കിളിപോയ വിരുതന്മാര്‍ – അപകടങ്ങളില്‍ നിന്നും കലാകാരന്മാര്‍ ആയവര്‍..!!

0
295

output

ജനിക്കും മുതലേ കലാവാസന ഉള്ള കുട്ടികള്‍ ആണ് ലോകപ്രശസ്ത കലാകാരന്മാരകുന്നത്. ചെറുപ്പം തൊട്ടെ ശാസ്ത്രത്തോട്‌ ആഭിമുഖ്യം കാണിക്കുന്ന കുട്ടികള്‍ ആണ് പില്‍ക്കാലത്ത് ലോകം അറിയുന്ന ശാസ്ത്രഞ്ജന്‍മാരാകുന്നത്. എന്നാല്‍ ഒരു അപകടത്തിലൂടെ ലോകം അറിയുന്ന ബുദ്ധി രാക്ഷസന്മാരാകുമോ?. ആകും എന്ന് ഈ വ്യക്തികള്‍ തെളിയിക്കുന്നു.

1. ഡെറിക് അമാറ്റോ.

 

നീന്തല്‍ കുളത്തില്‍ തല ഇടിച്ചു വീണതാണ് അമാറ്റൊയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ആ അപകടത്തിലൂടെ സാധാരണ മനുഷ്യന്‍ വര്‍ഷങ്ങളുടെ പരിശ്രമത്തിലൂടെ മാത്രം സ്വായത്തം ആകുന്ന കഴിവ് അമാറ്റോ ദിവസങ്ങള്‍ക്കുള്ളില്‍ സ്വന്തമാക്കി. എന്നാല്‍ ആ അപകടത്തില്‍ കേള്‍വി ശക്തിയും പാതി നഷ്ട്ടപെട്ടു. പക്ഷെ ഇന്ന് അമാറ്റോ ലോകം നെഞ്ചിലേറ്റിയ പിയാനിസ്റ്റ്‌ ആണ്.

2. ജാസന്‍ പാട്ജെറ്റ്.

കോളേജ് പഠനം ഉപേക്ഷിച്ച് ജോലിയും കൂലിയും ഇല്ലാതെ നടക്കുമ്പോളാണ് ജാസനെ ഒരു കൂട്ടം കള്ളന്മാര്‍ ആക്രമിച്ചത്. അതില്‍ ഒരു ആക്രമി ജാസന്റെ തലയ്ക്കു ഇട്ടു ഒരു അടി കൊടുത്തു. ബോധം പോയ ജാസന്‍ പിന്നീട് ബോധം വന്നത് ഒരു പ്രത്യേക കഴിവും കൊണ്ടാണ്. കണക്കിലും വരയിലും ഒട്ടും താല്പര്യമില്ലാതിരുന്ന ജാസന്‍ പിന്നീട് കണക്കില്‍ ബുജിയായി. അതി ഗംഭീരമായി വരയ്ക്കുന്ന ജാസന്‍ ഇപ്പോള്‍ വരക്കുന്നത് ഭൂമിയുടെ ചിത്രങ്ങള്‍ ആണ്, അതെ അദ്ദേഹം ഒരു ഭൂമി ശാസ്ത്രഞ്ജന്‍ ആണ്.

3. റിക്ക് ഓവന്‍സ്.

പ്രശസ്തമായ ഒരു കമ്പനിയില്‍ ജോലി നോക്കിയിരുന്ന റിക്കിന്റെ ജീവിതം മാറി മറിച്ചത് ഒരു കുഞ്ഞു തല വേദനയായിരുന്നു. ഒരിക്കല്‍ തലവേദന കൂടി ബോധരഹിതനായി വീണ റിക്കിനെ കബനി ജോലിയില്‍ നിന്നും പിരിച്ചു വിട്ടു. പക്ഷെ പിന്നീട് റിക്കിന് തിരിഞ്ഞു നോക്കേണ്ടി വന്നില്ല, അദ്ദേഹം പോലുമറിയാതെ അദ്ദേഹം ഒരു കലാകാരനായി. പണം വാരി കൂട്ടുന്ന ഒരു ക്ലേ മോഡലിസ്റ്റായി.