കാര്‍ട്ടൂണുകളിലൂടെ മനംകവര്‍ന്ന എലിക്കുട്ടന്മാര്
കാര്‍ട്ടൂണുകളില്‍ തകര്‍ത്തഭിനയിച്ച 5 പ്രശസ്ത എലിക്കുട്ടന്മാര്.
122 total views

പ്രായഭേദമെന്യേ എല്ലാവര്ക്കും കാര്ട്ടൂണുകള് ഇഷ്ടമാണ്. ഏറ്റവും ഇഷ്ടപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രം ഏതെന്ന് ചോദിച്ചാല്‍ എല്ലാവരും ഒരുനിമിഷം ഒന്ന് പരുങ്ങും. എന്നാല്‍ കാര്‍ട്ടൂണുകളില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ള എലികളില്‍ ആരെയാണ് ഏറ്റവും ഇഷ്ടം എന്ന് ചോദിച്ചാല്‍ ഉത്തരം ഉടനെതന്നെ എത്തിയിരിക്കും. ടോം ആന്‍ഡ് ജെറിയിലെ ജെറി. വേറെ ഏതെങ്കിലും കാര്‍ട്ടൂണ്‍ എലികളെ അറിയാമോ എന്ന് ചോദിച്ചാല്‍ അല്‍പ്പം ആലോചിച്ചിട്ട് കുറച്ചു പേരെങ്കിലും പറയാന്‍ സാധ്യതയുണ്ട്, മിക്കി മൗസ് എന്ന്. ഒരെണ്ണം കൂടി എന്ന് ചോദിച്ചാലോ? കുഴയും അല്ലേ?കാര്‍ട്ടൂണുകളില്‍ കൂടി ആരാധകരുടെ മനം കവര്‍ന്ന 5 എലിവീരന്മാരുടെ വിശേഷങ്ങള്‍ നമ്മുക്ക് കാണാം.
- ജെറി മൗസ്
മെട്രോ ഗോള്ഡ്വിന് മേയറുടെ ടോം ആന്‍ഡ് ജെറി സീരിസിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളാണ് ഈ വികൃതി എലിക്കുട്ടന്. വില്ല്യം ഹന്നയും ജോസഫ് ബാര്‍ബറയും ആണ് ജെറിയുടെ സൃഷ്ടാക്കള്‍. 1940ല്‍ എം.ജി.എം.ന്റെ ‘പസ് ഗെറ്റ്സ് ദി ബൂട്ട്’ എന്ന കാര്‍ട്ടൂണില്‍ ആണ് ആദ്യം ജെറി പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍, അപ്പോള്‍ പേര് ജെറി എന്നായിരുന്നില്ല കേട്ടോ. ജിങ്ക്സ് എന്നായിരുന്നു ജെറിയുടെ ആദ്യ പേര്.
- മിക്കി മൗസ്
വാള്‍ട്ട് ഡിസ്നി കമ്പനിയുടെ ഔദ്യോഗിക ചിഹ്നം കൂടിയായ ഈ എലിക്കുട്ടനെ സൃഷ്ടിച്ചത് വാള്‍ട്ട് ഡിസ്നിയും ഉബ് ഐവര്‍ക്കും ചേര്‍ന്നാണ്. 1928ലാണ് മിക്കി മൗസ് ആദ്യമായി കാര്‍ട്ടൂണില്‍ പ്രത്യക്ഷപ്പെടുന്നത്. ചുവന്ന വലിയ നിക്കറും മഞ്ഞ ഷൂവും വെള്ള ഗ്ലൗസും അണിഞ്ഞെത്തിയ ഈ എലിക്കുട്ടനെ ലോകം ഏറ്റെടുക്കാന്‍ അധികം സമയം വേണ്ടിവന്നില്ല.
- റെമി
അമേരിക്കന്‍ ആനിമേഷന്‍ കമ്പനിയായ പിക്സാര്‍ പുറത്തിറക്കിയ ആനിമേഷന്‍ കോമഡി ചിത്രമായറാറ്റാറ്റൂയിയിലെ നായകനാണ് ഈ ചുണ്ടെലി. അടുത്തിടെ മരിച്ച പ്രശസ്ത കുക്ക് ഗുസ്തേവിന്റെ ഹോട്ടലില്‍ കയറിപ്പറ്റുന്ന റെമി ലിന്ഗുനി എന്ന പയ്യനെ പാചകത്തില്‍ സഹായിച്ചു തുടങ്ങുന്നിടത്താണ് കഥ രസം പിടിക്കുന്നത്. ചിത്രത്തിന്റെ അവസാനം വിളമ്പുന്ന വിഭവത്തിന്റെ പേരാണ്റാറ്റാറ്റൂയി.
- സ്പീഡി ഗോണ്‍സാലസ്
ലൂണി ടൂന്‍സ് എന്ന പ്രശസ്തമായ കാര്‍ട്ടൂണ്‍ പരമ്പരയില്‍ പ്രത്യക്ഷപ്പെടുന്ന എലിക്കുട്ടനാണ്സ്പീഡി ഗോണ്‍സാലസ് എന്ന സ്പീഡി. വളരെ വേഗത്തില്‍ ഓടാന്‍ കഴിയുന്ന ഇവന് മെക്സിക്കോയിലെ ഏറ്റവും വേഗമേറിയ എലി എന്ന വിശേഷണവും ഉണ്ട്. മെക്സിക്കന്‍, സ്പാനിഷ് എന്നീ ഭാഷകളും നന്നായി സംസാരിക്കാന്‍ സ്പീഡിക്ക് അറിയാം.
- നിബിള്‍സ്
ടോം ആന്‍ഡ് ജെറി പരമ്പരയില്‍ പ്രത്യക്ഷപ്പെടുന്ന ഇരുണ്ട ഗ്രേ നിറമുള്ള, ഡയപ്പര്‍ കെട്ടി നടക്കുന്ന അനാഥനായ കുഞ്ഞെലിയാണ് നിബിള്‍സ്. 1946ലാണ് ആദ്യമായി നിബിള്‍സ് പ്രത്യക്ഷപ്പെടുന്നത്. പിന്നീട് ഒട്ടേറെ ആനിമേഷന്‍ ചിത്രങ്ങളില്‍ നിബിള്‍സ് മുഖം കാണിച്ചു. 1949ല്‍ അക്കാദമി അവാര്‍ഡ് നേടിയ ദി ലിറ്റില്‍ ഓര്‍ഫന്‍ എന്ന ചിത്രത്തിലും നിബിള്‍സ് ആയിരുന്നു നായകന്.
മുകളില്‍ പറഞ്ഞവ അല്ലാതെ ഏതെങ്കിലും കാര്‍ട്ടൂണ്‍ എലികളെ നിങ്ങള്‍ക്കറിയാമോ? എങ്കില്‍ ഈ പോസ്റ്റിനു താഴെ കമന്റ് ആയി ആ പേര് എഴുതിക്കോളൂ. ഇത് വായിക്കുന്ന മറ്റുള്ളവര്‍ക്കും ആ അറിവ് പ്രയോജനപ്പെടട്ടെ.
123 total views, 1 views today
