സൌദിയില്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം…

161

10628531_904591966237497_1575890889665866459_n

സൗദിയിലെ ജസാന്‍ പ്രവിശ്യയിലാണ് 23 കാരി നാടകീയമായി തട്ടിക്കൊണ്ടുപോകലില്‍ നിന്ന് രക്ഷപ്പെട്ടത്. വികലാംഗയായ തന്‍റെ 20 കാരിയായ സഹോദരിയുമൊന്നിച്ചു നടക്കുമ്പോളാണ് രണ്ടു പേര്‍ ബലമായി കാറില്‍ കയറ്റി കൊണ്ട് പോകാന്‍ ശ്രമിച്ചത്. ഓടിക്കൊണ്ടിരുന്ന വണ്ടിയില്‍ പെട്ടെന്ന് ഹാന്‍ഡ്‌ ബ്രേക്ക് പിടിച്ചാണ് യുവതി രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്.

നഗരത്തിനു പുറത്തേക്ക് പാഞ്ഞുകൊണ്ടിരുന്ന വാഹനത്തില്‍ രക്ഷപ്പെടാന്‍ വേണ്ടി മൂത്ത പെണ്‍കുട്ടി ഹാന്‍ഡ്‌ ബ്രേക്ക് പിടിക്കുകയായിരുന്നു. കാറിന്‍റെ അമിത വേഗത കൊണ്ട് പെട്ടെന്ന് റോഡിലേക്ക് തിരിയുകയും മറിയുകയുമാണ്  ഉണ്ടായതെന്നു സൗദി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കണ്ടുനിന്ന ആള്‍ക്കാര്‍ വാഹനത്തില്‍നിന്നും നാലുപേരെയും പുറത്തെടുത്തെങ്കിലും പോലിസ് എത്തുന്നതിനു മുന്‍പേ ഒരാള്‍ രക്ഷപെടുകയായിരുന്നു. ഒരാളെ പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് തട്ടിക്കൊണ്ടു പോകലില്‍ നിന്നും പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടത്.