കാറിടിച്ച സൈക്കിള്‍ യാത്രക്കാരിയുടെ അത്ഭുത രക്ഷപ്പെടല്‍ വീഡിയോയില്‍ !

148

അവിശ്വസനീയമായ ഒരു അപകട കാഴ്ചയാണ് നിങ്ങളിനി കാണുവാന്‍ പോകുന്നത്. സീബ്രാ ക്രോസിംഗ് മുറിച്ചു കടക്കുകയായിരുന്ന ഒരു സൈക്കിള്‍ യാത്രക്കാരി അമിത വേഗതയില്‍ വന്ന ഒരു കാറിടിച്ച് തെറിപ്പിച്ചിട്ടും അത്ഭുതകരമായി ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെടുന്നതാണ് വീഡിയോയില്‍ പതിഞ്ഞത്. തായ്വാനില്‍ നിന്നുമാണ് ഈ വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

സീബ്രാ ക്രോസിംഗ് ആണെന്നറിയാതെ അമിത വേഗതയില്‍ വന്ന കാര്‍ യുവതിയുടെ സൈക്കിളിന്റെ മുന്‍ ടയറില്‍ ശക്തിയോടെ ഇടിക്കുന്നതും സൈക്കിള്‍ തവിടുപൊടിയാവുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഒരു പോറലും ഏല്‍ക്കാതെ യുവതി നടന്നു വരുന്നതാണ് വീഡിയോയില്‍ പിന്നീട് കാണുക.