Connect with us

Columns

കാലയവനികക്കുള്ളിലേക്ക് അവള്‍ മടങ്ങിപ്പോകാതിരിക്കട്ടെ …!

എന്നാല്‍ ഇന്ന് .., കാലമെന്ന യാഗാശ്വത്തിന്റെ കുതിപ്പില്‍ …പ്രായത്തിന്റെ കൈയ്യൊപ്പുകള്‍ എന്നില്‍ മുദ്ര പതിപ്പിച്ചതു പോലെ .., അവളും ആ പരിവര്‍ത്തനങ്ങളിലൂടെ നിശബ്ദതയോടെ കടന്നു പോകുന്നു …!

 83 total views,  4 views today

Published

on

ormayil-mazha-2
”മഴ .., അത് കാലം തെറ്റിയതോ ..?, അതോ .., കാലത്തിനോട് ചേര്‍ന്ന് നില്‍ക്കുന്നതോ …?

അറിയില്ല ….!

അത് … എന്ത് തന്നെയായാലും .., മഴത്തുള്ളികള്‍ .., വെള്ളത്തില്‍ പതിക്കുന്ന കാഴ്ച്ച ഒരു രസം തന്നെയാണ് …!

തണുപ്പിന്റെ സുഖാലസ്യത്തില്‍ കിടന്നു കൊണ്ട് .., പാതി തുറന്നിട്ട ജാലകത്തിലൂടെ …. കണ്ണെത്താ ദൂരത്തേക്ക് പരന്നു കിടക്കുന്ന ആ കായലോളങ്ങള്‍ക്ക് പുളകച്ചാര്‍ത്തായി വെള്ളിക്കൊലുസുകള്‍ കണക്കെ മഴത്തുള്ളികള്‍ പതിക്കുന്നത് കാണാമായിരുന്നു ….!

ആ ഇക്കിളിപ്പെടത്തലുകള്‍ നെഞ്ചിലേറ്റി .., നവവധുവിനേപ്പോലെ അവള്‍ അലയറിഞ്ഞു ചിരിക്കുന്നു ….!

പളുങ്കു മണികള്‍ പൊട്ടിച്ചിതറും പോലെയുള്ള ആ ചിരി കേള്‍ക്കാന്‍ ഒരു ഹരമായിരുന്നു …!

മുമ്പൊക്കെ .., മഴക്കാലത്ത് .., വീടിന്റെ പടിക്കെട്ടോളം വെള്ളം കേറുമായിരുന്നു .., , പക്ഷേ ..,ഒരിക്കലും അവള്‍ ഞങ്ങളെ വേദനിപ്പിച്ചില്ല ….വിരുന്നു വന്ന നാണം കുണുങ്ങിയായ മണവാട്ടിയെപ്പോലെ .., അവള്‍ ഞങ്ങളുടെ പടിക്കെട്ടിനെ ചുംബിച്ചു നിന്നു …!

പടിക്കെട്ടിലിരുന്നു ..,വേദനിപ്പിക്കാതെ അവളുടെ മാറിലേക്ക് കാലുകള്‍ നീട്ടി ഇരിക്കുമ്പോള്‍ .., , തഴുകുന്ന .., ആ ഇളം തലോടുകള്‍ക്ക് .., മാതൃവാത്സല്യത്തിന്റെ …, ., ഞാന്‍ അനുഭവിക്കാതെ പോയിരുന്ന..,സ്‌നേഹമായിരുന്നുവോ …?

Advertisement

ഇടവപ്പാതിക്കാലത്ത് .., നിറഞ്ഞൊഴുകിയിരുന്ന അവള്‍ ഒരിക്കലും എന്നെ ഭയപ്പെടുത്തിയിരുന്നില്ല …!

അതില്‍ മുഴുവന്‍ ആര്‍ത്തൊലിച്ചു വരുന്ന സ്‌നേഹത്തിന്റെ കൈയ്യോപ്പുകള്‍ ഞാന്‍ കണ്ടു …!

എന്നാല്‍ ഇന്ന് .., കാലമെന്ന യാഗാശ്വത്തിന്റെ കുതിപ്പില്‍ …പ്രായത്തിന്റെ കൈയ്യൊപ്പുകള്‍ എന്നില്‍ മുദ്ര പതിപ്പിച്ചതു പോലെ .., അവളും ആ പരിവര്‍ത്തനങ്ങളിലൂടെ നിശബ്ദതയോടെ കടന്നു പോകുന്നു …!

മുമ്പൊക്കെ ഞങ്ങളുടെ വീട് മാത്രമായിരുന്നു ….!, എന്നാല്‍ ഇന്ന് ചുറ്റിനും ചുറ്റിനും വീടുകള്‍ …!, പാടശേഖരങ്ങളെ മണ്ണിട്ട് നികത്തി .., മനുഷ്യര്‍ അവനവന്റെ അന്നം മുട്ടിച്ചു കൊണ്ട് മണി മന്ദിരങ്ങള്‍ പണിതുയര്‍ത്തുന്നു ..!

പ്രകൃതിയുടെ സന്തുലിതമായ നൈസര്‍ഗ്ഗീകതയിലേക്കുള്ള .., കൈകടത്തല്‍

അതിന്റെ പ്രത്യാഘാതങ്ങള്‍ ഡെമോക്ലോസിന്റെ വാള്‍ പോലെ തലക്കു മുകളില്‍ നിന്ന് തൂങ്ങിയാടുന്നത് .., വിവേകത്തിന്റെ അഹങ്കാരം പേറുന്ന വിഡ്ഢികളായ നമ്മള്‍ കാണുന്നില്ല ….!

ഓളങ്ങള്‍ക്ക് ശക്തിയില്ലാതെ .. വയോ വൃദ്ധയേപ്പോലെ .., അവള്‍ക്കിന്ന് ക്ഷീണം സംഭവിച്ചിരിക്കുന്നു …!, തോലിയെല്ലാം ചുക്കിച്ചുളിഞ്ഞ് .., ഞരമ്പുകളെല്ലാം വീര്‍ത്ത് .., എല്ലും തോലുമായി .., മരണത്തിന്റെ കാലൊച്ചക്കായി നിശബ്ദം .., കാതോര്‍ത്ത് കിടക്കുന്ന വയോവൃദ്ധ …!

Advertisement

ബാല്യത്തിലെ ആ കളിക്കൂട്ടുകാരി .., എന്റെ ഉള്ളിലെങ്കിലും മരിക്കാതിരിക്കട്ടെ ….!

എന്റെ ബാല്യം അവളുടെതും കൂടിയാണ് .., അന്നവള്‍ ഒരു സുന്ദരിയായിരുന്നു .. പാദസര മണികള്‍ പോലെ പൊട്ടി പൊട്ടിച്ചിരിക്കുന്ന അവളുടെ കള .., കളാരവം …, എന്നും കാതുകള്‍ക്ക് വിരുന്നായിരുന്നു …!

എന്നും പൊട്ടിചിരിച്ചുകൊണ്ട് പരിലസിച്ചിരുന്ന അവള്‍ ഇന്ന് ശോക മൂകയായിരിക്കുന്നു …!

എന്റെ അടുത്ത വരവിനു മുന്നേ .. ഒരു പക്ഷേ .., അവള്‍ കാലയവനികകള്‍ക്കുള്ളിലേക്ക് മടങ്ങിപ്പോയേക്കാം …!, ആ മാറിനെ കുത്തിനോവിച്ചു കൊണ്ട് .. വീണ്ടും .., വീണ്ടും .., പുതിയ .., പുതിയ മണിമന്ദിരങ്ങള്‍ ഉയര്‍ന്നു വന്നേക്കാം …!

പ്രവാസത്തിന്റെ ചുട്ടു പഴുത്ത .., മരുഭൂമികളില്‍ നിന്ന് .., കുളിറൂരുന്ന നീര്‍ച്ചോലകളിലേക്കുള്ള വരവുകളില്‍ .., എന്നും ഹൃദയത്തിന് ആവേശം കൊടുക്കുന്ന സ്‌നേഹസ്പര്‍ശങ്ങളില്‍ ഒന്നാണ് ….,കാലത്തിന്റെ വിസ്മ്രിതിയിലേക്ക് മായാന്‍ തുടങ്ങുന്നത് ….!

ബാല്യത്തിന്റെ നിഷ്‌കളങ്കതയില്‍ .., താലോലിച്ചിരുന്ന .., ആഹ്ലാദക്കൂട്ടുകളുടെ നഷ്ട്ടപ്പെടത്തലുകള്‍ ….!

താമരയും .., പായലുകളും .., നിറഞ്ഞു നിന്നിരുന്ന .., യൌവ്വന യുക്തയായി .., അലയറിഞ്ഞു .., പൊട്ടിച്ചിരിച്ചിരുന്ന .., എന്റെ ആ പഴയ സുന്ദരിയെവിടെ ..?

Advertisement

ഒജസ്സില്ലാതെ .., വെള്ളവും .., നീരും വറ്റി .., ശോഷിച്ചുണങ്ങിയിരിക്കുന്ന .., നിന്റെ ഈ രൂപം എന്റെ കണ്ണുകളില്‍ പെടാതിരിക്കട്ടെ .., കാരണം എനിക്കതൊരു ഹൃദയ നീറ്റലാണ് …!, എന്നേപ്പോലെത്തന്നെ .., ബാല്യങ്ങള്‍ .., നിന്റെ മാറില്‍ ആര്‍ത്തുല്ലസിച്ച …, ഏവര്‍ക്കും …!

ഇനിയും ഋതു ഭേദങ്ങള്‍ മാറട്ടെ …, കാലയവനികക്കുള്ളില്‍ വര്‍ഷങ്ങള്‍ പൊഴിഞ്ഞു വീഴട്ടെ …!, ജന്മാന്തരങ്ങളുടെ തേരോട്ടത്തില്‍ ..,കാലം വീണ്ടും നിനക്ക് നല്ലൊരു ബാല്യം പകര്‍ന്നു തരട്ടെ എന്നാശംസിച്ചു കൊണ്ട് …!

നിനക്കായി ഞാനും കണ്ണീര്‍ പൊഴിക്കുന്നു …!

 84 total views,  5 views today

Advertisement
cinema7 hours ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema1 day ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment1 day ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema2 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment3 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema3 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema4 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema5 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment5 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema6 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema1 week ago

രാധികാ തിലക് (എന്റെ ആൽബം – 8 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

Advertisement