കാശ്മീര്‍ പാകിസ്ഥാന്‍റെ മാത്രം സ്വത്ത്‌ : ബിലാവല്‍ ഭുട്ടോ

  154

  Untitled-1121

  ദേ വീണ്ടും ബിലാവല്‍ ഭുട്ടോ.!

  കാശ്മീരിന് വേണ്ടി അവകാശവാദം ഉന്നയിച്ച് “വീണ്ടും” ബിലാവല്‍ ഭൂട്ടോ രംഗത്ത്.

  കാശ്മീരിനെ ഇന്ത്യയില്‍ നിന്നു അടര്‍ത്തിമാറ്റുമെന്നും പാക്കിസ്ഥാന് മാത്രം അവകാശപ്പെട്ടതാണ് കാശ്മീരെന്നും ബിലാവല്‍ പറഞ്ഞു. രാഷ്ട്രീയ പ്രവേശനത്തിനു തുടക്കമിട്ട് ബിലാവല്‍ നടത്തിയ പൊതുറാലിയില്‍ വച്ചാണ് ഇക്കാര്യം പറഞ്ഞത്.

  കാശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യാ പാക് ചര്‍ച്ചകള്‍ ഇനിയും നടക്കും. എന്നാല്‍ കാശ്മീരിനെ ഒരു പണയ വസ്തുവായി കാണാനാകില്ലെന്നും ബിലാവല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം മറ്റൊരു റാലിയിലും ബിലാവല്‍ കാശ്മീരിനെ ഇന്ത്യയില്‍ നിന്ന് തിരിച്ച് പിടിക്കുമെന്ന് പറഞ്ഞിരുന്നു.