Share The Article

Harman-Introduces-Individual-Sound-Zones-at-CES-2015-2-610x282

ഇനി കാറില്‍ യാത്ര ചെയ്യുമ്പോള്‍ ഇഷ്ട്ടഗാനത്തിനായി ആരും പരസ്പരം തല്ലു കൂടണ്ട. എല്ലാവര്‍ക്കും ഒരേസമയം അവരുടെ ഇഷ്ട്ട ഗാനങ്ങള്‍ കേള്‍ക്കാനുള്ള സാങ്കേതിക വിദ്യ വന്നു കഴിഞ്ഞു

ഹാര്‍മണി കമ്പനിയു ടെതാണ് ഈ വ്യത്യസ്തമാര്‍ന്ന മ്യൂസിക് സിസ്റ്റം. വ്യക്തിഗത ശബ്ദ മേഖലകള്‍ നിര്‍മ്മിച്ച്‌ അതിനുള്ളില്‍ ഗാനം കേള്‍പ്പിക്കുക എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രവര്‍ത്തനരീതി. മറ്റുള്ള അനാവശ്യ ശബ്ദങ്ങളില്‍ നിന്നും പൂര്‍ണ്ണമായും വേര്‍പെടുത്തി ഇഷ്ട്ടഗാനങ്ങളില്‍ മാത്രം ശ്രവണ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഐഎസ്ഇസഡ് എന്ന സാങ്കേതിക വിദ്യ സഹായിക്കുന്നു.

സീറ്റില്‍  കഴുത്തിനു പിന്‍ വശത്തായും തലയ്ക്കും മുകളിലുമായും സ്ഥാപിച്ചിട്ടുള്ള സ്പീക്കറുകള്‍ വഴിയാണ് ഈ സാങ്കേതിക വിദ്യ പ്രവര്‍ത്തിക്കുന്നത്. പക്ഷെ എല്ലാവിധ ശബ്ദ ശകലങ്ങളേയും നശിപ്പിക്കാന്‍ ഈ വിദ്യക്ക് കഴിയില്ല. സുരക്ഷ മുന്‍നിറുത്തിയാണ് ഇത്തരം ഒരു കോട്ടം ഈ വിദ്യക്കകത്ത് കമ്പനി നല്‍കിയിരിക്കുന്നത്.

ഏതുകാറിലും ഹാര്‍മണി കമ്പനിയുടെ ഈ മ്യൂസിക് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യാം. വില കുറച്ചധികം ആകുമെന്ന് മാത്രം.