കാറുകളെ കൈകളിലിട്ടു അമ്മാനമാടാന്‍ ഒരു ട്രാന്‍സ്‌ഫോര്‍മര്‍ വരുന്നു..!!!

210

01

ഒരു സിനിമയുടെ ട്രെയിലര്‍ ഡയലോഗാണ് ഇതെന്ന് കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. സംഭവം സത്യമാണ്. ഡാന്‍ ഗ്രനെട്ട് എന്ന മുന്‍ നാസ ഉദ്യോഗസ്ഥനാണ് ഈ ‘ട്രാന്‍സ്‌ഫോര്‍മര്‍’ റോബോട്ടിന്റെ ശില്‍പ്പി.

ഡാന്‍ കഴിഞ്ഞ കുറച്ചു കാലമായി കാറുകളെ എടുത്ത് അമ്മാനമാടാന്‍ സാധിക്കുന്ന ഒരു ഭീമന്‍ റോബോട്ടിന്റെ ഡിസൈന്‍ തയ്യാറാക്കുന്ന തിരക്കിലായിരുന്നു. ഇപ്പോള്‍ അത് പൂര്‍ത്തിയായിരിക്കുകയാണ്. ഇംഗ്ലീഷ് സിനിമാകിളില്‍ നാം ഒരുപ്പാട് കണ്ടിട്ടുള്ള ‘ട്രാന്‍സ്‌ഫോര്‍മര്‍’ റോബോട്ടിന്റെ ഡിസൈന്‍ റെഡി. ഇനി അദ്ദേഹത്തിന്റെ പ്ലക്ഷ്യം ഇതൊന്നു ഉണ്ടാക്കിയെടുക്കുക എന്നതാണ്..!!!

70 അടി പൊക്കമുള്ള ഈ ഭീമന്‍ റോബോട്ടിന് ഹൈഡ്രോ ഇലക്ട്രിക് കൈകളാണുള്ളത്. ഈ കൈകളില്‍ ഏത് ഭീമന്‍ കാറുകളും തവിടുപൊടിയാകുമെന്നു ഡാന്‍ പറയുന്നു. ഈ യന്ത്രമനുഷ്യനെ പുറത്തു നിന്നും വേണ്ടി വന്നാല്‍ അകത്തു കയറി ഇരുന്നു നിയന്ത്രിക്കാം, എല്ലാം ഒരു സിനിമ സ്‌റ്റൈല്‍..!!!

ഇതൊന്നും സ്വപ്നവും സിനിമയുമല്ലന്നു പറയുന്ന ഡാന്‍, ഇന്നത്തെ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഈ തരത്തിലൊരു റോബോട്ടിനെ ഉണ്ടാക്കുന്നത് അത്ര പാടുള്ള ഒരു ജോലിയല്ലെന്നും പറയുന്നു. 2.3 മില്ല്യന്‍ ഡോളറാണ് ഈ ഭീമന്‍ റോബോട്ട് ഉണ്ടാക്കാനുള്ള ചിലവെന്നും ഡാന്‍ വെളിപ്പെടുത്തുന്നു.

പക്ഷെ ഇത്രെയും പണം ഡാന്‍ ഒറ്റിയ്ക്ക് എവിടെ നിന്ന് ഉണ്ടാക്കാനാണ്,അത് കൊണ്ടാണ് തന്നെ സഹായിക്കാന്‍ വരുന്നവര്‍ക്ക് തന്റെ ട്രാന്‍സ്‌ഫോര്‍മര്‍ പ്രവര്‍ത്തിപ്പിക്കാനുള്ള വിദ്യ പറഞ്ഞു കൊടുക്കാമെന്നു പറഞ്ഞു ഡാന്‍ പത്രത്തില്‍ പരസ്യം ചെയ്തിരിക്കുന്നത്..!!!