International
കാരണമില്ലാതെ ജയില്‍വാസം; പ്രവാസി മലയാളിക്ക് 31 ലക്ഷം രൂപ നഷ്ടപരിഹാരം !
ഒരു കാരണവുമില്ലാതെ മലയാളിക്ക് ജയില്‍വാസം ലഭിക്കേണ്ടി വന്നതില്‍ ദുബായിലെ പ്രമുഖ ബാങ്ക് 31 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി.
116 total views

ഒരു കാരണവുമില്ലാതെ മലയാളിക്ക് ജയില്‍വാസം ലഭിക്കേണ്ടി വന്നതില്‍ ദുബായിലെ പ്രമുഖ ബാങ്ക് 31 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി. മലയാളി വ്യവസായിയായ കുടുംബസമേതം വര്‍ഷങ്ങളായി ദുബായില്‍ താമസിക്കുന്ന കോഴിക്കോട് സ്വദേശി വേണുഗോപാല്‍ മേനോനാണ് ബാങ്കിന്റെ അനാസ്ഥ കാരണം 12 ദിവസം ജയിലില്‍ കിടക്കേണ്ടി വന്നത്. ദുബായ് സിവില്‍ അപ്പീല്‍ കോടതിയാണ് ഇദ്ദേഹത്തിന് അനുകൂലമായി വിധി പ്രസ്താവിച്ചിരിക്കുന്നത്.
പ്രമുഖ ബാങ്കിലെ ഒരു ജീവനക്കാരന് വേണുഗോപാല്‍ മേനോന്റെ പേരില്‍ അക്കൌണ്ട് തുറന്ന് ചെക്ക് ബുക്ക് കൈക്കലാക്കി മറ്റൊരു കമ്പനിയുടെ വാണിജ്യാവശ്യങ്ങള്‍ക്കായി അവ ഉപയോഗിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. അതെ സമയം ഈ ബാങ്കില്‍ വേണുഗോപാല്‍ മേനോന് അക്കൌണ്ട് പോലും ഇല്ലായിരുന്നു. അങ്ങിനെയിരിക്കെയാണ് അദ്ദേഹത്തിന്റെ പേരില്‍ അക്കൌണ്ട് ഉണ്ടാക്കി ജീവനക്കാരന് ചെക്ക് ദുരുപയോഗം ചെയ്യുന്നത്.
അതോടെ 10,05,250 ദിര്‍ഹത്തിന്റെ ചെക്ക് നല്കി എന്ന് പറഞ്ഞു ബാങ്ക് വേണുഗോപാലിനെതിരെ ദുബായ് ക്രിമിനല്‍ കോടതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. ഇതേതുടര്‍ന്ന് അദ്ദേഹത്തിന്റെ അവധിക്കാല യാത്ര മുടങ്ങുകയും ഭാര്യയും കുടുംബവും മാനസിക വിഷമമനുഭവിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ ചെക്കില്‍ രേഖപ്പെടുത്തിയ ഒപ്പും ബാങ്കിന്റെ അപേക്ഷാ ഫോറത്തിലുള്ള ഒപ്പും ചെക്ക് ബുക്ക് കൈപറ്റിയതും വേണുഗോപാല്‍ മേനോനല്ലെന്നു ഫോറന്‍സിക് ലാബിന്റെ സഹായത്തോടെ സ്ഥിരീകരിച്ചതോടെ അദ്ദേഹത്തിന്റെ മോചനത്തിനുള്ള വഴി തെളിയുകയായിരുന്നു. അതോടെ അദ്ദേഹത്തിനെതിരെയുള്ള കേസ് റദ്ദു ചെയ്യുകയും ചെയ്തു.
തുടര്‍ന്നാണ് താനറിയാതെ ബാങ്ക് ജീവനക്കാരന് തന്റെ പേരില്‍ നടത്തിയ കുറ്റത്തിന് തന്നെ ബലിയാടാക്കിയതിനെതിരെ ഇദ്ദേഹം സിവില്‍ കോടതിയെ സമീപിക്കുന്നത്. അതോടെ ബാങ്കിന്റെ നിരുത്തരവാദിത്തപരമായ സമീപനവും സെന്‍ട്രല്‍ ബാങ്കിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെയുമാണ് അക്കൗണ്ട് ഓപ്പണ്‍ ചെയ്തതെന്നും ചെക്ക് ബുക്ക് നല്‍കിയതെന്നും ക്രിമിനല്‍ കോടതി കണ്ടെത്തുകയും 31 ലക്ഷം രൂപ നഷ്ടപരിഹാരം നല്കുവാന് കോടതി വിധിക്കുകയുമായിരുന്നു.
117 total views, 1 views today