കാര്‍ ഡീസലോ അതോ പെട്രോളോ….?

251

petrol-pump

സുഹൃത്തെ നിങ്ങള്‍ ഒരു പുതിയ കാര്‍ എടുക്കുവാന്‍ ഉദ്ദേശിക്കുന്നുവോ…എങ്കില്‍ നിങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്ന ഒരു ചോദ്യം ഞാന്‍ ചോദിക്കട്ടെ..?

“…കാര്‍ പെട്രോളോ അതോ ഡീസലോ…”?

ഒന്ന് സംശയിച്ചല്ലേ…ഈ സംശയം എല്ലാവര്‍ക്കും ഉള്ളതാണ്. എന്‍റെ അഭിപ്രായത്തില്‍ ഇവ രണ്ടും നല്ലതാണ് , പക്ഷെ നമ്മുടെ ഉപയൊഗമനുസരിച്ചേ നാം നമ്മുടെ വണ്ടി തിരഞ്ഞെടുക്കാവൂ…

നിങ്ങളുടെ കയ്യില്‍ ആവശ്യത്തിനു കാശും വണ്ടിയുടെ ഉപയോഗം വളരെ കൂടുതലുമാണെന്നിരിക്കട്ടെ , നിങ്ങള്‍ മറ്റൊന്നും ചിന്തിക്കേണ്ട , നിങ്ങള്‍ക്ക് വേണ്ടത് ഡീസല്‍ വണ്ടിയാണ്. പകരം നിങ്ങള്‍ക്ക് ഒരുമാസം 700 മുതല്‍ 800 കിലോമീറ്റര്‍ മാത്രമേ ഉപഭൊഗമുള്ളൂ എങ്കില്‍ നിങ്ങള്‍ക്കനുയോജ്യം പെട്രോള്‍ വണ്ടിയായിരിക്കും.

നിങ്ങള്‍ ഒരു കാര്‍ തിരഞ്ഞെടുക്കുമ്പോള്‍ പ്രധാനമായും നോക്കുന്നത് മൈലേജ്, കംഫര്‍ട്ട് , കോസ്റ്റ് എഫക്ടിവ് എന്നിവയായിരിക്കും.

ഇനി ഒരു ചെറിയ ഉദാഹരണസഹിതം കാര്യങ്ങള്‍ വ്യക്തമാക്കാം

( ഉദാഹരണത്തിനായി ഞാന്‍ ഒരു റിറ്റ്‌സ് പെട്രോളും ഡീസലും ആണ് എടുക്കുന്നത്.)

പെട്രോള്‍ Zxi മോഡല്‍ : 5.37 ലക്ഷം ( എക്‌സ് ഷോറൂം വില )
ഡീസല്‍ Zdi മോഡല്‍ : 6.44 ലക്ഷം ( എക്‌സ് ഷോറൂം വില )

ഈരണ്ടു കാറുകളും തമ്മില്‍ ഏകദേശം 1 ലക്ഷം രൂപ വില വ്യത്യാസം ഉണ്ടാവും

വില വ്യത്യാസം അവിടെ നില്‍ക്കട്ടെ , ഇനി നമുക്ക് ഇവ തമ്മിലുള്ള മൈലേജ് വ്യത്യാസം നോക്കാം

പെട്രോള്‍ Zxi മോഡല്‍ : 15 കിലോമീറ്റര്‍ പെര്‍ ലിറ്റര്‍
ഡീസല്‍ Zdi മോഡല്‍ : 18 കിലോമീറ്റര്‍ പെര്‍ ലിറ്റര്‍

( ഒന്നോ രണ്ടോ കിലോമീറ്ററുകളുടെ വ്യത്യാസം സംഭവിക്കാം )

അപ്പോള്‍ നിങ്ങള്‍ 1 ലക്ഷം രൂപ കൂടുതല്‍ മുടക്കിയാല്‍ 3 കിലോമീറ്റര്‍ ( 18 15 = 3 ) നിങ്ങള്‍ക്ക് ലാഭിക്കാം

ഇനി ഇന്ധനവിലയുടെ കാര്യം നോക്കാം

പെട്രോള്‍ വില : 72 രൂപ 1 ലിറ്ററിന്

ഡീസല്‍ വില : 52 രൂപ 1 ലിറ്ററിന്

( ആവറേജ് വില മാത്രമേ കണക്കാക്കുന്നുള്ളൂ ക്ഷമിക്കുക )

800 കിലോമീറ്ററാണ് നിങ്ങളുടെ ഒരു മാസത്തെ ശരാശരി യാത്രയെങ്കില്‍ , നിങ്ങളുടെ ഇന്ധനഉപഭോഗം എത്രയായിരിക്കും എന്ന് നോക്കാം ,

പെട്രോള്‍ : 800/15 = 53.33 ലിറ്റര്‍ ഒരു മാസത്തേക്ക്

ഡീസല്‍ : 800/18 = 44.44 ലിറ്റര്‍ ഒരു മാസത്തേക്ക്

അതായത് നിങ്ങളുടെ ഒരു മാസത്തെ ഇന്ധനചെലവ് ,

പെട്രോള്‍ : 53.33 x 72 = 3840/- രൂപ

ഡീസല്‍ : 44.44 x 52 = 2311/- രൂപ

കണക്കുകള്‍ ഇങ്ങനെ പറയുമ്പോള്‍ ഡീസല്‍ കാറില്‍ നിങ്ങളുടെ ഒരു മാസത്തെ ഇന്ധനചിലവിലുള്ള ലാഭം 1529/ രൂപ എന്നതായിരിക്കും. അപ്പോല്‍ പെട്രോള്‍ കാറിനെ അപേക്ഷിച്ച് നിങ്ങള്‍ ഡീസല്‍ കാറില്‍ മുടക്കിയ 1 ലക്ഷം രൂപ മുതലായി വരാന്‍ 65 മാസങ്ങള്‍ ( 5.4 വര്‍ഷം) വേണ്ടിവരും.

അത് താഴെ പറയുന്ന രീതിയില്‍ ആയിരിക്കും

100000/1529 = 65 മാസങ്ങള്‍

ഇന്നത്തെ പുരോഗമനചിന്താവാദികളായ പുതിയ തലമുറ ഒരു കാര്‍ 2 വര്‍ഷത്തില്‍ കൂടുതല്‍ സ്ഥിരമായി ഉപയോഗിക്കാനുള്ള സാധ്യത വളരെക്കുറവാണ്. ഇതില്‍ നിന്നും വിഭിന്നമായി ചിന്തിക്കുന്നവരുമുണ്ടാകും കേട്ടോ..അതിലും സംശയം വേണ്ട. പറയുമ്പോള്‍ എല്ലാം പറയണമല്ലോ..അല്ലെ …അപ്പോള്‍ നിങ്ങള്‍ മുതല്‍ മുടക്കിയ 1 ലക്ഷം തിരിച്ചുപിടിക്കാനോ ഉപയോഗത്തില്‍ വരുത്തുവാനോ കഴിഞ്ഞിട്ടില്ല എന്നര്‍ത്ഥം. അതിനായി നിങ്ങള്‍ 65 മാസങ്ങള്‍ സ്ഥിരമായി ഈ കാര്‍ തന്നെ ഉപയോഗിക്കേണ്ടി വരും.

ഇനി പെട്രോളിന്റെയുംഡീസലിന്റെയും വില കൂടി എന്നുതന്നെയിരിക്കട്ടെ, അപ്പോള്‍എന്തായിരിക്കും തിരിച്ചുപിടിക്കാനുള്ള കാലതാമസം എന്ന് നോക്കാം,

പെട്രോളിന്റെ വില വ്യത്യാസം 80, 90, 100 എന്നീ രീതിയില്‍…

80 രൂപ 1 ലിറ്ററിന് വിലയെങ്കില്‍ = 4.3 വര്‍ഷം
90 രൂപ 1 ലിറ്ററിന് വിലയെങ്കില്‍ = 3.34 വര്‍ഷം
100രൂപ 1 ലിറ്ററിന് വിലയെങ്കില്‍ = 3 വര്‍ഷം

പക്ഷെ ഇനി ഇന്ധനവിലയും മറ്റും കൂടി വരുന്ന ഈ കാലഘട്ടത്തില്‍ ഇനി എന്തൊക്കെ കണക്കുകള്‍ നിരത്തിയാലും ഡീസല്‍ കാറുകളുടെ മാര്‍ക്കറ്റ് വാല്യുവും ആവശ്യകതയും കുറയില്ല. എന്തായാലും ഡീസല്‍ കാറായാലും പെട്രോള്‍ കാറായാലും ഉപഭോക്താവിനെ സംബന്ധിച്ചിടത്തോളം അവനവന്റെ ഇഷ്ടങ്ങളും താല്‍പര്യങ്ങളും മാത്രം മുന്‍നിര്‍ത്തിയെ ഏതൊരാളും വാഹനം വാങ്ങിക്കുകയുള്ളൂ ..