fbpx
Connect with us

Featured

കാഴ്ച്ചകള്‍ക്കും വേണം ചില നമ്പറുകള്‍…

ഇന്നത്തെ ചാനല്‍ പ്രോഗ്രാമുകളില്‍ ഈ റേറ്റിനടിസ്ഥാനത്തില്‍ കാറ്റഗറൈസ് ചെയ്യുകയാണെങ്കില്‍ ഒരു പക്ഷെ U സര്‍ട്ടിഫികറ്റ് ന്യൂസ് വായനക്ക് മാത്രം ലഭിച്ചെന്ന് വരും. (അതും സംശയമാണ്).

 90 total views

Published

on

01

ടെലിവിഷന്‍ ചാനലുകള്‍ മീഡിയ രംഗത്ത് നടത്തികൊണ്ടിരിക്കുന്ന കുതിപ്പുകളെ കുറിച്ച് പറയേണ്ടതില്ല. ഇട്ടാവട്ടത്തുള്ള കേരളത്തില്‍ വരെ ഡസന്‍ കണക്കിനായി ചാനല്‍. കൂടാതെ കേബിള്‍ ടി.വി. നെറ്റ്`വര്‍ക്ക് തുടങ്ങിയവ വേറെ. ഇവയിലെല്ലാം എന്റടൈന്മെന്റ് പോഗ്രാമുകളാണ് അധികവും ബ്രോഡ്കാസ്റ്റ് ചെയ്യുന്നത്. ഫിലീമുകള്‍, സീരിയലുകള്‍, ഡോക്യുമെന്ററി, വിവിധ തരം ഗാനങ്ങള്‍, പ്രോഗ്രാമുകള്‍, കൂടാതെ’കാഴച്ചക്കാര്‍ക്കായി’ പ്രത്യേകം ന്യൂസ് റിഡേര്‍സ്… അങ്ങിനെ എന്റര്‍ടൈന്‍ എന്നതിനെ കാറ്റഗറൈസ് ചെയ്യാന്‍ കഴിയാത്തവിധം വിവിധങ്ങളായ അനേകം ‘എന്റര്‍ടൈന്മെന്റുകള്‍’ നമ്മുടെ വീടുകളില്‍ റെഡിയാണ്.

ടെക്‌നോളജികളുടെ വിസ്‌ഫോടനങ്ങളുണ്ടായിട്ടും നിയന്ത്രണ നിയമങ്ങളില്‍ നമ്മുടെ രാജ്യത്ത് ഒരു തരത്തിലുള്ള മാറ്റത്തിരുത്തലുകളും ഉണ്ടായിട്ടില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ വിശ്വല്‍ മീഡിയക്ക് വേണ്ട സെന്‍സര്‍ഷിപ് കാറ്റഗറി ബ്രിട്ടന്‍ കൈകൊണ്ടതാണ് ഇന്നും നമ്മുടെ രാജ്യം പിന്തുടരുന്നതെന്ന് തോന്നുന്നു. 1952ല്‍ ആണ് മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്റെ കീഴില്‍ സി.ബി.എഫ്.സി (സെന്‍സര്‍ ബോര്‍ഡ്) തുടങ്ങുന്നത് പല നിയമങ്ങളെ പോലെ ഇന്നുമിത് പൊടിതട്ടിമിനുക്കാതെ ഉപയോഗിക്കുന്നു. അതില്‍ നാല് കാറ്റഗറിയിലാണ് സെന്‍സര്‍ ബോര്‍ഡ് സെര്‍ട്ടിഫികറ്റ് നല്‍കുന്നത്.

 1. പ്രായവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും കാണാന്‍ പറ്റുന്ന Uസര്‍ട്ടിഫികറ്റ്
 2. രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തില്‍ കാണാന്‍ പറ്റുന്ന (ചെറിയ രീതിയില്‍ കിട്ടികളില്‍ നിയന്ത്രണമുള്ളവ) : A/U സര്‍ട്ടിഫികറ്റ്
 3. ഒരു തരത്തിലും 18 വയസ്സിനു താഴെ കാണാന്‍ പാടില്ലാത്തവ : Aസര്‍ട്ടിഫികറ്റ്
 4. പ്രത്യേക ഓഡിയന്‍സിന് വേണ്ടി തെയ്യാറാക്കിയവ (ഡോക്ടര്‍ തുടങ്ങിയവര്‍ക്ക്) : S –സര്‍ട്ടിഫികറ്റ്.

മുകളില്‍ സൂചിപ്പിച്ചതില്‍ മൂന്ന് തരം കാറ്റഗറി മാത്രമാണ് സാധാരണ ഉപയോഗത്തിനുള്ളത്. സെന്‍സര്‍ഷിപ് സര്‍ട്ടിഫികറ്റ് സിനിമകളില്‍ മാത്രമെ കാണുന്നുള്ളൂ. കാലഹരണപെട്ട റേറ്റിങ് സിസ്റ്റം ടി.വി/ചാനല്‍ പ്രോഗ്രാമുകളില്‍ കാണാറില്ല. മാത്രമല്ല, നാട്ടിലെ സെന്‍സര്‍ സര്‍ട്ടിഫികറ്റില്‍ സെക്‌സ് മാത്രമെ പരിഗണിക്കുന്നുള്ളൂ.. മോശം വാക്കുകളും ക്രിമിനല്‍ പശ്ചാത്തലങ്ങളും പരിഗണിക്കുന്നില്ല. ഇന്നത്തെ ചാനല്‍ പ്രോഗ്രാമുകളില്‍ ഈ റേറ്റിനടിസ്ഥാനത്തില്‍ കാറ്റഗറൈസ് ചെയ്യുകയാണെങ്കില്‍ ഒരു പക്ഷെ U സര്‍ട്ടിഫികറ്റ് ന്യൂസ് വായനക്ക് മാത്രം ലഭിച്ചെന്ന് വരും. (അതും സംശയമാണ്).
നാം ഏതിനും എന്തിനും ചാണിനു ചാണായി പിന്തുടരുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ കാലങ്ങള്‍ക്കനുസരിച്ച് സെന്‍സര്‍ നിയമങ്ങളില്‍ മാറ്റത്തിരുത്തലുകളുണ്ടായിട്ടുണ്ട്. സെന്‍സറില്‍

രാജ്യദ്രോഹം, സെക്‌സ് അപ്പീല്‍, ന്യൂഡിറ്റി, ക്രിമിനല്‍ സ്വഭാവം, കുറ്റകരമായ സംഭാഷണങ്ങള്‍, പേടിപെടുത്തുന്ന രംഗങ്ങള്‍ തുടങ്ങിയവ സെന്‍സര്‍ നിയമ പരിധിയില്‍ ഉള്‍പെടുത്തിയിരിക്കുന്നു.

സെന്‍സര്‍ഷിപ് പല രാജ്യങ്ങളിലും വ്യെത്യസ്ത സ്റ്റാന്‍ഡേര്‍ഡുകളായി തിരിച്ചിരിക്കുന്നു. ലോകത്ത് കാനഡക്കാണ് വളരെ വ്യക്തമായ രീതിയിലുള്ള (പതിമൂന്ന് തരം) കാറ്റഗറൈസേഷനുള്ളത്.

Advertisementഈ സെന്‍സര്‍ സെര്‍ട്ടിഫികറ്റുകള്‍ വിശ്വല്‍ പ്രോഗ്രാമുകളില്‍ മുഴുവനായി പ്രദര്‍ശിപ്പിക്കുന്നു. നമ്മുടെ രാജ്യത്ത് തുടക്കത്തില്‍ സര്‍ട്ടിഫികറ്റ് കാണിക്കും. അതും സിനിമകളില്‍ മാത്രം. തുടക്കത്തിലെ സെന്‍സര്‍ റേറ്റ് അറിയാതെ ടെലിവിഷന്റെ മുമ്പില്‍ കുടുംബ സമ്മേതമിരുന്ന് കണ്ടുകൊണ്ടിരിക്കുമ്പോള്‍ റേറ്റട് സീന്‍ വന്നാലുള്ള അവസ്ഥ സങ്കല്പിച്ച് നോക്കൂ! അപ്രതീക്ഷിതമായി ചിലരെങ്കിലും ഈ അവസ്ഥ അനുഭവിച്ചിട്ടുണ്ടായിരിക്കും. ചാനല്‍ മാറ്റാന്‍ റിമോട്ട് കിട്ടില്ല, എല്ലാം കൂടി ഒരു തപ്പിപ്പിഴ.., സംഭവിക്കില്ലെ?.. ഇന്നത്തെ അവസ്ഥയില്‍ ഫിലീം എന്നല്ല, ന്യൂസ് പോലും റിമോട്ട് കൈയ്യില്‍ പിടിച്ച് കാണേണ്ട അവസ്ഥയാണ്. രാഷ്ട്രീയ അക്രമങ്ങളും അതുപോലുള്ള രക്തച്ചൊരിച്ചിലുകളും ടീ.വി.യിലൂടെ കാണുന്ന നമ്മുടെ കുട്ടികളുടെ മാനസ്സികാവസ്ഥ പറയാനൊക്കുമോ?

 • ഏത് ചാനലാണെങ്കിലും വരാന്‍ പോകുന്ന പ്രോഗ്രാമിന്റെ റേറ്റിങ്ങ് തുടക്കത്തില്‍ വ്യക്തമായി കാണിക്കുകയും തുടര്‍ന്നും സ്‌ക്രീനിന്റെ മുകളിലായി റേറ്റിങ് പ്രദര്‍ശിപ്പിക്കുകയുമാണെങ്കില്‍ നമ്മള്‍ നന്നാവാനും നാട് നന്നാവാനും അതുമതി. ആയതിനാല്‍,
 • സി.ബി.എഫ്.സി.യുടെ നിയമങ്ങളില്‍ കാലഘട്ടത്തിനനുസരിച്ച് പരിശ്കരിക്കണമെന്ന് ഇന്ത്യന്‍ മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷനോട് അതി ശക്തമായി ആവശ്യപെടുന്നു.

പരിശ്കരിക്കേണ്ട പ്രധാനപെട്ട പോയിന്റുകളിവിടെ നല്‍കട്ടെ,

 1. റേറ്റിങ്ങ് സിസ്റ്റം കൂടുതല്‍ സ്പഷ്ടമായ രീതിയില്‍ കാറ്റഗറികളായി തിരിച്ചെഴുതി നടപ്പാക്കുക.
  • കുട്ടികള്‍ക്കുള്ളത്
  • എല്ലാ പ്രായക്കാര്‍ക്കുമുള്ളത്
  • പത്ത് വയസിന് മുകളിലുള്ളത് (കുടുംബ സിനിമകള്‍, രക്തം കാണാത്ത രീതിയിലുള്ള സ്റ്റണ്ടുകള്‍, മനുഷ്യരെ ജന്തുക്കളുടെ പേര് വിളിക്കുക…).
  • പന്ത്രണ്ട് വയസ്സിന് മുകളിലുള്ളത് (സാധാരണ ബോളിവുഡ്, കോളീവുഡ് തുടങ്ങിയ സിനിമകളും വീഡിയോ ആല്‍ബങ്ങളും രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തില്‍).
  • പതിനാല് വയസ്സിന് മുകളിലുള്ളത് (കടുപ്പമുള്ള ബോളിവുഡ് സിനിമ, നാട്ടിലെ രാഷ്ട്രീയ അക്രമണങ്ങള്‍ തുടങ്ങിയവ രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തില്‍)
  • പതിനാറ് വയസ്സിന് മുകളിലുള്ളത് (ചെറിയ തോതിലുള്ള നഗ്‌നത, വൃത്തികെട്ട സംഭാഷണം, അക്രമം, ഹൊറര്‍, മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നത്, ഹോളിവുഡ് സിനിമകള്‍)
  • പതിനെട്ട് വയസ്സിന് മുകളിലുള്ളത് (അക്രമവും അധിക്ഷേപ വാക്കുകളും നിറഞ്ഞവ, നിയമസഭ സമ്മേളനം, പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയവ).
  • ഇരുപത് വയസ്സിന് മുകളില്‍ : ( പച്ചയായ പോണോകളല്ലാത്ത ഷക്കീല പടങ്ങളെ പോലുള്ള അഴിഞ്ഞാട്ടവും അക്രമവും അധിക്ഷേപ വാക്കുകളും നിറഞ്ഞവ, കല്ല്യാണപ്രായമെത്തിയ യുവകോമള ക്രിമി മുതല്‍ വൃദ്ധന്മാര്‍ വരെയടങ്ങിയ ഞരമ്പ് രോഗികള്‍ക്കുള്ളത്).
 2. റേറ്റിങ് സിസ്റ്റം എല്ലാ മീഡിയകളിലും അതാത് പ്രോഗ്രാമിന്റെ തുടക്കം മുതല്‍ അവസാനം വരെസ്‌ക്രീനിന്റെ ഒരു ഭാഗത്ത് കാണിക്കുക.
 3. ചിത്രങ്ങളും സംഭാഷണ വിഷയങ്ങളും പാട്ടുകളും ഡോക്യുമെന്ററികളുമെല്ലാം മുകളില്‍ സൂചിപ്പിച്ച കാറ്റഗറികളുടെ അടിസ്ഥാനത്തില്‍ റേറ്റ് ചെയ്യുകയും പ്രോഗ്രാമില്‍ സെന്‍സറ് റേറ്റ് കൃത്യമായി രേഖപെടുത്താനും നിര്‍ദ്ദേശിക്കാനും പ്രൈവറ്റ് ചാനലുകളുടെ പ്രോഗ്രാം റേറ്റ് പരിശോധിക്കാനും പ്രത്യേക കമ്മറ്റി രൂപീകരിക്കുക.
 4. എല്ലാ ചാനലുകളുടെയും ഡയലി ഷെഡ്യൂള്‍ ചെയ്തിട്ടുള്ള പ്രോഗ്രാമുകള്‍ ഇ.പി.ജി വഴി ലഭ്യമാക്കുക. EPG ഇലക്ട്രോണിക് പ്രോഗ്രാം ഗൈഡ് സിസ്റ്റം അധിക വിശ്വല്‍ റിസീവറുകളിലും ലഭ്യമാണ്.) ചില നല്ല പ്രോഗ്രാമുകള്‍ കഴിഞ്ഞ ഉടനേ കുടുംബസമ്മേതം കാണാന്‍ കൊള്ളാത്ത പ്രോഗ്രാമുകള്‍ വരാറുണ്ട്. EPG സംവിധാനം നടപ്പില്‍ വരുകയാണെങ്കില്‍ രക്ഷിതാക്കള്‍ക്ക് ചാനലുകള്‍ പരിശോധിച്ച് പ്രോഗ്രാം റേറ്റും സമയവും അറിയാനും അതുവഴി മുങ്കരുതലുകള്‍ സ്വീകരിക്കാനും സാധിക്കും.
 5. പരസ്യങ്ങള്‍ക്കും സന്‍സര്‍ റേറ്റ് നിശ്ചയിക്കുകയും ബ്രോഡ്കാസ്റ്റ് ചെയ്യുന്ന പ്രോഗ്രാമിന്റെ സെന്‍സര്‍ റേറ്റിനനുസരിച്ചുള്ള പരസ്യങ്ങളുടെ പ്രക്ഷേപണം മാത്രം അതാത് സമയം അനുവദിക്കുക. (കുടുംബസമ്മേതം നല്ല പ്രോഗ്രാമുകള്‍ കാണുന്നതിനിടക്കാണ് പലതരം ‘ഉറ’കളുടെയും അതുപോലുള്ള ആഭാസകരമായ പരസ്യങ്ങളുണ്ടാവുക. ഇത് കുടുംബമൂല്ല്യങ്ങളെ തകര്‍ക്കും)
 6. കമ്പ്യൂട്ടര്‍ ഗൈമുകളിലും റേറ്റിങ് നടപ്പിലാക്കുക (ഇന്ത്യയില്‍ പ്രശസ്തമായ കമ്പ്യൂട്ടര്‍ ഗൈമുകളാരും ഉണ്ടാക്കിയിട്ടില്ലെങ്കിലും വിദേശ ഗൈമുകളുണ്ട്).
 7. പ്രിന്റിങ് മീഡിയകളിലും ഇത്തരം സെന്‍സറുകള്‍ നടപ്പിലാക്കുക.]

നാളെയുടെ വാഗ്ദാനങ്ങളായ നമ്മുടെ കുട്ടികളെ ഇന്നേറ്റവും കൂടുതല്‍ (ബാധിക്കുന്ന രോഗം) സ്വാധീനിക്കുന്ന കമ്പ്യൂട്ടര്‍ ഗൈമുകളാണ്. കൊലയേയും മദ്യത്തെയും അതുപോലെ സെക്‌സിനെ പോലും പ്രോത്സാഹിപ്പിക്കുന്ന ഗൈമുകളധികവും അധാര്‍മ്മിക ലക്ഷ്യത്തിലെത്താനുള്ള കുറുക്ക് വഴികളാണ്. അനീതി, നിയമ ലംഘനം തുടങ്ങി എല്ലാ ക്രിമിനല്‍ വാസനയും കുരുന്നു മനസ്സുകളില്‍ വളര്‍ത്തിയെടുക്കുന്നു. നിയമവാഴ്ച്ചകരുടെ സംരക്ഷകരായ പോലീസിനെ ചവിട്ടി താഴെയിട്ട് ലക്ഷ്യത്തിലേക്ക് കുതിക്കുന്ന കുരുന്ന് മനസ്സുകളുടെ സ്‌കില്ല് നമ്മുടെ മനസ്സിനഹ്ലാദമാണ്. അവര്‍ എങ്ങിനെയെങ്കിലും ‘ലക്ഷ്യത്തിലെത്താന്‍’ പ്രാപ്തി നേടിയവനെ പോലെ നാം പ്രതീകാത്മകമായി ചിരിക്കും. നമുക്കെന്തും തമാശയാണ്. മനസ്സിലാക്കുക, നാം ഈ കുരുന്ന് മനസ്സിനെയാണ് നമുക്കനുയോജ്യമാക്കേണ്ടത്. ധാര്‍മ്മികബോധം കോരികുടിക്കാന്‍ കിട്ടുന്നതല്ല, പടിപടിയായി വളര്‍ത്തിയാല്‍ അത് വളരും. ഇന്ന് കുട്ടികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപെടുന്നത് ഗ്രാന്‍ഡ് തെഫ്റ്റ് ആട്ടോ എന്ന റോക്ക്സ്റ്റാര്‍ ഗൈമുകളെപോലുള്ളവയാണ്. കുട്ടികള്‍ ഉപയോഗിക്കുന്ന ഗൈമുകളെ ‘കുട്ടിക്കളി’യായി കാണാതെ ഇടക്കൊക്കെ നാം അവ റണ്‍ ചെയ്തു പരിശോധിക്കേണ്ടതുണ്ട്. ചില ഗൈമുകളില്‍ കാണുന്നതും കേള്‍ക്കുന്നതുമായ ടബിള്‍സ്റ്റാര്‍ മുതല്‍ ത്രിപ്പിള്‍സ്റ്റാര്‍ ഡയലോഗുകള്‍ നമ്മുടെ നാട്ടിലെ ‘എ’ സര്‍ട്ടിഫികറ്റ് കിട്ടിയ സിനിമയില്‍ പോലും ഉണ്ടാകില്ല. നമ്മുടെ കുട്ടികള്‍ നല്ലവരായി വളരണമെങ്കില്‍ ഇതൊക്കെ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു, പ്രത്യേകിച്ച് വിദേശത്തെ പോലെ നാല് ചുമരുകള്‍ക്കുള്ളില്‍ കുട്ടികളെ ഒതുക്കിയിടുന്നവര്‍ ഇടക്ക് കുട്ടികളുടെ റൂമില്‍ സമയം ചിലവഴിക്കുകയും അവരുടെ കാര്യത്തില്‍ നല്ല ശ്രദ്ധയുള്ളവനാണെന്നുള്ള രീതിയില്‍ പെരുമാറുകയും ചെയ്താല്‍ കുറെയൊക്കെ പിടിച്ച് നിര്‍ത്താനാവും.

 91 total views,  1 views today

Continue Reading
Advertisement
Advertisement
condolence7 mins ago

മലയാള സിനിമാ ലോകത്തിന് മറ്റൊരു നഷ്ടം കൂടി. പാരിസ് ചന്ദ്രൻ അന്തരിച്ചു.

controversy8 mins ago

ഓട്ടോ ഡ്രൈവർ മടിയിലിരുത്തി വേദനിപ്പിച്ച ദുരനുഭവം തുറന്നെഴുതി രേവതി രൂപേഷ്

Entertainment12 mins ago

ആ സംഭവം നടക്കുന്നത് 5 വർഷം മുമ്പ് ഞാൻ സിനിമയിലേക്ക് വന്ന സമയത്തായിരുന്നു, എനിക്ക് അത് പറ്റില്ല. ദിലീപിനൊപ്പം അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകി ദുർഗ കൃഷ്ണ.

Entertainment14 mins ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത അറിയിച് ഷംന കാസിം. കുറച്ച് വൈകിയെങ്കിലും ഇപ്പോഴെങ്കിലും ആയല്ലോ എന്ന് ആരാധകർ.

controversy23 mins ago

കാവ്യയ്ക്ക് വച്ച പണിയ്ക്ക് മറുപണി കിട്ടിയതാണ്, ദിലീപ് നിരപരാധിയാണ് – നിർമ്മാതാവിന്റെ വാക്കുകൾ

Entertainment25 mins ago

മമ്മൂട്ടിയോട് “ചാമ്പിക്കോ” ഡയലോഗ് പറഞ്ഞ് പി വിജയൻ ഐപിഎസ്. ചിരിച്ചുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത് മമ്മൂട്ടിയും മഞ്ജു വാര്യരും.

Entertainment37 mins ago

ഒടുവിൽ ആരാധകർ കാത്തിരുന്ന വിശേഷ വാർത്ത പങ്കുവെച്ച് മലയാളികളുടെ പ്രിയതാരം ഭാവന.

Health41 mins ago

എന്തുകൊണ്ട് നിങ്ങൾ ബ്ലൂ ഫിലിം കാണുന്നു?

Psychology59 mins ago

‘പുരുഷന്മാർക്ക് ഇഷ്ടമില്ലാത്ത പത്തുതരം സ്ത്രീകൾ’ എന്താണ് ഇത്തരം പത്തുകാര്യങ്ങളുടെ മനഃശാസ്ത്രം

Entertainment1 hour ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

history2 hours ago

ആരോ വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റി കാരണം അമേരിക്കയ്ക്ക് 1100000000 ഡോളർ നഷ്ടമുണ്ടായ കഥ – ടെക്‌സാസ് സിറ്റി ഡിസാസ്റ്റർ

Entertainment2 hours ago

കൂടിയാൽ ഒരാഴ്ച, അതുകഴിഞ്ഞാൽ ഡിസ്ചാർജ് ചെയ്യാമെന്നായിരുന്നു ഹനീഫ കരുതിയിരുന്നത്, പക്ഷേ….

controversy3 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 hour ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment20 hours ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment2 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment3 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment4 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment4 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment4 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment5 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment7 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment1 week ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Advertisement