Featured
കാലുകള്‍ നഷ്ടപ്പെട്ട ഭീമന് ആമയ്ക്ക് കൃത്രിമക്കാലുകള്‍ കിട്ടിയപ്പോള്‍ [വീഡിയോ]
സ്രാവിന്റെ ആക്രമണത്താല്‍ മുന്‍ കാലുകള്‍ നഷ്ടപ്പെട്ട ഭീമന് ആമയ്ക്ക് കൃത്രിമക്കാലുകള്‍ പിടിപ്പിച്ചു. ജപ്പാനിലാണ് സംഭവം. 2008 ലാണ് ‘യു’ എന്ന ഭീമന് ആമയെ മീന്‍പിടുത്തക്കാര്‍ക്ക് കിട്ടുന്നത്. മുന്‍ കാല് നഷ്ടപ്പെട്ട നിലയില്‍ ആമ അവരുടെ വലയില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് സുമ അക്ക്വാലൈഫ് പാര്‍ക്കിലേക്ക് അയക്കപ്പെട്ട ആമ, സാധാരണ നീന്തുന്ന വേഗതയുടെ 60% മാത്രം വേഗത്തില്‍ നീന്തിയിരുന്നതു ശ്രദ്ധിച്ച പാര്‍ക്കിലെ ജീവനക്കാര്‍ അവള്‍ക്ക് കൃത്രിമക്കാല്‍ വെക്കാന്‍ തീരുമാനിക്കുകയായിരുന്നു. 27 ജോടികളോളം ഇതുവരെ പരീക്ഷിച്ചിരുന്നെങ്കിലും അവയെല്ലാം ആമയ്ക്ക് അസ്വസ്ഥകള്‍ ഉണ്ടാക്കിയിരുന്നതിനാല്‍ ഒഴിവാക്കുകയായിരുന്നു. പിന്നീട് പ്രത്യേക തരത്തിലുള്ള റബ്ബര്‍ കൊണ്ടുള്ള ഫ്ലിപ്പര്‍ നിര്‍മ്മിക്കുകയായിരുന്നു.
185 total views, 1 views today

സ്രാവിന്റെ ആക്രമണത്താല്‍ മുന്‍ കാലുകള്‍ നഷ്ടപ്പെട്ട ഭീമന് ആമയ്ക്ക് കൃത്രിമക്കാലുകള്‍ പിടിപ്പിച്ചു. ജപ്പാനിലാണ് സംഭവം. 2008 ലാണ് ‘യു’ എന്ന ഭീമന് ആമയെ മീന്‍പിടുത്തക്കാര്‍ക്ക് കിട്ടുന്നത്. മുന്‍ കാലുകള്‍ നഷ്ടപ്പെട്ട നിലയില്‍ ആമ അവരുടെ വലയില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് സുമ അക്ക്വാലൈഫ് പാര്‍ക്കിലേക്ക് അയക്കപ്പെട്ട ആമ, സാധാരണ നീന്തുന്ന വേഗതയുടെ 60% മാത്രം വേഗത്തില്‍ നീന്തിയിരുന്നതു ശ്രദ്ധിച്ച പാര്‍ക്കിലെ ജീവനക്കാര്‍ അവള്‍ക്ക് കൃത്രിമക്കാല്‍ വെക്കാന്‍ തീരുമാനിക്കുകയായിരുന്നു. 27 ജോടികളോളം ഇതുവരെ പരീക്ഷിച്ചിരുന്നെങ്കിലും അവയെല്ലാം ആമയ്ക്ക് അസ്വസ്ഥകള്‍ ഉണ്ടാക്കിയിരുന്നതിനാല്‍ ഒഴിവാക്കുകയായിരുന്നു. പിന്നീട് പ്രത്യേക തരത്തിലുള്ള റബ്ബര്‍ കൊണ്ടുള്ള ഫ്ലിപ്പര്‍ നിര്‍മ്മിക്കുകയായിരുന്നു.
ഫ്ലിപ്പര്‍ ഘടിപ്പിച്ച ശേഷം സുഖമായി നീന്തുന്ന ആമയുടെ വീഡിയോ ഒന്നു കണ്ടു നോക്കൂ.
http://youtu.be/jghkA1f_nmo
186 total views, 2 views today