കിടിലന്‍ വിഷ്വല്‍സുമായി ‘ഇവിടെ’ ടീസര്‍; ഇനി വരുണ്‍ ബ്ലേയ്ക്കിന്റെ നാളുകള്‍

197

ശ്യാമപ്രസാദിന്റെ പ്രിത്വിരാജ് ചിത്രം ഇവിടെയുടെ ഒഫിഷ്യല്‍ ടീസര്‍ പുറത്തിറങ്ങി. യു.എസ്.എ.യില്‍ ചിത്രീകരിച്ച ഈ ക്രൈം ത്രില്ലര്‍ ഒരേസമയം മലയാളത്തിലും തമിഴിലുമായാണ് നിര്‍മിക്കപ്പെടുന്നത്. ഭാവനയും നിവിന്‍ പോളിയുമാണ് മറ്റു പ്രധാന താരങ്ങള്‍. കെട്ടിലും മട്ടിലും ഒരു ഹോളിവുഡ് ചിത്രത്തിന്റെ പ്രതീതി ജനിപ്പിക്കത്തക്കവിധമാണ് ഈ ചിത്രത്തിന്റെ മെയ്ക്കിംഗ് എന്ന് ഈ ടീസറില്‍ നിന്നും വ്യക്തമാണ്. ആന്റണി മോസസായും സാം അലക്‌സായും എ.സി.പി. പൌരനായും തിളങ്ങിയ പ്രിത്വിരാജില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു പോലീസ് വേഷത്തിനായി നമ്മുക്ക് കാത്തിരിക്കാം.