കിടിലന്‍ കിക്ക് ഓഫ് വീഡിയോയുമായി ‘ടീം കോഹിനൂര്‍’

0
243

ആസിഫ് അലിയെ നായകനാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കോഹിനൂര്‍. ആസിഫ് അലി സുഹൃത്തുക്കളായ ബ്രിജീഷ് മുഹമ്മദ്, സജിന്‍ ജാഫര്‍ എന്നിവരോട് ഒപ്പം ആഡംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്റെ ബാനറില്‍ ആണ് ഈ ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലിന് സൂപ്പര്‍ താര പരിവേഷം നല്‍കിയ രാജാവിന്റെ മകന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം കണ്ട് കള്ളക്കടത്ത് നടത്തുവാന്‍ ഇറങ്ങിത്തിരിക്കുന്ന രണ്ടു യുവാക്കളുടെ കഥയാണ് ഈ ചിത്രത്തില്‍ എന്നാണ് ഇപ്പോള്‍ ലഭ്യമായ വിവരം.

മലയാള ചലച്ചിത്ര മേഖല സിനിമകള്‍ക്കുവേണ്ടി വ്യത്യസ്തങ്ങളായ പ്രൊമോഷന്‍ രീതികള്‍ ആണ് അനുദിനം കണ്ടുകൊണ്ടിരിക്കുന്നത്. കോഹിനൂറിന് വേണ്ടിയും വളരെ വ്യത്യസ്തമായ ഒരു പ്രൊമോഷന്‍ ആണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ കിക്ക് ഓഫ് വീഡിയോ നമ്മുക്കൊന്ന് കണ്ടു നോക്കാം.