കാല്‍പന്തുകളിയുടെ കഥ പറയുന്ന കിക്കോഫ്-ഷോര്‍ട്ട് ഫിലിം..

246

10394489_653325691421157_7148163686926528581_n

ലോകമെങ്ങും കാല്‍പന്ത് കളിയുടെ ലഹരിയിലാണ്. ലോകകപ്പില്‍ കളിക്കുന്നില്ലെങ്കിലും നമ്മുടെ നാട്ടിന്‍പുറങ്ങളിലും കളി സജീവമായിക്കഴിഞ്ഞു. കാല്പ്പന്തുപ്രേമികളായ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഒരുക്കിയ ഹ്രസ്വചിത്രമാണ് ‘കിക്കോഫ്’. പേരു സൂചിപ്പിക്കുന്ന പോലെ തന്നെ ഫുട്‌ബോളാണ് പ്രമേയം

വെര്‍ട്ടിക്കല്‍ മീഡിയയുടെ ബാനറില്‍ രെഞ്ജിത്ത് സംവിധാനം ചെയ്ത ഈ ചെറുചിത്രം വ്യത്യസ്തമായ ഒരു വീക്ഷണത്തിലൂടെയാണ് കളിയേയും കളി ആവേശത്തേയും കൈകാര്യം ചെയ്യുന്നത്. ഒരു ഒറ്റ സംഭാഷണശകലങ്ങള്‍ പോലുമില്ലാതെ മൂന്നു മിനിട്ടിനിടയില്‍ ഒന്നിലധികം ആശയങ്ങള്‍ പങ്ക് വെയ്ക്കാന്‍ കഴിയുന്നുവെന്നത് സംവിധായകന്റെ വിജയമാണ്. അതുവരെ ആവേശത്തിലിരിക്കുന്ന കാഴ്ചക്കാരനെ അവസാന നിമിഷം വൈകാരിക നിശബ്ദതയില്‍ എത്തിക്കുവാനും ഇതിന്റെ അണിയറ പ്രവത്തകര്‍ക്ക് കഴിയുന്നുവെന്നത് തികച്ചും അഭിനന്ദനാര്‍ഹമാണ്

കൂടുതലൊന്നും പറയുന്നില്ല.കാഴ്ചയുടെ വിസ്മയത്തിലേക്ക് നിങ്ങളെ ക്ഷണിക്കുന്നു.