Narmam
കിളി പോയി
(ഗദ്ഗദം:– അതൊരു ഒന്നൊന്നര പോക്കായിപ്പോയി )
അങ്ങനെ കുറെ നാള് കൂടി ഒരു പടം കാണാന്‍ ഇറങ്ങി, ഏതു പടം കണ്ടാലും അത് റിലീസിംഗ് ദിവസം തന്നെ ആരെ കൊന്നിട്ടായാലും കാണും. അതായിരുന്നു അതിന്റെയൊരു ഇത്….. ഏതു……?
191 total views

(ഗദ്ഗദം:– അതൊരു ഒന്നൊന്നര പോക്കായിപ്പോയി )
അങ്ങനെ കുറെ നാള് കൂടി ഒരു പടം കാണാന്‍ ഇറങ്ങി, ഏതു പടം കണ്ടാലും അത് റിലീസിംഗ് ദിവസം തന്നെ ആരെ കൊന്നിട്ടായാലും കാണും. അതായിരുന്നു അതിന്റെയൊരു ഇത്….. ഏതു……?
റൂമില്‍ നിന്നിറങ്ങുമ്പോള്‍ കാള്‍ വന്നു, പടം ഹൌസ് ഫുള്‍ ആയിരിക്കും എന്ന്. കൂടെയുള്ള ഒരുത്തനെ രാവിലെ കുത്തിപ്പൊക്കി ടിക്കറ്റ് എടുക്കാന്‍ വിട്ടിരുന്നു. പക്ഷെ സൂര്യന് നെറുകംതലയില്‍ വന്നാലും എണീക്കാതവന്മാര്‍ എല്ലാം ഇന്ന് രാവിലെ എണീറ്റ് അതിന്റെ മുന്നില്‍ ക്ഷമയോടെ കാത്ത് നീല്പ്പുണ്ടായിരുന്നു. ഇത്രയും ക്ഷമ നമ്മുടെ നാട്ടിലെ ബിവറെജിന്റെ മുന്നില്‍ പോലും കാണുകേല.
കിട്ടിയ ബസിനു ചാടി കയറി ഞങ്ങള്‍ എല്ലാം കൂടെ പടം കാണാന്‍ പുറപ്പെട്ടു. അങ്ങനെ തീയേറ്ററിന്റെ മുന്നില്‍ എത്തിയപ്പോള്‍ ലവന് ദോണ്ട് ഏറ്റവും പുറകില്‍ മറ്റേ ‘’ ലത് ‘’ പോയ അണ്ണാനെ പോലെ നിപ്പുണ്ടാരുന്നു. അവന്റെ ലത് എങ്ങോട്ട് പോയി എന്ന് നോക്കുന്നതിനിടയില്‍ ആണ്, അവളെ ഞാന്‍ കണ്ടത…..!!!
ആരെ…..?
അത് തന്നെയാണ് ഞാനും നോക്കുന്നത് ആരാണവള്‍. എല്ലാ സിനിമകളിലും നായകന് നായികയെ കണ്ടു മുട്ടുമ്പോള്‍ ഉള്ളതുപോലെ ഒരു ചെറിയ ചാറ്റല്‍ മഴ പെയ്തു. മുന്നിലുള്ള മരങ്ങളിലെ ഇലകള്‍ എല്ലാം സ്ലോ മോഷനില്‍ കൊഴിഞ്ഞു വീണു. അവളുടെ മിഴികള്‍ മൊബൈലില്‍ എന്തിനോ വേണ്ടി തപ്പി നടക്കുന്നുണ്ടായിരുന്നു.
അവളുടെ പനംകുല പോലത്തെ കാര്‍ക്കൂന്തല്‍ ആ ഇളം കാറ്റില്‍ ഒന്ന് ആടി, അവള് ആ മതിലില്‍ ചാരി നിന്ന് അക്ഷമയോടെ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ധൂം സിനിമയില്‍ ഉദയ് ചോപ്ര കണ്ടതുപോലെ ഞാനും കണ്ടു തലയുടെ മോളില് ഒരു വട്ടത്തില്‍ ഞാനും അവളും, രണ്ട് സൈഡില്‍ ആയി രണ്ട് പിറുങ്ങാണികളും.
പെട്ടെന്ന് അവള്‍ക്കൊരു കാള്‍ വന്നതും, അവളുടെ മുഖം സന്തോഷത്താല്‍ ചുമന്നു തുടുതു. എന്നെച്ചു എന്നെ നോക്കി ഹൈ വോള്‍ട്ടേജില്‍ ഒരു പുഞ്ചിരി. അപ്പോള്‍ തട്ടത്തിന്മറയത്തില് നിവിന്‍ പൊളി നിന്നതുപോലെ കണ്ണുമടച്ചു ഞാനുമൊന്നു നിന്നുപോയി. കണ്ണ് തുറന്നപ്പോള്‍ ദേ ഒരുത്തന് സ്ലോ മോഷനില്‍ എന്റെ മുന്നില്‍ കൂടെ പോകുന്നു. ലവള് അവനെ നോക്കി പല്ലിളിച്ചു കാണിക്കുന്നു. എന്നെച്ചു രണ്ടും കൂടി എങ്ങോട്ടോ നടന്നു പോകുന്നു. ഇതെല്ലാം ഒറ്റ നോട്ടത്തില്‍ ഐ.സി.യു വില്‍ ബോധം ഇല്ലാതെ കിടക്കുന്നവന് ഫ്ലാഷ് ബാക്ക് സ്വപ്നം കാണുന്നതുപോലെ ഞാന്‍ കണ്ടു.
അവള് പോയപ്പോ ആണ് അവള് ചാരി നിന്ന മതിലിലെ സിനിമാ പോസ്റ്റര്‍ ഞാന്‍ കണ്ടത് അതിങ്ങനെ ആയിരുന്നു
‘’ കിളി പോയി ‘’ , ( കിളി ചുമ്മാ പോയതല്ല കിളിയെ ആ കാര്ക്കോടകന് അടിചോണ്ടുപോയി )
അപ്പോളാണ് ഇത്രയും നേരം ഞാന്‍ സ്ലോ മോഷനില്‍ പെയ്യുന്ന മഴയും, പൊഴിഞ്ഞു വീഴുന്ന ഇലകളും റോഡിന്റെ നടുക്ക് അവളെ വായീ നോക്കി നിന്ന എന്നെ എല്ലാരും കൂടെ നല്ല എ ക്ലാസ്സ് തെറി വിളിച്ചതാണെന്നു മനസിലായത്.
ചമ്മിയത് പുറത്തു കാണിക്കാതെ, ആദ്യമായി ഭൂമ്യിലേക്ക് വന്ന അന്യഗ്രഹ ജീവിയെപ്പോലെ ഞാന്‍ തീയേറ്ററിലേക്ക് നടന്നു.. 😀
192 total views, 1 views today