കായിക ലോകത്തെ വില്ലന്മാര്‍; ഇവരെ സൂക്ഷിക്കുക

  0
  314

  mayk tayson1 1442331187 800

  കായിക ലോകത്ത് അല്‍പ്പം കൈകരുത്തും മെയ് വഴക്കവും അത്യാവശ്യമാണ്. പക്ഷെ കളത്തില്‍ പൊരുതി ജയിക്കാന്‍ വേണ്ടി മാത്രമാകണം. എതിരെ വരുന്നവനെ കൊന്നിട്ടായാലും കപ്പ്‌ കൊണ്ട് പോകും എന്നതിന് പകരം എതിരെ വരുന്നവന്റെ ശക്തിയെ ബഹുമാനിച്ചും ദുര്‍ബലാതെ മുതലാക്കിയും വേണം വിജയങ്ങള്‍ സ്വന്തമാക്കാന്‍.

  കായിക ലോകത്തെ ഈ എഴുതി വയ്ക്കപ്പെടാതെ നിയമത്തെ അനുസരിക്കുന്നവരും ഉണ്ട്, അനുസരണ തീരെ ഇല്ലാത്തവരും ഉണ്ട്..കായിക ലോകത്തെ ചില വില്ലന്മാരെ ഇവിടെ പരിചയപ്പെടാം…

  ഫ്ലോയിഡ് ‘മണി’ മെയ് വെതര്‍

  mayweatherortiz hoganphotos 1442334392 800

  ഇടിക്കൂട്ടില്‍ തോല്‍വി അറിയാതെ 49 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം കരിയര്‍ അവസാനിപ്പിച്ച മെയ് വെതെര്‍ ജനിച്ചു വീണത് ദാരിദ്യത്തിന്റെയും കഷ്ടപാടുകളെയും നടുവിലാണ്. അവിടെ നിന്നുമാണ് അദ്ദേഹം ഒളിമ്പിക്സ് വെങ്കല മെഡല്‍ വരെ എത്തിപിടിച്ചത്. പക്ഷെ അതിനു ശേഷം അദ്ദേഹത്തിന്റെ ശ്രദ്ധ പൈസ (മണി) യിലേക്ക് മാത്രമായി ചുരുങ്ങി. പൈസയ്ക്ക് വേണ്ടി എന്ത് അക്രമത്തിനും തയ്യാറായ അദ്ദേഹത്തെ രണ്ടു തവണ ജയില്‍ ശിക്ഷയ്ക്ക് കോടതി വിധിച്ചിട്ടുണ്ട്. ഇടി കൂട്ടില്‍ പരിധി വിട്ടു എതിരാളികളെ ഇടിക്കുന്നതിലും കുടുംബ ബന്ധത്തിന്റെ തകര്‍ച്ചയും ഒക്കെ അദ്ദേഹത്തെ കുപ്രസിദ്ധിയിലേക്ക് നയിച്ചു.

  ഡീഗോ മറഡോണ

  maradona 1442321065 800

  ദൈവത്തിന്റെ കൈ എന്ന് വിശേഷിപ്പിക്കുന്ന ഗോളിലൂടെ ലോകത്തിന്റെ നെറുകയില്‍ തൊട്ട അര്‍ജന്റീന കളിക്കാരന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ സമ്പനനായിരുന്ന ഫുട്ബോള്‍ കളിക്കാരനായിരുന്ന ദീഗോയുടെ കളിക്ക് പുറത്തുള്ള ജീവിതം അത്ര സുഖകരമായിരുന്നില്ല.

  മാഫിയ ബന്ധവും അധോലോക ഇടപ്പെടലുകളും എല്ലാം മറഡോണയെ പിടിച്ചു കുലുക്കി. അതിന്റെ ഒപ്പം അദ്ദേഹം കഞ്ചാവിനും മയക്കു മരുന്നിനും പിടിയില്‍ ആവുകയും ചെയ്തു.

  ഡെന്നിസ് റോഡ്‌മാന്‍

  kim and rodman 1442322729 800

  ബാസ്ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ നിറഞ്ഞു നിന്ന താരമായിരുന്നു റോഡ്‌മാന്‍. എന്‍ബിഎ മത്സരങ്ങള്‍ ആളുകള്‍ കണ്ടിരുന്നത് ഇദ്ദേഹത്തെ കാണാന്‍ വേണ്ടി മാത്രമായിരുന്നു. സ്കോട്ടി പൈപ്പന്‍, മൈക്കില്‍ ജോര്‍ദാന്‍ തുടങ്ങിയ താരങ്ങള്‍ക്ക് ഒപ്പം കിടപ്പിടിച്ച അതുല്യ പ്രതിഭ. പക്ഷെ എന്‍ബിഎ വിട്ട ശേഷം അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞത തെറ്റായ കാരണങ്ങള്‍ക്ക് ആയിരുന്നു. പാട്ടുകാരി മഡോണയുമായുള്ള അടുപ്പവും തുടര്‍ വിവാദങ്ങളും, താന്‍ ഒരു ബൈസെക്ഷ്വല്‍ ആണെന്ന വെളിപ്പെടുത്തല്‍, അതിന്റെ ഒപ്പം ഗാര്‍ഹിക പീഡന കേസുകളും അദ്ദേഹത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു. അമേരിക്കകാരനായ റോഡ്‌മാന്റെ നോര്‍ത്ത് കൊറിയ ബന്ധവും ഏറെ ചര്‍ച്ചചെയ്യപെട്ടു.

  ജോണ്‍ ടെറി

  terry 1442326717 800

  മുന്‍ ഇംഗ്ലണ്ട് ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍. ചെല്‍സി ടീമിനെയും നയിച്ചിട്ടുണ്ട്. സഹകളിക്കാരന്റെ ഭാര്യയുമായുള്ള വഴിവിട്ട ബന്ധം ലോകം അറിഞ്ഞതോട് കൂടി അദ്ദേഹത്തന്റെ താര പദവിക്ക് ക്ഷധം ഏറ്റു. സഹകളിക്കാരനെ വംശിയമായി അധിക്ഷേപ്പിച്ച കുറ്റത്തിന് ടീമില്‍ നിന്ന് പുറത്തു പോകുമ്പോള്‍ ആ വാഴ്ച സംബൂരണമാവുകയായിരുന്നു.

  മൈക്ക് ടൈസന്‍

  mayk tayson1 1442331187 800

  ഇരുപതാം വയസ്സില്‍ ഇടികുട്ടിലെ പ്രമുഖ നേട്ടങ്ങള്‍ കൈവരിച്ച പ്രതിഭ. കിഡ് ഡൈനാമയിറ്റ് എന്ന് അറിയപ്പെട്ടിരുന്ന കൊച്ചു ടൈസന്‍ വളരെ പെട്ടന്ന് ലോകശ്രദ്ധ പിടിച്ചുപറ്റി. പക്ഷെ 1992ല്‍ ദേസിരീ വാഷിംഗ്‌ടോണ്‍ എന്നാ യുവതിയെ പീഡിപ്പിച്ച കുറ്റത്തിന് ടൈസന്‍ ശിക്ഷിക്കപ്പെട്ടു. ഇതിനു ശേഷം ഇടികൂട്ടില്‍ എതിരാളിയുടെ കാത്ത് കടിച്ചു എടുത്ത കുറ്റത്തിനും ടൈസന്‍ ശിക്ഷ ഏറ്റു വാങ്ങി.

  ഷെയിന്‍ വോണ്‍

  warne 1442333306 800

  ലോകം കണ്ട ഏറ്റവും മികച്ച സ്പിന്‍ ബൌളര്‍. ക്രിക്കറ്റ് ലോകത്ത് പന്ത് കൊണ്ട് മാന്ത്രികം കാട്ടിയ ഓസ്‌ട്രേലിയന്‍ ലെഗ് സ്പിന്നര്‍. 1൦൦1 അന്താരാഷ്ട്ര വിക്കറ്റുകള്‍ നേടിയ ഈ ഇതിഹാസത്തിന് പക്ഷെ കുപ്രസിദ്ധിക്കും കുറവ് ഒന്നും ഉണ്ടായിരുന്നില്ല.

  വാതുവയ്പ്പ് ഇടപാടുകാരുമായുള്ള അടുത്ത ബന്ധം, കളത്തിനു പുറത്തു ഉണ്ടായ പെണ്‍ വിഷയങ്ങള്‍, തുടങ്ങി വോണ്‍ വിവാദങ്ങളുടെ തോഴനായി മാറി.