ആസിഫ് അലിയെ നായകനാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കോഹിനൂര്‍. ആസിഫ് അലി സുഹൃത്തുക്കളായ ബ്രിജീഷ് മുഹമ്മദ്, സജിന്‍ ജാഫര്‍ എന്നിവരോട് ഒപ്പം ആഡംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്റെ ബാനറില്‍ ആണ് ഈ ചിത്രം നിര്‍മിക്കുന്നത്. മോഹന്‍ലാലിന് സൂപ്പര്‍ താര പരിവേഷം നല്‍കിയ രാജാവിന്റെ മകന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രം കണ്ട് കള്ളക്കടത്ത് നടത്തുവാന്‍ ഇറങ്ങിത്തിരിക്കുന്ന രണ്ടു യുവാക്കളുടെ കഥയാണ് ഈ ചിത്രത്തില്‍ എന്നാണ് ഇപ്പോള്‍ ലഭ്യമായ വിവരം.

മലയാള ചലച്ചിത്ര മേഖല സിനിമകള്‍ക്കുവേണ്ടി വ്യത്യസ്തങ്ങളായ പ്രൊമോഷന്‍ രീതികള്‍ ആണ് അനുദിനം കണ്ടുകൊണ്ടിരിക്കുന്നത്. കോഹിനൂറിന് വേണ്ടിയും വളരെ വ്യത്യസ്തമായ ഒരു പ്രൊമോഷന്‍ ആണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കുന്നത്. ചിത്രത്തിന്റെ കിക്ക് ഓഫ് വീഡിയോ നമ്മുക്കൊന്ന് കണ്ടു നോക്കാം.

You May Also Like

അച്ഛന്റെ പഴയ ഗെറ്റപ്പില്‍ മക്കള്‍ എത്തുന്നു; വിനീതിന്റെ കുഞ്ഞിരാമായണം

ഇത്തവണ സഹോദരങ്ങള്‍ ആദ്യമായി ഒന്നിച്ചു സ്ക്രീനില്‍ പ്രത്യക്ഷപ്പെടുക മാത്രമല്ല, ഇതില്‍ വിനീത് എത്തുന്നത് അച്ഛന്റെ ആദ്യകാല ഗെറ്റപ്പില്‍ തന്നെയായിരിക്കും..!

ഇപ്പോള്‍ മഞ്ജു വാരിയര്‍ മലയാള സിനിമയുടെ ബാധ്യതയെന്ന്‍ സംവിധായകന്‍ വേണു

മഞ്ജു വാരിയരുടെ തിരിച്ചു വരവ് മലയാള സിനിമയുടെ ഭാഗ്യമല്ല മറിച്ചു ബാധ്യതയാണ് എന്നാണ് സംവിധായകന്‍ വേണുവിന്റെ അഭിപ്രായം

100 ഡേയ്സ് ഓഫ് ലവ് റിവ്യൂ

ഒരു പക്കാ പൈങ്കിളി ലവ് സ്റ്റോറി പ്രതീക്ഷിച്ച എനിക്ക് ‘അതുക്കും മേലെ’ കിട്ടി ഈ സിനിമയില്‍ നിന്ന്.

ഇന്ത്യന്‍ സിനിമയിലെ രണ്ടു ഇതിഹാസ നായകരുടെ ചിത്രം മറ്റൊരു ഇതിഹാസ നായകന്‍ പകര്‍ത്തിയപ്പോള്‍

ഇന്ത്യന്‍ സിനിമയിലെ രണ്ടു ഇതിഹാസ നായകരുടെ ചിത്രം മറ്റൊരു ഇതിഹാസ നായകന്‍ പകര്‍ത്തിയപ്പോഴുള്ള രംഗമാണ് നിങ്ങള്‍ ചിത്രത്തില്‍ കാണുന്നത്. ഒന്ന് മലയാളത്തിലെ ഇതിഹാസ നായകന്‍ എണ്‍പതിന്റെ നിറവില്‍ നില്‍ക്കുന്ന നടന്‍ മധു. മറ്റൊരാള്‍ ഇന്ത്യന്‍ സിനിമയുടെ തന്നെ ഇതിഹാസം ശ്രീമാന്‍ അമിതാഭ്ബച്ചനും. ഈ ചിത്രം പകര്‍ത്തിയതാവട്ടെ, മലയാളത്തിന്റെ മറ്റൊരു ഇതിഹാസവും സൂപ്പര്‍ താരവുമായ മമ്മൂട്ടിയും.