കാഴ്ച പോയ കണ്ണുമായി കീസ്വെറ്റര്‍ കളത്തിനു പുറത്തേക്ക്….

282

article-2689857-1F97D80D00000578-458_634x418

കണ്ണിനേറ്റ ഗുരുതരപരിക്ക് ഭേദമാകാന്‍ മടിച്ചതോടെ ഇംഗ്ലണ്ടിന്റെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയിരുന്ന ക്രെയ്ഗ് കീസ്‌വെറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ജൂലൈയില്‍ നോര്‍ത്താംഷെയറിനെതിരെയുള്ള മത്സരത്തിനിടെയാണ് സോമര്‍സെറ്റ് താരമായിരുന്ന കീസ്‌വെറ്റര്‍ക്ക് പരിക്കേല്‍ക്കുന്നത്. പന്ത് ശക്തിയായി മുഖത്തിടിച്ചതുമൂലം മൂക്കിനും മുഖത്തെ എല്ലുകള്‍ക്കും കണ്ണിനും തകരാര്‍ സംഭവിക്കുകയായിരുന്നു

പഴയതുപോലെ കാഴ്ച തിരിച്ചുകിട്ടി ക്രിക്കറ്റിലേക്ക് മടങ്ങിവരാമെന്നായിരുന്നു പ്രതീക്ഷയെങ്കിലും ചികിത്സ വേണ്ടത്ര ഫലിച്ചില്ലെന്ന് ഇരുപത്തിയേഴുകാരനായ കീസ്‌വെറ്റര്‍ വേദനയോടെ പറഞ്ഞു.

സൗത്ത് ആഫ്രിക്കന്‍ വംശജനായ കീസ്‌വെറ്റര്‍ 2007ല്‍ സോമര്‍സെറ്റിലൂടെയാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടക്കം കുറിക്കുന്നത്. 2010ല്‍ ഇംഗ്ലണ്ടിനുവേണ്ടി പാഡണിഞ്ഞു. 46 ഏകദിന മത്സരത്തിലും 25 ടി20 മത്സരത്തിനും ഇംഗ്ലണ്ടിനുവേണ്ടി കളിച്ചാണ് കീസ്‌വെറ്റര്‍ വിടവാങ്ങുന്നത്.