന്ദം വര്‍ധിപ്പിക്കും.(താഴെ ഇതിന്റെ ലിങ്ക് നല്‍കിയിട്ടുണ്ട്‌) ഇത് ഉത്തേജനത്തിലേക്കും രതിമൂര്‍ഛയിലേക്കും വഴിവെക്കും. ആനന്ദമായിരിക്കണം ലക്ഷ്യം, വേഴ്ച്ചയായിരിക്കരുത്. സമയമെടുത്ത് വേണം ഇതെല്ലാം ചെയ്യാനും.

6) ആവശ്യം അറിയിക്കുക

Advertisement

വികാരം കത്തിക്കാളി നില്‍ക്കുന്ന സമയത്ത് സംസാരിക്കാന്‍ പറ്റണമെന്നില്ല. അതു പോലെ തന്നെയാണ് മോശം അവസ്ഥയിലും സംസാരിക്കാന്‍ കഴിയാത്തതും. ഇത്തരം സമയങ്ങളില്‍ സെക്‌സ് ലൈഫുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ ഒരുമിച്ച് വായിക്കാന്‍ ശ്രമിക്കുക. അതിലെ ചിത്രങ്ങളും നോക്കാം. ഇത് രണ്ടു പേരും തമ്മില്‍ തുറന്ന ബന്ധത്തിന് വഴിവെക്കും.

7) സുഹൃത്തുക്കളുമായി പുറത്തുപോവുക

എപ്പോഴും പുതുമ തോന്നിയാലേ ആഗ്രഹം വര്‍ധിക്കൂ. അതിനാല്‍ സുഹൃത്തുക്കളുമായി പുറത്തുപോവുന്നത് പുരുഷന്‍മാര്‍ക്ക് നല്ലതാണ്. മടങ്ങിവരുമ്പോള്‍ പങ്കാളിയില്‍ ഒരു പുതുമയൊക്കെ തോന്നുമല്ലോ. മനസും സ്വതന്ത്രമായിരിക്കും.

വിദഗ്ദ സഹായം

Advertisement

വീട്ടില്‍ വയറു കത്തിപോയാല്‍ നാം ഇലക്ട്രീഷ്യനെ വിളിക്കുമല്ലോ. ലൈംഗികപ്രശ്‌നങ്ങളുണ്ടായാല്‍ എന്തു ചെയ്യണം ? ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുന്ന വിദഗ്ദര്‍ നമ്മുടെ ചുറ്റുമുണ്ട്. തട്ടിപ്പുകാരല്ലാത്തവരെ കണ്ടെത്തണമെന്നത് മാത്രമാണ് പ്രധാനം. ജനറല്‍ പ്രാക്ടീഷ്യനറെയോ യൂറോളജിസ്റ്റിനെയോ കണ്ടാല്‍ ശാരീരിക പ്രശ്‌നങ്ങളുണ്ടോയെന്ന് അറിയാനാവും.

*****

 2,336 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment15 mins ago

അശ്ലീലച്ചുവയുള്ള ഗാനങ്ങളും മേനി പ്രദർശനവും അനാവശ്യമായി കുത്തി നിറച്ച് ഇന്ത്യയിലെ ഏറ്റവും മോശം സിനിമകൾ ഇറങ്ങുന്നത് ഭോജ്പുരി ഭാഷയിൽ

Entertainment32 mins ago

കൈപിടിച്ചുയർത്തിയവർ തന്നെ കൈവിട്ടുകളഞ്ഞതായിരുന്നു സിൽക്കിന്റെ വിധിയെന്ന് കേട്ടിട്ടുണ്ട്

Entertainment43 mins ago

ഒരു പ്രണയസിനിമയിലെ നഗരം യഥാര്‍ത്ഥമാകണമെന്നില്ല, പക്ഷേ വികാരങ്ങളായിരിക്കണം

Entertainment58 mins ago

നിമിഷയ്ക്കു ചിരിക്കാനുമറിയാം വേണ്ടിവന്നാൽ ഗ്ലാമറസ് ആകാനും അറിയാം

Entertainment1 hour ago

ഇതേ ട്രാക്ക് ഫോളോ ചെയ്താൽ ഇനിയങ്ങോട്ട് തമിഴിൽ മുൻനിരയിൽ തന്നെ ഉണ്ടാവും ആത്മൻ സിലമ്പരസൻ

Entertainment1 hour ago

കള്ളു കുടി അഭിനയിച്ചു ഫലിപ്പിക്കാൻ ഇങ്ങേരെക്കാൾ മികച്ചൊരു നടൻ ഇനിയും വരേണ്ടിയിരിക്കുന്നു …

Entertainment2 hours ago

അയാൾ ഓടിവരുമ്പോൾ അയാൾക്ക്‌ ചുറ്റിലും ഉള്ള ലോകം മുഴുവൻ ഒരു തലചുറ്റലിൽ എന്നപോലെ കറങ്ങുകയാണ്

Entertainment2 hours ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment2 hours ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment3 hours ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment3 hours ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment4 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment15 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment16 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured22 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »