കാലടിയിലുള്ള സിനിമാ സെറ്റ് പൊളിച്ചതുമായി ബന്ധപ്പട്ടു പരിസരവാസിയുടെ കുറിപ്പ്

    107

    സജി

    കാലടിയിലുള്ള സിനിമാ സെറ്റ് പൊളിച്ചതുമായി ബന്ധപ്പെട്ട് പറയാനുള്ളത്. ഞാൻ താമസിക്കുന്ന വാടകവീട്ടിൽ നിന്നും നോക്കിയാൽ കാണാവുന്ന ദൂരത്തിൽ പെരിയാർ പുഴയുടെ ഒത്ത നടുവിലാണ് ഈ സിനിമാ സെറ്റ്.മൂന്ന്മാസത്തോളം ആർക്കും വ്രണപ്പെടാത്ത മതവികാരം ഒരു ദിവസം പെട്ടന്ന് എങ്ങനെയാണ് ഉണ്ടായത്.സെറ്റ് നിർമ്മാണം പൂർത്തിയാക്കിയിട്ട് മാസങ്ങളായി. നിർമ്മാണസമയത്ത് ഒരു പ്രശ്നവും ഉണ്ടായതായി കണ്ടിട്ടുമില്ല.പുഴയ്ക്ക് നടുവിലുള്ള ഈ സെറ്റ് ജൂണോടെയെത്തുന്ന കാലവർഷത്തിൽ ഒലിച്ചുപോകുമെന്ന് ഉറപ്പാണ്. കൂടിവന്നാൽ ഇനിവരുന്ന ഒന്നോ രണ്ടോ ആഴ്ച്ച മാത്രം നിലനിന്നേക്കാവുന്ന ഒരു നിർമ്മിതി. നിറഞ്ഞൊഴുകുന്ന പെരിയാറിൻറെ നടുവിൽ ഇനിയൊരു ദിവസം പോലും ഷൂട്ടിങ് അസാധ്യമാണ് എന്നിരിക്കെ ഇങ്ങനെയൊരു കുപ്രസിദ്ധി ഉണ്ടാക്കുന്നത് ആർക്കുവേണ്ടിയാണ്. അമ്പലത്തിനു തൊട്ടുമുന്നിലുള്ള ഒരു പള്ളിയുടെ രൂപത്തെ മതത്തോടു ചേർത്തുകെട്ടി വിവാദമുണ്ടാക്കി പൊളിച്ചുകളഞ്ഞപ്പോൾ ആർക്കാണ് ലാഭമുണ്ടാവുക.മനുഷ്യരെ ഭിന്നിപ്പിക്കുന്ന മതവികാരമെന്ന വിഷം ആരിലും കുത്തിവയ്ക്കാതിരിക്കുക.അത് കൊണ്ടുള്ള ലാഭം സിനിമയ്ക്കായാലും ഭജ്റംഗ് ദളിനായാലും. ജനങ്ങളെ വെറുതെ വിടുക. ചെറിയ കാര്യങ്ങളാണ് വലിയ കലാപത്തിലേക്ക് നയിക്കുക. കോവിഡിൻറെ കാലത്ത് ഇത്തരം തരംതാണ ഗൂഡാലോചനകൾ നടത്തുന്നവരെ തിരിച്ചറിയുക .

    Advertisements