കാശുകൊടുത്ത് വാങ്ങിയ ഹോര്‍ലിക്സില്‍ ചത്ത തവള..!!

471

frog-in-horlicks

കണ്ണൂര്‍ തലശ്ശേരിക്കടുത്തുള്ള കേളകത്താണ് സംഭവം അരങ്ങേറിയത്. ഗര്‍ഭിണിയായ തന്റെ മകള്‍ക്ക് വാങ്ങിയ ഹോര്‍ലിക്സിലാണ് ചത്ത തവളയുടെ അവഷിസ്ട്ടങ്ങള്‍ കണ്ടതായുള്ള പരാതിയുമായി ബാബു രംഗത്ത് എത്തിയത്. കേളകത്തുള്ള ഒരു മെഡിക്കല്‍ സ്റ്റോറില്‍ നിന്നും അരക്കിലോയുടെ ഹോര്‍ലിക്സ് വാങ്ങി അത് പകുതിയോളം ഉപയോഗിച്ച് കഴിഞ്ഞപ്പോളാണ് ചത്ത തവളയുടെ അവശിഷ്ട്ടങ്ങള്‍ പാക്കറ്റിനുള്ളില്‍ കണ്ടെത്തിയത്.

ആരോഗ്യവകുപ്പ് അധികൃതരെയും, ഭക്ഷ്യ സുരക്ഷാ അധികൃതരെയും അറിയിച്ചതിനെ തുടര്‍ന്ന്‍ നടപടികള്‍ സ്വീകരിക്കുമെന്നും, ആ ബാച്ചില്‍ ഇറങ്ങിയ ഹോര്‍ലിക്സ് കടകളില്‍ നിന്നും നീക്കം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. എന്തായാലും അന്താരാഷ്‌ട്ര ഗുണമേന്മ അവകാശപ്പെടുന്ന ഇത്തരം കമ്പനികളുടെ ഉത്പ്പന്നങ്ങള്‍ എങ്ങിനെ വിശ്വസിച്ചു വാങ്ങും എന്ന സംശയത്തിലാണ് പൊതുജനങ്ങള്‍..

വീഡിയോ കാണാം..

[ads1]