fbpx
Connect with us

Featured

കാവേരിയുടെ തീരങ്ങളില്‍, ഒരു പ്രവാസിയുടെ ഓര്‍മ്മക്കുറിപ്പുകള്‍

കുറെ നാളായി ഞങ്ങള് ഒരു ദൂര യാത്ര പ്ലാന് ചെയ്യുന്നു ,,, എവിടെ പോകണം ,,, ഒരു സ്ഥലത്തിന്റെ കാര്യത്തിലും ഞങ്ങള് ധാരണയിലെത്തിയില്ല , ഒടുവില് ഷിനോജാണ് പറഞ്ഞത് തലക്കാവേരി , ഷിനോജ് മനോരമയില് മാനന്തവാടിയിലെ ലേഖകനാണ് , കൂടാതെ , ലത്തീഫ് പടയന് (ചന്ദ്രിക) , ബിജു കിഴക്കേടം (ജയുഗം) , പിന്നെ ഈ ഞനും ,,, ഞങ്ങള് നാലുപേര് , എല്ലാവരും പത്ര പ്രവര്ത്തകര് ആയതിനാല് വിനോദ യാത്ര എന്നതിലുപരി , യാത്രക്ക് വാര്ത്ത ശേഖരണം എന്ന ഒരു ലക്ഷ്യം കൂടിയുണ്ട് ,

 134 total views

Published

on

കുറെ നാളായി ഞങ്ങള് ഒരു ദൂര യാത്ര പ്ലാന് ചെയ്യുന്നു ,,, എവിടെ പോകണം ,,, ഒരു സ്ഥലത്തിന്റെ കാര്യത്തിലും ഞങ്ങള് ധാരണയിലെത്തിയില്ല , ഒടുവില് ഷിനോജാണ് പറഞ്ഞത് തലക്കാവേരി , ഷിനോജ് മനോരമയില് മാനന്തവാടിയിലെ ലേഖകനാണ് , കൂടാതെ , ലത്തീഫ് പടയന് (ചന്ദ്രിക) , ബിജു കിഴക്കേടം (ജയുഗം) , പിന്നെ ഈ ഞനും ,,, ഞങ്ങള് നാലുപേര് , എല്ലാവരും പത്ര പ്രവര്ത്തകര് ആയതിനാല് വിനോദ യാത്ര എന്നതിലുപരി , യാത്രക്ക് വാര്ത്ത ശേഖരണം എന്ന ഒരു ലക്ഷ്യം കൂടിയുണ്ട് ,

ആകാശത് കാര്ഘങ്ങള് എപ്പോള് വേണമെങ്കിലും പെയ്യമെന്ന കണക്കെ മൂടി നില്ക്കുന്നു , മാനന്തവാടിയില് നിന്നും ഞങ്ങള് പുറപ്പെടുമ്പോള് സമയം വയ്കുന്നേരം അഞ്ചു മണി , ഏകദേശം രാത്രി 12 മണിക്ക് മുന്പായി തലക്കവേരിയിലെത്താം, ഏതെങ്കിലും ലോഡ്ജില് വിശ്രമിച്ചിട്ട് പുലര്‌ച്ചെ കാഴ്ചകളിലേക്ക് ഇറങ്ങാം , കൂട്ടത്തില് െ്രെഡവ് ചെയ്യാനറിയുന്നത് കൊണ്ട് തല്ക്കാലം കാറ് ഞാനാണ് ഓടിക്കുന്നത് , കാട്ടിക്കുളം, തോല്‌പ്പെട്ടി , കുട്ട , ഗോണികുപ്പ , വീരജ്‌പെട്ട , മൂര്‌നാട് , ഇതാണ് തലക്കാവേരിയിലേക്കുള്ള ഞങ്ങളുടെ റൂട്ട് ,
തലക്കാവേരി. എന്നാല്‍ കാവേരിയുടെ നെറുക അല്ലെങ്കില് തല എന്നര്‍ത്ഥം. ഒരുപാട് കേട്ടറിഞ്ഞ സ്ഥലമാണെങ്കിലും ഞാനടക്കം എല്ലാവരും ആദ്യമായാണ് തലക്കാവേരിയില് പോകുന്നത് ,കാവേരി നദിയുടെ ഉത്ഭവസ്ഥാനമാണ് തലക്കാവേരി.

കര്ണാടകയിലെ കുടക് (കൂര്ഗ്) ജില്ലയിലാണ് തലക്കാവേരി ,കന്നടയാണ് ഇവിടുത്തെ ഭാഷ എങ്കിലും കൂര്ഗി കള്ക്ക് പ്രത്യേക ഭാഷയുണ്ട് , കണ്ണടയും മലയാളവും കലര്ന്നതാണ് ലിപിയില്ലാത്ത ഈ ഭാഷ , ബാഗമണ്ടലയില്‍ നിന്നു 7 കിലോമീറ്ററും മഡിക്കേരിയില്‍ നിന്നു 48 കിലോമീറ്ററും അകലെയാണ് തലക്കാവേരി , എന്നാല് ഞങ്ങളുടെ റൂട്ട് മടിക്കേരി വഴിയല്ല , വീരജ്‌പെട്ടയില് നിന്നും മൂര്‌നാട് പോയും തലക്കവേരിയിലെത്താം , ഞങ്ങള്ക്ക് ഈ റൂട്ട്ആണ് എളുപ്പം , വീരജ്‌പെട്ട വരെ എനിക്ക് വഴി നന്നായി അറിയാം, വീരജ്‌പെട്ടയില് നിന്നും ഏകദേശം അമ്പതു കിലോമീറ്റരോളം പിന്നെയും പോകണം തലക്കാവേരി എത്താന് , രാത്രി എട്ടു മണിയോടെ വീരാജ്‌പേട്ടയില് നിന്നും ഭക്ഷണം കഴിച്ചാണ് നമ്മുടെ അടുത്ത യാത്ര , ഒരു മലയാളി ഹോട്ടല് , നല്ല മത്തി മുളകിട്ടതും ചപ്പാത്തിയും , കേരളത്തിനു പുറത്ത് ഇത്ര നല്ല നാടന് ഭക്ഷണം , ഞങ്ങള്ക്ക് നന്നേ ഇഷ്ട്ടപ്പെട്ടു , വിരജ്‌പെട്ട കുടഗ് ജില്ലയുടെ ആസ്ഥാനമാണ് , ഇവിടെനിന്നും വെറും 35 കിലോമീറ്റര് സഞ്ചരിച്ചാല് കണ്ണൂര് ജില്ലയിലെ കൂട്ട്പുഴ എന്ന അതിര്ത്തി ഗ്രാമത്തിലെത്താം . അത് കൊണ്ട് തന്നെയാവണം വീരജ്‌പെട്ടയില് നല്ല മലയാളി സാനിധ്യം ഉണ്ട് , വീരജ്‌പെട്ട കഴിഞ്ഞാല് ആരോടെങ്കിലുമൊക്കെ ചോദിച്ചു പോകാം എന്നാണ് ഞങ്ങള് കരുതിയത് ,കൂടാതെ എനിക്ക് കന്നഡ ഭാഷ നന്നായി സംസരിക്കാനറിയാം ,എന്നാല് ഞങ്ങുടെ പ്രതീക്ഷകള് പാടെ തെറ്റി , വീരജ്‌പെട്ട കഴിഞ്ഞത് മുതല് ഒരു ചെറിയ ടൌണ് പോലും ഇല്ല ,, വഴി ചോദിക്കാനായി ഒരാള് പോലും ഇല്ല , വാഹനം തീരെ കുറഞ്ഞ റോഡ് , വഴിയരികില് ഒറ്റപ്പെട്ട കടകള് ഉണ്ടെങ്കിലും അവയെല്ലാം നേരത്തെ അടച്ചു പോയിരിക്കുന്നു , പോരാത്തതിന് നല്ല മഴയും ,കൂരാകൂരിരുട്ടും , റോഡിനു ഏറു വശവും കിലോമീറ്റര്കളോളം കാപ്പി തോട്ടങ്ങള് , ഇടക്ക് വനം , ഞങ്ങള് മുന്നോട് തന്നെ പോയി , കാറില് അര ടാങ്കോളം പെടോള് ഉള്ളത് കൊണ്ട് എനിക്ക് ഒട്ടും പേടി തോന്നിയില്ല .,

ഞങ്ങള് പിന്നെയും കുറെ മുന്നോട് പോയി , കുറച്ചു പോയപ്പോള് ഞങ്ങള്ക്ക് മുന്നില് ഒരു ലോറി പ്രത്യക്ഷപ്പെട്ടു , എവിടെയോ ചരക്കിറക്കി തിരിച്ചു വരുന്ന ലോറിയാണ് , ആ ലോറിക്കാരോട് വഴി ചോദിക്കാം , പൊടുന്നനെ ആ ലോറി മറ്റൊരു പോകറ്റ് റോഡിലേക്ക് കയറിപ്പോയി , ഞാന് ശക്തിയായി ഹോണ് മുഴക്കി , ലോറി അവിടെ നിന്നു, , നല്ല മഴയായിട്ടു പോലും അതില് ഇന്നും ഒരാള് ഇറങ്ങി ഞങ്ങളുടെ കാറിന്റെ അടുത്ത് വന്നു , ഞങ്ങളുടെ കന്നഡ കേട്ടിട്ടാകണം അയാള് പിന്നെ മലയാളത്തിലാണ് ഞങ്ങളോട് സംസാരിച്ചത് , ‘ഓ, മലയാളിയാനാനല്ലേ’. പിറകില് നിന്നും ഷിനോജിന്റ്‌റെ കമെന്റ് , വഴി തെറ്റിയിട്ടില്ല അയാള് പറഞ്ഞപ്പോള് ഞങ്ങള്ക്ക് ആശ്വാസമായി , കൂടാതെ തലക്കാവേരി എത്താനുള്ള വഴി കൃത്യമായി അയാള് വിവരിച്ചു തരികയും ചെയ്തു ,, ആ മറു നാടന് മലയാളിയേക്കുറിച്ച് ഞങ്ങള്ക്ക് അഭിമാനം തോന്നി , ആ കനത്ത മഴയില് അയാള് പറഞ്ഞ കൃത്യമായ വഴിയിലൂടെ ഞങ്ങള് വേണ്ടും മുന്നോട് ,

Advertisementരാത്രി രണ്ട് മണിയോട് കൂടി ഞങ്ങള് തലക്കാവേരി എന്ന ആ കൊച്ചു ടൌണില് എത്തി , അപ്പോഴേക്കും മഴ കുറഞ്ഞിരിക്കുന്നു ,നിയോണ് ബള്ബുകളുടെ പ്രകാശത്തില് ഏറെ ചരിത്ര പ്രാധാന്യമുള്ള ആ കൊച്ചു പട്ടണം ഒരു പൂര്ണ ചന്ദ്രനെ പോലെ പ്രകാശിച്ചു നില്ക്കുന്നു , ഇനി ഞങ്ങളുടെ ലക്ഷ്യം താമസ സ്ഥലം കണ്ടു പിടിക്കുക എന്നതാണ് , ഇവിടെ കുറെ സ്വകാര്യ റിസോര്ടുകള് ഉണ്ട് , എന്നാല് അവയെല്ലാം അങ്ങ് ഉള് പ്രദേശത്താണ് , മാത്രവുമല്ല രാത്രി ഏറെ വയ്കിയിരിക്കുന്നു , ആളും അനക്കവുമില്ലാത്ത ആ പട്ടണത്തിലൂടെ ഞങ്ങള് മുന്നോട്ടു നീങ്ങി , പട്ടണം എന്ന് പറയാനൊന്നും ഇല്ല , റോഡിന്റെ ഒരു വശം കാവേരി നദിയാണ് , രത്രി ഞങ്ങള് അവിടെ ഒരു ലോഡ്ജില് വിശ്രമിച്ചു ,,

കാവേരി ഉത്ഭവസ്ഥാനവും അവിടെയുള്ള ക്ഷേത്രവും മറ്റും കാണാനായി രാവിലെ തന്നെ ഞങ്ങള് പുറപ്പെട്ടു , അവിടെനിന്നും ചുരം കണക്കെയുള്ള റോഡിലൂടെ ഒരു മല കയറിയുള്ള യാത്ര , സഞ്ചാരികള്ക്കായി നല്ല റോഡും മറ്റു സൌകര്യങ്ങളും മറ്റും ഒരുക്കിയിട്ടുണ്ട് , ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങള്ക്ക് കര്ണാടക സര്ക്കാര് നല്ല പരിഗണനയാണ് നല്കുന്നത് , നല്ല ചാറ്റല് മഴയുണ്ട് , ഇടക്ക് കോട മഞ്ഞു പെയ്തിറങ്ങും , കാറ്റ് വന്ന് ആ കോടമഞ്ഞിനെ താഴ്വരയിലേക്ക് പടര്ത്തും , അത് നയന മനോഹരമായ ഒരു കാഴ്ച തന്നെയാണ് , കുറെ കൂടി മുന്നോട് പോയപ്പോള് ഞങ്ങള് പ്രവേശന കവാടത്തില് എത്തി , ഒരു മലഞ്ഞെരുവിലാണ് ക്ഷേത്രം,, അവിടെ തന്നെ കാവേരി എന്ന ആ മഹാ നദിയുടെ ഉത്ഭവ സ്ഥാനം , ഒരു ചെറിയ നീരുറവ , അതൊരു മഹാ നദിയായി പരിണമിക്കുന്നു, ഇടക്ക് കോടമഞ്ഞ് വന്ന് എല്ലാം മൂടിക്കളഞ്ഞു , അടുത്ത് നില്ക്കുനവരെ പോലും കാണാനാവാത്ത അത്രയും , നല്ല തണുപ്പും, കടുത്ത വേനലില് പോലും ഇവിടെ ഈ കോടമഞ്ഞും കാറ്റും തണുപ്പും ഉണ്ടാവുമത്രേ . അവിടുത്തെ കാഴ്ചകളെല്ലാം കണ്ടു ഞങ്ങള് അഗസ്ത്യമുനി തപസ്സിരുന്ന പര്വതത്തിനു മുകളിലേക്ക്, മല കയറാന് കുറെ പടവുകള് നിര്മ്മിചിചിടുണ്ട്, എല്ലാം വലീയ കല്ലുകൊണ്ട് നിര്മ്മിച്ചവ ,കോട മഞ്ഞിനോടൊപ്പം ശക്തമായ കാറ്റും , അത്രയും കുത്തനെയുള്ള കയറ്റം , ഒരു വിധം ഞങ്ങള് മല മുകളില് എത്തി , ഒരു മൊട്ടക്കുന്നാണ് മുകളില് , താഴെ നോക്കെത്താ ദൂരത്തോളം കാഴ്ചകള് , ഞങ്ങള് കയറി വന്ന റോഡുകള് , ചെറിയ ചെറിയ ഗ്രാമങ്ങള് ., വീടുകള് , തീപട്ടി കൂടുപോലെ , ആ കാഴ്ച ഒന്ന് കാണേണ്ടത് തന്നെ , അവിടെ ഒരു കുടീരം ഉണ്ട് , വിന്ധ്യപര്‍വതത്തിന്റെ തെക്കു ഭാഗത്തുള്ള കുഞ്ജര പര്‍വതത്തിലെ ഈ കുടീരത്തിലാണ് അഗസ്ത്യമുനി പാര്‍ത്തിരുന്നത്. ഈ കുടീരം സഹ്യപര്‍വതത്തിലെ അഗസ്ത്യകൂടമാണെന്ന് ഒരു വിശ്വാസമുണ്ട്.

തുലാസംക്രാന്തി നാളില്‍ ഈ നീരുറവ ഒരു പ്രത്യേക സമയത്തു ഓരുജലധാരയായി വാനില്‍ ഉയരുന്നു. ഇതൊരു അഭൗമ അനുഭവമായി കരുതി അനേകം തീര്‍ത്ഥാടകര്‍ ഈ വിശേഷ നാളില്‍ ഇവിടെ വന്നുചേരുന്നു. ഇതിനോടു ചേര്‍ന്ന ബ്രിഹദ്ദേശ്വര ക്ഷേത്രത്തില്‍ അന്നേ ദിവസം പ്രത്യേക പൂജകള്‍ ഉണ്ട്. തലക്കാവേരി യിലെ കാവേരിയുടെ ഉത്ഭവസ്ഥാനത്തെ വിശേഷ ആഘോഷമാണ് കാവേരി സംക്രമണം . എല്ലാവര്‍ഷവും തുലാ സംക്രമണ നാളിലാണ് ഇത് ആഘോഷിക്കുന്നത്. സൂര്യന്‍ തുലാം രാശിയില്‍ പ്രവേശിക്കുന്ന ഈ നാളില്‍ ഒരു പ്രത്യേക സമയത്ത് കാവേരി ഒരു ജലധാരപോലെ പ്രത്യക്ഷപ്പെട്ട് ക്ഷേത്രത്തിലുള്ള വലിയ കുളം നിറയ്ക്കുന്നു. ഈ ജലം പുണ്യജലമായി കരുതുന്നു. മരിക്കുന്നവര്‍ക്ക് ഈ ജലം നല്‍കിയാല്‍ മോക്ഷം ലഭിക്കും എന്നും വിശ്വസിക്കുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നു വരെ ആയിരങ്ങള്‍ ഈ വെള്ളത്തില്‍ കുളിക്കാനായി വന്നു ചേരുന്ന ആഘോഷമാണ് ഇത്. സുമംഗലികളായ സ്ത്രീകള്‍ അന്നേ ദിവസം പച്ചക്കറികള്‍ പ്രത്യേകിച്ച് വെള്ളരിക്കയും തേങ്ങയും കൊണ്ട് പ്രത്യേക പൂജ അര്‍പ്പിക്കുന്നു. ഇതിനെ കന്നി പൂജ എന്നാണ് പറയുന്നത്..

തലക്കാവേരിയില്‍ രണ്ടു ക്ഷേത്രങ്ങളുണ്ട വിരളമായ ശിവലിംഗപ്രതിഷ്ഠയുള്ള ശിവക്ഷേത്രവും ഗണേശ ക്ഷേത്രവും. ശിവക്ഷേത്രത്തില്‍ വര്‍ഷത്തിലൊരിക്കല്‍ തുലാസംക്രമണ വേളയില്‍ പാര്‍വതീ ദേവി പവിത്രമായ തിര്‍ത്ഥോല്‍ഭവയായി പ്രത്യക്ഷപ്പെടുന്നു എന്നാണു വിശ്വാസം. ഇതേ ഇടത്തില്‍ തന്നെയുള്ള അശ്വഗന്ധ മരത്തിന്‍ ചുവട്ടിലാണു അഗസ്ത്യമുനിക്ക് ത്രിമൂര്‍ത്തികള്‍ പ്രത്യക്ഷപെട്ടു വരങ്ങള്‍ നല്‍കിയതെന്നു വിശ്വസിക്കുന്നു

Advertisementകാവേരി നദി ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ നദികളില്‍ ഒന്നാണ്. സഹ്യനിരയിലെ ബ്രഹ്മഗിരി ഷോലവനങ്ങളി ലാണ് തലക്കാവേരി എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത് ,സമുദ്രനിരപ്പില്‍ നിന്നു 4187 അടി ഉയരെയാണു തലക്കാവേരിയുടെ സ്ഥാനം.കവേരി നദി ഇവിടെ ഒരു വര്‍ഷാന്തം നിലനില്‍കുന്ന ഒരു ഉറവയില്‍ നിന്നു രൂപമെടുക്കുന്നു, പിന്നീടു ഭൂഗര്‍ഭ രൂപം പ്രാപിച്ചു കുറച്ചു ദൂരത്തിനപ്പുറം വീണ്ടും പ്രത്യക്ഷപ്പെടുന്നു.

ഈ നദി നൂറ്റാണ്ടുകളായി അതൊഴുകുന്ന ഭൂപ്രദേശത്തെ സമ്പുഷ്ടമാക്കുന്നതുവഴി അവിടുത്തെ നാട്ടുകാരുടെ ജീവരക്തം ആയി ,മാറിയിട്ടുണ്ട്. നദീതട വാസികള്‍ക്ക് ഇത്രയും പ്രയോജനകരവും തുല്യ വലിപ്പവുമുള്ള മറ്റൊരു നദി ഇന്ത്യയില്‍ ഇല്ല. പണ്ടുകാലത്ത് മുത്തുച്ചിപ്പി ബന്ധനത്തിന് പേരു കേട്ടതാണ് ഈ നദി. സമീപകാലത്തു കര്‍ണാടകവും തമിഴ്‌നാടും തമ്മില്‍ കാവേരി നദീജലത്തിന്മേല്‍ അവര്‍ക്കുള്ള അവകാശം സ്ഥാപിക്കാന്‍ നടത്തിയ വ്യവഹാരം പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.മറ്റുള്ള നദികളില് നിന്നും വ്യത്യസ്തമായി നദിയുടെ ഭൂരിഭാഗവും ഉപയോഗപ്പെടുത്തുന്നതിനാല്‍ അന്തിമമായി കടലില്‍ പതിക്കുന്നിടത്ത് വളരെ ചെറിയ നദിയായി മാറിയിട്ടാണ് എന്ന പ്രത്യേഗതയും കാവേരി നദിക്കുണ്ട് , ലോകത്തിലെ ആദ്യത്തെ അണക്കെട്ടുകളിലൊന്ന് കാവേരി നദിയിലെ കല്ലണയാണ്. ഇത് ഇന്ത്യയിലെ ആദ്യത്തെ പശ്ചിമഘട്ടത്തിന്റെ ഭാഗമായ ബ്രഹ്മഗിരിയിലാണിത്. വയനാടിലും കര്ണാടകയിലുമായി വ്യാപിച്ചു കിടക്കുന്ന ബ്രഹ്മ ഗിരി പാര്വത നിരയുടെ മറ്റൊരു ഭാഗമാണിത് ,

തലക്കാവേരിയില്‍ നിന്നു താഴേക്കു ചവിട്ടുപടികള്‍ വഴി ബ്രഹ്മഗിരി പീക്കിലേക്കു പോകാം . ഇവിടെവച്ചു സപ്തര്‍ഷികള്‍ യജ്ഞം നടത്തിയെന്നും പാര്‍വതി ദേവി പ്രത്യക്ഷപ്പെട്ടെന്നും വിശ്വസിക്കുന്നു.

തലക്കാവേരി വന്യമൃഗ സംരക്ഷണകേന്ദ്രം 10501 ഹെക്ടറുകളിലായി പരന്നുകിടക്കുന്ന ദേശീയോദ്യാനമാണ്,കേരളത്തിന്റെ ദേശിയ പക്ഷിയായ മലമുഴക്കി വേഴാമ്പല്‍ (Malabar Grey-hornbill -Ocyceros griseus) ഉള്‍പ്പെടെ അപൂര്‍വ്വങ്ങളായ പക്ഷികള്‍ ഇവിടെ കാണപ്പെടുന്നു, തലക്കവേരിയിലെ ഉധ്ഭവ സ്ഥാനവും ക്ഷേത്രവുമെല്ലാം കണ്ടു തിരിച്ചു പോകുന്ന വഴി വന്യ മൃഗ സംരക്ഷണ കേന്ദ്രവും സന്ദര്ശിക്കാം എന്നാണ് ഞങ്ങള് കരുതിയത് , എന്നാല് തലേന്ന് രാത്രി പെയ്ത ശക്തമായ മഴയില് കാവേരി നദിയില് പൊടുന്നനെ വെള്ളം കൂടി , പുഴയില് ഇനിയും അല്പ്പം വെള്ളം കൂടിയാല് നമുക്ക് തിരിച്ചു പോകാന് വെള്ളം ഇറങ്ങുന്നത് വരെ കാത്തിരിക്കണം , അത് ചിലപ്പോള് ഒന്നോ രണ്ടോ ദിവസം എടുക്കാം ,

Advertisementഇനി ഞങ്ങള്ക്ക് തിരിച്ചു പോകേണ്ടത് കാവേരിയുടെ തീരത്ത് കൂടിയാണ് , രാത്രിയിലെ വരുമ്പോള് രാത്രി ഇരുട്ടായതിനാല് ഞങ്ങള്ക്ക് ആ കാഴ്ചകളൊന്നും കാണാനായിരുന്നില്ല , രാത്രി മുഴുവന് പെയ്ത ശക്തമായ മഴയില് കാവേരി അതിന്റെ ഉഗ്ര രൂപം പൂണ്ടിരിക്കുന്നു , കുത്തിയൊലിച്ചു വരുന്ന കാവേരി , അവള്ക്കു പലയിടത്തും പല പല രൂപ ഭാവങ്ങളാണ് , ചിലപ്പോള് അവള് ശാന്തവും സൗമ്യവുമാകും , വീണ്ടും ശക്തമായ മഴ , ഇനിയും ഇവിടെ നിന്നാല് അത്ര സുകകരമാകില്ല , ഞങ്ങള് കാറോടിച്ചു പോയി , കുടകിന്റെ അടുത്ത മഴക്കാഴ്ചകളിലേക്ക്.

 135 total views,  1 views today

Continue Reading
Advertisement
Advertisement
Entertainment2 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment2 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment2 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment4 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science5 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment5 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy5 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING5 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy5 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy5 hours ago

റേസ് സംഘടിപ്പിച്ചത് അനുമതിയില്ലാതെയാണെന്ന് അറിയില്ലായിരുന്നു; മോട്ടോർ വാഹന വകുപ്പിന് മുമ്പിൽ ഹാജരായി ജോജുജോർജ്.

controversy5 hours ago

സംവിധായകനുമായി അഭിപ്രായവ്യത്യാസം; സിനിമ ഉപേക്ഷിച്ച സൂര്യ.

Entertainment6 hours ago

മട്ടാഞ്ചേരി മൊയ്‌തുവിന്റെ ഉമ്മ പൂർണിമ ഇന്ദ്രജിത്ത്; തുറമുഖം ക്യാരക്ടർ പോസ്റ്റർ പുറത്ത്

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment8 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment22 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment1 day ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement