കിടക്കയില്‍ മുള്ളിയ രണ്ടു വയസ്സുകാരിക്ക് മാതാവിന്റെ ക്രൂര മര്‍ദ്ദനം; ചിത്രം പുറത്ത് !

0
319

01

നാമെല്ലാവരും ഈ അമ്മയും അച്ഛനും അടക്കം കിടക്കയില്‍ മുള്ളിയിട്ടുണ്ടാകും. അതിനു ചിലപ്പോള്‍ അമ്മയുടെയും അച്ഛന്റെയും അടുക്കല്‍ നിന്നും ചെറിയ ശകാരമോ അല്ലെങ്കില്‍ അടി തന്നെയോ കിട്ടിയിട്ടും ഉണ്ടാകും. എന്നാല്‍ അതൊക്കെ മെല്ലെ നമുക്ക് വേദനിക്കാതെ തരുന്ന ഒന്നാകും. എന്നാല്‍ മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ ഒരമ്മയും അച്ഛനും കൂടി കിടക്കയില്‍ മുള്ളിയതിനു ഒരു കുഞ്ഞിനോട് ചെയ്തത് കേള്‍ക്കണോ ? തെങ്ങിന്‍ പട്ട കൊണ്ട് കുട്ടിയുടെ തലക്കടിച്ചു പൊട്ടിക്കുകയാണ് ഈ മാതാപിതാക്കള്‍ ചെയ്തത്.

പെരിന്തല്‍മണ്ണ പാലോളിപ്പറമ്പില്‍ താമസിച്ചുവരുന്ന അസം സ്വദേശികളുടെ മകള്‍ രണ്ടു വയസ്സുകാരി റുക്‌സയെയാണ് പരിക്കുകളോടെ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ മാതാപിതാക്കളായ മുഹമ്മദ് രാജേഷ് ഹുസൈന്‍ (30), ഭാര്യ ഷഹനാസ് (20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഇവരുടെ താമസസ്ഥലത്താണ് സംഭവം നടന്നത്.

02

കുട്ടിക്ക് സംസാര ശേഷി ഇല്ലായിരുന്നുവത്രേ. ആ ദേഷ്യം മാതാപിതാക്കള്‍ എന്നും കുഞ്ഞിനോട് കാണിച്ചിരുന്നു. ഇന്നലെ കിടക്കയില്‍ മുള്ളിയത് കാരണമാണ് തെങ്ങിന്‍ പട്ട കൊണ്ട് തലയ്ക്കും പുറത്തും ശക്തിയായി അടിച്ചത്. സംഭവം കണ്ട പരിസരവാസികള്‍ ആണ് പോലീസിലും ചൈല്‍ഡ് ലൈനിലും വിവരമറിയിച്ചത്.  പോലിസെത്തി കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

ചൈല്‍ഡ്‌ലൈന്‍ കൗണ്‍സിലര്‍മാരായ പി. മുഹ്‌സിന്‍, രാജീവ് ബാബു, റൂബിരാജ് എന്നിവര്‍ ആസ്പത്രിയിലെത്തി കുഞ്ഞിനെ പരിശോധിച്ചു. മാതാവിനെ ഇവര്‍ ചോദ്യം ചെയ്തെന്നാണ് റിപ്പോര്‍ട്ട്‌. കുഞ്ഞിന്റെ സംസാര ശേഷിയില്‍ ഉള്ള പ്രശ്നം പരിഹരിക്കാന്‍ കഴിയുമോ എന്ന കാര്യം ഓഡിയോളജിസ്റ്റ് ഡോ. റഫീക്ക് ബാബുവിന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നുണ്ട്. കേള്‍വിക്ക് തകരാറില്ലെന്നും സംസാരശേഷിക്ക് പ്രശ്‌നമുണ്ടെന്നുമാണ് പ്രാഥമിക നിഗമനം. ശനിയാഴ്ച കുട്ടിയെ വിശദപരിശോധനയ്ക്ക് വിധേയമാക്കും. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയംഗത്തിന്റെ നിര്‍ദേശപ്രകാരം കുട്ടിയെ കോഡൂരിലെ ശിശുപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

മൂന്ന് മാസത്തോളമായി ഇവര്‍ പാലോളിപ്പറമ്പില്‍ താമസിച്ചു വരികയാണ്. റുക്‌സയ്ക്ക് ഒരു അനുജത്തികൂടിയുണ്ട്. കുട്ടിയുടെ പിതാവ് നിര്‍മാണത്തൊഴിലാളിയാണ്.