Software
കിറ്റ് കാറ്റ്.. പാവപ്പെട്ടവന്റെ ആന്‍ഡ്രോയിഡ് ?!!!
വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണില്‍ പലതിലും ആന്‍ഡ്രോയിഡ് 2.3 വേര്‍ഷന്‍ ആണ് ഉപയോഗിക്കുന്നത്, അതുകൊണ്ട് തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നുള്ള എല്ലാ ആപ്സും പ്രവര്‍ത്തിപ്പിക്കാന്‍ സാധ്യമല്ല. പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഫോണിനു കൂടുതല്‍ ഹാര്ഡ്വെയര് ഫീച്ചര്‍ വേണം എന്നതിനാലാണ് വില കുറഞ്ഞ ഫോണില്‍ പുതിയ വേര്‍ഷന്‍ കൊണ്ട് വരാന്‍ സാധിക്കാത്തത്. ഇത്തരം ഒരു പ്രശ്നം മറികടക്കാന്‍ കിറ്റ് കാറ്റ് കൊണ്ട് സാധിക്കും എന്നാണ് ഗൂഗിള്‍ തന്നെ പറയുന്നത്..
89 total views

മൊബൈല്‍ റിവ്യൂ വെബ് സൈറ്റുകളിലേക്ക് കയറിയാല്‍ അവിടെ ആകെ ഒരു കോലാഹലം ആണ് ഇപ്പോള്‍. എന്താണ് ഇതിനു കാരണം എന്ന് വച്ചാല്‍.. സംഗതി നമ്മള് പ്രതീക്ഷിച്ചതൊക്കെ തന്നെ. ടെക് ലോകം അത് ആഘോഷം ആക്കുകയാണ്. ആന്‍ഡ്രോയിഡ് ന്റെ 4.4 വേര്‍ഷന്‍ ആയ കിറ്റ് കാറ്റ് വന്നു കഴിഞ്ഞു. ഗൂഗിള്‍ നെക്സസില്‍ ആണ് ഇത് ആദ്യം വരുന്നത്, പിന്നെ രണ്ടാമതായി ഗൂഗിളിന്റെ സ്വന്തം ഫോണ്‍ കമ്പനി ആയ മോട്ടോറോളയുടെ മോട്ടോ എക്സ് എന്ന ഫോണില്‍ ആയിരിക്കും ഇത് ലഭ്യമാകുക എന്നറിയുന്നു. എന്താണ് ഇതിലൂടെ ഗൂഗിള്‍ ലക്ഷ്യം വയ്ക്കുന്നത് എന്ന് ചോദിച്ചാല്‍ ഉത്തരം വ്യക്തമാണ്.. മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഉള്ള മേല്‍കൈ. ഇതിനോടകം തന്നെ അത് സാധ്യമായി കഴിഞ്ഞു എന്ന് വേണം കരുതാന്‍. ഇതിനു മുന്‍പേ അവതരിപ്പിക്കപ്പെട്ട ഏതൊരു ആന്‍ഡ്രോയിഡ് വെര്ഷനെക്കാളും കൂടുതല്‍ പ്രചാരം കിറ്റ് കാറ്റ് നേടും എന്ന് കരുതാന്‍ മതിയായ കാരണങ്ങള്‍ ഉണ്ട്.
വളരെ മിതമായ ഹാര്ഡ്വെയര് സ്പെസിഫിക്കെഷനില് നിന്ന് കൊണ്ട് തന്നെ പരമാവധി ഫീച്ചറുകള്‍ ലഭ്യമാക്കുക എന്നതാണ് കിറ്റ് കാറ്റിന്റെ പ്രത്യേകത. കുറഞ്ഞ ഹാര്ഡ്വെയര് ഫീച്ചര്‍ മതിയാകുമെങ്കില്‍ നിര്‍മാതാക്കള്‍ക്കു കുറഞ്ഞ വിലയ്ക്ക് തന്നെ ഫോണ്‍ നിര്‍മ്മിക്കാന്‍ സാധിക്കും. അധികം പൈസ മുടക്കാതെ നമുക്കും ഫോണ്‍ ലഭ്യമാകും. വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണില്‍ പലതിലും ആന്‍ഡ്രോയിഡ് 2.3 വേര്‍ഷന്‍ ആണ് ഉപയോഗിക്കുന്നത്, അതുകൊണ്ട് തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നുള്ള എല്ലാ ആപ്സും പ്രവര്‍ത്തിപ്പിക്കാന്‍ സാധ്യമല്ല. പുതിയ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഫോണിനു കൂടുതല്‍ ഹാര്ഡ്വെയര് ഫീച്ചര്‍ വേണം എന്നതിനാലാണ് വില കുറഞ്ഞ ഫോണില്‍ പുതിയ വേര്‍ഷന്‍ കൊണ്ട് വരാന്‍ സാധിക്കാത്തത്. ഇത്തരം ഒരു പ്രശ്നം മറികടക്കാന്‍ കിറ്റ് കാറ്റ് കൊണ്ട് സാധിക്കും എന്നാണ് ഗൂഗിള്‍ തന്നെ പറയുന്നത്.. അങ്ങിനയാനെങ്കില് ഇവിടെ എന്തെങ്കിലും ഒക്കെ നടക്കും.. കിറ്റ് കാറ്റ് കീ..
90 total views, 1 views today