കിന്‍ഡര്‍ ജോയ് മുതല്‍ വിക്സ് വരെ…നിരോധിച്ച വസ്തുക്കള്‍ കിട്ടുന്ന രാജ്യം ഇന്ത്യ !

  426

  new

  ലോകത്തിന്റെ പല ഭാഗങ്ങളിലും നിരോധിച്ച മരുന്നുകളും ഭക്ഷണ സാധനങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ ഇന്ത്യയില്‍ വിറ്റഴിയ്ക്കപ്പെടുന്നു. ലോകത്ത് നിരോധിയ്ക്കപ്പെട്ട പല വസ്തുക്കളുടേയും വിപണന കേന്ദ്രമായി ഇന്ത്യ മാറുകയാണ്. മരുന്നുകള്‍ തന്നെയാണ് മുന്‍പന്തിയില്‍

  വേദന സംഹാരിയായ അനാല്‍ജിന്‍ ഉള്‍പ്പടെയുള്ള ലോകത്തിന്റെ പല ഭാഗത്ത് നിരോധിയ്ക്കപ്പെട്ടവയാണ്. അമേരിയ്ക്ക്, ഫ്രാന്‍സ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെല്ലാം. ഇന്ത്യയില്‍ നിരോധനം വാക്കുകളില്‍ മാത്രം ഒതുങ്ങുന്നതാണ്. അവസ്ഥ. ഇപ്പോഴും രാജ്യത്ത് അനാല്‍ജിന്‍ വില്‍ക്കപ്പെടുന്നുണ്ട്. തലവേദനയ്ക്കും പനിയ്ക്കും ആശ്വസം പകരുന്ന വിക്‌സ് ആക്ഷന്‍ 500 ലോകത്ത് പലയിടത്തും നിരോധിച്ചതാണ്. ഇനിയുമുണ്ട് ലോകത്ത് നിരോദിച്ചതും ഇന്ത്യയില്‍ വില്‍ക്കെപ്പടുന്നതുമായ മരുന്നുകള്‍. നൊവാള്‍ജിന്‍, ഡി കോള്‍ഡ്, എന്റ്‌റോക്വിനല്‍, ഫുറോക്‌സണ്‍, ലോണ്‍നോഫെന്‍, നിമൂലിഡ്, ബ്ലൂസ്ലിസിന്‍ എന്നിവയാണ്.

  യുഎഇ ഉള്‍പ്പടെയുള്ള പല രാജ്യങ്ങളിലും ചില ബ്രാന്‍ഡഡ് തേനുകള്‍ നിരോധിച്ചതാണ്. പക്ഷേ അവയൊക്കെ ഇന്ത്യയില്‍ ഇപ്പോഴും വിറ്റഴിയ്ക്കപ്പെടുന്നു

  ടെസ്റ്റ് ഡ്രൈവുകളില്‍ ദയനീയമായി പരാജയപ്പെടുന്ന മാരുതി സുസുക്കി ആള്‍ട്ടോ 800 ന്റെ വില്‍പ്പന ലോകത്ത് പലയിടത്തും നിരോധിച്ചതാണ്. ടാറ്റ നാനോ, ഹുണ്ടായ് ഐ 10 എന്നിവയോും ലോകത്ത് നിരോധിച്ച് കാറുകളില്‍ പെടും.

  കിന്‍ഡര്‍ ജോയ് അമേരിയ്ക്ക ഉള്‍പ്പടെയുളഌരാജ്യങ്ങള്‍ നിരോധിച്ചതാണ്. കിന്‍ഡര്‍ ജോയ് വാങ്ങുമ്പോള്‍ ലഭിയ്ക്കുന്ന സര്‍പ്രൈസ് ഗിഫ്റ്റാണ് പ്രധാന വില്ലന്‍. ഇത് കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. മാത്രമല്ല ഭക്ഷണ സാധനങ്ങള്‍ക്കൊപ്പം ഇത്തരം പദാര്‍ത്ഥങ്ങള്‍ സൂക്ഷിയ്ക്കാനും പാടില്ലത്രേ. കിന്‍ഡര്‍ ജോയ് വാങ്ങാന്‍ കുട്ടികള്‍ വാശി പിടിയ്ക്കുമ്പോള്‍ അല്‍പ്പമൊന്ന് ശ്രദ്ധിയ്ക്കൂ. ചെറിയ അശ്രദ്ധയില്‍ പോലും സര്‍പ്രൈസ് ഗിഫ്റ്റ് കുരുന്നു ജീവന് അപകടമായേക്കാം

  ലോകത്ത് നിരോധിച്ച പല കീടനാശിനികളുടേയും ഒരേയൊരു വിപണിയാകും ഇന്ത്യ.ഇന്ത്യയില്‍ ഉപയോഗിയ്ക്കുന്ന 67 കീടനാശിനികള്‍ ലോകത്ത് നിരോധിച്ചവയാണ്.