കാറില്‍ എവിടെയിരുന്നാലും ബെല്‍റ്റ്‌ ഇടണം.!

    228

    BBB

    നമ്മുടെ ഋഷിരാജ് അങ്കിള്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായി ഇരുന്നപ്പോള്‍ ഇതിനുവേണ്ടി കുറേ ശ്രമിച്ചതാണ്. സര്‍ക്കാരും പിന്നെ ചില ഉദ്യോഗസ്ഥരും ഒക്കെ ചേര്‍ന്ന് അദ്ദേഹത്തെ ഒതുക്കിയത് മാത്രം മിച്ചം..!!!

    ഇപ്പോള്‍ ഈ നിര്‍ദ്ദേശം മുന്നോട്ട് വച്ചിരിക്കുന്നത് കേന്ദ്ര ആരോഗ്യമന്ത്രാലയമാണ്. കാറിന്റെ പിന്‍ സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഗതാഗതമന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തു കഴിഞ്ഞു.

    മോട്ടോര്‍ വാഹന നിയമങ്ങള്‍ കര്‍ക്കശമാക്കുന്നതിന്റെ ഭാഗമായി ഡ്രൈവിങ്ങിനിടെ ഫോണ്‍ ചെയ്യുന്നവരെയും മെസെജ് അയക്കുന്നവരേയും പിടിക്കാന്‍ പ്രതേക സംഘങ്ങളെ നിയോഗിക്കാനും മന്ത്രാലയം ആലോചിക്കുന്നു. പിന്‍സീറ്റില്‍ ഇരിക്കുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്ന കാര്യത്തില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ട് എന്ന് മുന്‍പ് കേരളം ചൂണ്ടികാണിച്ചിരുന്നു.  ഇതിനെ കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തുമെന്നും അതിനു ശേഷം മാത്രമേ ഒരു അന്തിമ തീരുമാനം എടുക്കുകയുള്ളൂവെന്നും ഗതാഗത മന്ത്രാലയം അറിയിച്ചിട്ടുണ്ട്.