Gossips
കാളിദാസന് കാരണമാണോ ജയറാമിനെ പ്രതാപ് പോത്തന് വിമര്‍ശിച്ചത്?
ഇപ്പോള്‍ അഭിനയിക്കാന്‍ സാധിക്കാത്തത്തിന്റെ കാരണസഹിതം പ്രതാപ് പോത്തനെ അറിയിക്കുകയായിരുന്നു.
111 total views

കഴിഞ്ഞ ദിവസം തന്റെ ഔദ്യോഗിക പേസ്ബുക്ക് പേജിലൂടെ നടനും സംവിധായകനുമായ പ്രതാപ് പോത്തന് മലയാളത്തിലെ ഒരു മുന്‍നിര നടനെ അല്പം ക്രൂരമായി വിമര്‍ശിച്ചത് ഫേസ്ബുക്കില്‍ ചര്‍ച്ചയായിരുന്നു.
പ്രതാപ് പോത്തന് പേരെടുത്ത് പറഞ്ഞില്ലെങ്കിലും അദ്ദേഹം ഉദ്ദേശിച്ചത് ജയറാമിനെ ആണെന്ന് മലയാള സിനിമ നിരീക്ഷിക്കുന്ന ഏതൊരാള്‍ക്കും വ്യക്തമാകും. ഇപ്പോള്‍ ഈ കഥ മറ്റൊരു വഴിത്തിരിവിലേക്ക് തിരിയുകയാണ്. പ്രതാപ് പോത്തന് എന്തിന് ജയറാമിനെ ഇത്ര ക്രൂരമായി വിമര്‍ശിച്ചു എന്ന ചോദ്യം ചെന്നെത്തിയത് നടന്റെ മകന് കാളിദാസ് ജയറാമിലാണ്. ജയറാമിനെ പ്രതാപ് പോത്തന് വിമര്‍ശിക്കാന്‍ കാരണം കാളിദാസ് എന്നാണെന്നാണ് പാപ്പരാസികളുടെ പുതിയ കണ്ടെത്തല്‍.
പ്രതാപ് പോത്തന് സംവിധാനം ചെയ്യാന്‍ പോകുന്ന പുതിയ ചിത്രത്തിലേക്ക് നായകനാകനായി കാളിദാസിനെ മനസ്സില്‍ വിചാരിച്ചിരുന്നുവത്രെ. എന്നാല്‍ ബാലതാരമായി മലയാളത്തില്‍ എത്തിയ കാളിദാസ് ഇപ്പോള്‍ ആദ്യമായി നായകനാകുന്ന തമിഴ് ചിത്രത്തിന്റെ തിരക്കിലാണ്. ബാലതാരം ആയി എത്തിയപ്പോള്‍ തന്നെ മികച്ച അഭിനയമികവുകാരണം ധാരാളം അഗീകാരങ്ങള്‍ നേടിയ കാളിദാസിന് ഇപ്പോള്‍ തന്നെ ധാരാളം അവസരങ്ങള്‍ തേടിയെത്തിയിരിക്കുകയാണ്. ഇതുകാരണം ഇപ്പോള്‍ അഭിനയിക്കാന്‍ സാധിക്കാത്തത്തിന്റെ കാരണസഹിതം പ്രതാപ് പോത്തനെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇത് ഇഷ്ടപെടാത്തത് കാരണം പ്രതാപ് പോത്തന് നിലവാരം ഇല്ലാത്ത പ്രസ്താവനയുമായി എത്തുകയായിരുന്നു എന്നാണ് സിനിമയുമായി അടുത്തബന്ധമുള്ള ആളുകളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.
112 total views, 1 views today