കാലമേ കനിയാതിരിക്കരുത്….

237

01

ഇനിയുണ്ടാവില്ല എന്റെ കാതില്‍ മുഴങ്ങി കേട്ടിരുന്ന ദല മര്‍മ്മരങ്ങള്‍…
ഇനിയെന്റെ കന്നാന്തലികല്‍ പൂക്കുകയില്ല..
ഇപ്പോള്‍ എന്റെ മുന്നില് വന്ധ്യത ബാധിച്ച അത്തിമരം മാത്രം വേദനയോടെ അവശേഷിക്കുന്നു…
വംശ നാശം സംഭവിച്ച അണ്ണാറക്കണ്ണന്റെ കലംബലുകള്‍ പാട്ടുപെട്ടിയില്‍ കേട്ടപ്പോഴുള്ള വേദന ശാശ്വതാമായിരുന്നു..
കാലം തെറ്റി വന്ന തിരുവാതിര ഞാറ്റു വേല കുരുമുളകിന്‍ വള്ളികളിലോന്നു തലോടി കടന്നു പോയി..
കള്ളന്‍ ചക്കേട്ടു കൊണ്ടോയ് തിന്നോട്ടെ”’എവിടുന്നോ ഓണപ്പക്ഷിയുടെ ഇടറിയ പാട്ട്..
വഴിയരികില്‍ നിറയെ പൂത്തുലഞ്ഞ കണിക്കൊന്ന കണ്ടിട്റ്റ് സ്തംഭിച്ചു പോയി..
കാരണം അത് നവംബര് മാസം ആയിരുന്നു..

‘ചിങ്ങത്തിലെ മഴ ചിണുങ്ങി ചിണുങ്ങി’ എന്ന പഴം ചൊല്ല് ഇനി മിഥുനത്തിനും ബാധകം ആയേക്കാം..
കാലചക്രം തിരിയുമ്പോള്‍ കാലാവസ്ഥകള്‍ തകിടം മറിയുന്നതിനു കാരണക്കാര്‍ ആരാണ്??
നമ്മള്‍ തന്നെ അല്ലെ??

പുഴുക്കല്ക്കും പ്രാണികല്ക്കും മൃഗങ്ങള്ക്കും പക്ഷികള്ക്കും എല്ലാം തുല്യ അവകാശം ഉള്ള ഭൂമി നമ്മള്‍ കൈവശപ്പെടുത്തിയപ്പോള്‍,,,
പ്രകൃതിയെ അധീനതയിലാക്കിയപ്പോള്‍,, പ്രകൃതിയും പ്രതികാര ദാഹിയായി..
ഈ അവസരത്തില്‍ ജ്ഞാനപ്പാന എഴുതിയ പൂന്താനത്തെ അനുസ്മരിക്കുന്നു…
”കാലമിന്നു കലിയുഗമല്ലയോ..ഭാരതമീ പ്രദേശവുമല്ലയൊ ..
കൂടിയല്ല പിറക്കുന്ന നേരത്ത് കൂടിയല്ല മരിക്കുന്ന നേരത്ത്
മദ്ധ്യേ ഇങ്ങനെ കാണുന്ന നേരത്ത്
മത്സരിക്കുന്നതെന്തിനു നാം വൃഥാ..”

Advertisements