jurno

സോഷ്യല്‍ മീഡിയ ഭീമന്‍ ഫേസ്ബുക്കിന് എന്താണ് സംഭവിച്ചത് ? പണത്തോടുള്ള ആര്‍ത്തി കാരണം കോടിക്കണക്കിനു ആളുകള്‍ വരെ ലൈക്ക് ചെയ്ത ഫേസ്ബുക്ക് പേജുകളുടെ റീച്ച് കേവലം 2% ത്തിലേക്ക് എത്തിച്ച് ആ കമ്പനികളെ തങ്ങളില്‍ നിന്നും അകറ്റിയ ഫേസ്ബുക്ക് ഇപ്പോള്‍ മറ്റൊരു വിഡ്ഢിത്തവുമായി രംഗത്ത് വന്നിരിക്കുകയാണ്. ഇന്റര്‍നെറ്റ് തുടങ്ങിയ കാലത്ത് യാഹൂ മെസഞ്ചറും റെഡിഫും ഒക്കെ പയറ്റി ഇപ്പോള്‍ ഒരാള് പോലും തിരിഞ്ഞു നോക്കാത്ത ഓണ്‍ലൈന്‍ ചാറ്റ് റൂമുകള്‍ പുനരാവിഷ്കരിച്ചിരിക്കുകയാണ് ഫേസ്ബുക്ക്.

01

റൂംസ് എന്ന പേരിലാണ് ഫേസ്ബുക്ക് പഴയ വീഞ്ഞ് പഴയ കുപ്പിയില്‍ തന്നെ ഇറക്കിയിരിക്കുന്നത്. ഇന്റര്‍നെറ്റ് തുടക്കക്കാലത്ത് ഉണ്ടായിരുന്ന ഓണ്‍ലൈന്‍ മെസേജ് ബോര്‍ഡ്‌ ചാറ്റിനെ തങ്ങള്‍ പുനരാവിഷ്കരിക്കുകയാണ് ഇതിലൂടെ ചെയ്തതെന്ന് ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി. ഇതില്‍ ചാറ്റ് ചെയ്യുന്ന ആളുകള്‍ക്ക് തങ്ങളുടെ പേരുകള്‍ പുറത്ത് പറയേണ്ട എന്നും വ്യാജ പേരില്‍ വരാമെന്നും ഫേസ്ബുക്ക് ഓഫര്‍ നല്‍കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ പണ്ട് യാഹൂ മെസഞ്ചര്‍ ആയ പോലെ ഞെരമ്പ് രോഗികളുടെ ഇഷ്ട ഇടമായി മാറും ഈ ചാറ്റ് റൂമുകള്‍ എന്നര്‍ത്ഥം.

02

ഫേസ്ബുക്കിലെ ജോഷ്‌ മില്ലര്‍ ആണ് ആ ആപ്പിന്റെ കര്‍ത്താവ്‌. പണ്ട് ഫോറങ്ങളിലും മെസേജ് ബോര്‍ഡുകളിലും ചാറ്റ് റൂമുകളിലും ഉള്ള പോലെ പരസ്പരം പേരോ സ്ഥലമോ അറിയാതെ എന്തെങ്കിലും പൊതു കാര്യങ്ങള്‍ക്ക് വേണ്ടി ഒത്തു കൂടാവുന്ന സ്ഥലം എന്നാണ് ജോഷ്‌ തന്റെ ആപ്പിനെ പരിചയപ്പെടുത്തുന്നത്.

നിങ്ങള്‍ക്ക് എത്ര വയസ്സായെന്നോ കാണാന്‍ എങ്ങിനെ ഉണ്ടെന്നോ ഏതു മതക്കാരന്‍ ആണെന്നോ ഏതു നാട്ടുകാരന്‍ ആണെന്നോ ഇതില്‍ ചാറ്റ് ചെയ്യുമ്പോള്‍ ബാധകമല്ലെന്ന് ഫേസ്ബുക്ക് അധികൃതര്‍ പറയുന്നു. എന്തായാലും പഴയ വീഞ്ഞിനെ പഴയ കുപ്പിയില്‍ തന്നെ ഇറക്കിയ ഫേസ്ബുക്ക് അധികൃതരുടെ ഈ തീരുമാനം വിജയിക്കുമോ എന്ന് കണ്ടു തന്നെ അറിയേണ്ടി വരും.

You May Also Like

ഒ രാജഗോപാലന്റെ തോല്‍വി ; പണി കിട്ടുന്നത് സഞ്ജുവിനോ..? – സന്തോഷ് ആനപ്പാറ

മേല്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെങ്കിലും അല്ലെങ്കിലും ഇന്ത്യയില്‍ അതും കൊച്ചിയില്‍ അടക്കം നടക്കുന്ന ഇന്ത്യ വെസ്റ്റ് ഇന്‍ഡിസ് പരമ്പരയില്‍ സഞ്ജുവിനെ നിര്‍ദാക്ഷീണ്യം ഒഴിവാക്കിയിരിക്കുന്നു.

ഇന്ത്യൻ വിദ്യാർഥികൾക്ക് വിദേശ വിദ്യാഭ്യാസത്തിനായുള്ള സ്കോളർഷിപ്പുകൾ

ഇന്ത്യൻ വിദ്യാർഥികൾക്ക് വിദേശ വിദ്യാഭ്യാസത്തിനായുള്ള സ്കോളർഷിപ്പുകൾ എസ് .ജോർജ് കുട്ടി, സി ഇ ഓ എഡ്യൂപ്രെസ്സ്…

കൂടെ പഠിച്ച ആരെങ്കിലും പ്രസവിച്ചാൽ പ്രതിസന്ധിയിലാകുന്ന സ്വപ്നങ്ങളാണ് പെണ്ണുങ്ങളുടേത്

കൂടെ പഠിച്ച ആരെങ്കിലും പ്രസവിച്ചാൽ പ്രതിസന്ധിയിലാകുന്ന സ്വപ്നങ്ങളാണ് പെണ്ണുങ്ങളുടേത്. ജാതകം ശരിയാകാത്തതുകൊണ്ടു വിവാഹം വൈകുന്നതു

ദേശീയഗാനം രചിച്ചത് സുഭാഷ്‌ചന്ദ്രബോസ്; ഗാന്ധിജി പ്രധാനമന്ത്രിയായത് 1947 ല്‍ – വീഡിയോ

ദേശീയഗാനം രചിച്ചത് സുഭാഷ്‌ചന്ദ്രബോസ്; ഗാന്ധിജി പ്രധാനമന്ത്രിയായത് 1947 ല്‍ – വീഡിയോ