കിളി പോയി

0
1109

1

ഒരിടത്ത് ഒരു കാട്ടില്‍ രണ്ടു കിളികള്‍ താമസിച്ചിരുന്നു. അവര്‍ സ്‌നേഹിച്ചും പ്രേമിച്ചും കളിച്ചും ചിരിച്ചും ജീവിതം ആസ്വദിക്കുകയായിരുന്നു. അതിരാവിലെ പ്രാര്‍ത്ഥിച്ചു എഴുന്നേറ്റു ഈ കിളികള്‍ പ്രഭാതലോകം ആസ്വദിക്കാന്‍ ഇറങ്ങും. നേര്‍ത്ത മഞ്ഞില്‍ .., നേരീയ തണുപ്പില്‍ .., ഇളം വെയിലില്‍ അങ്ങനെ ആസ്വദിച്ചൊരു പറക്കല്‍ ..

ഇടയ്ക്കു തണുത്ത തെളിനീരുരവകളില്‍ വെള്ളം കുടി, പിന്നെ അടുത്ത പുഴയില്‍ ഒരു മുങ്ങിക്കുളി. അല്പനേരത്തിനകം പ്രഭാത ഭക്ഷണം കഴിക്കണം .. കുട്ടികള്‍ എഴുന്നേലക്കും മുന്‍പ് അവയ്ക്ക് തീറ്റ തേടണം. പക്ഷെ ആവലാതി തെല്ലും ഇല്ല.

കാരണം എല്ലാ ദിവസവും വായ തന്ന ദൈവം വയറിനുള്ളതും കൃത്യസമയത് തരുന്നുണ്ട്.

ഒന്ന് താഴ്ന്നു പറന്നു സൂക്ഷിച്ചു താഴെ നോക്കി. അതെ ഇന്നത്തെയും പ്രഭാത ഭക്ഷണം റെഡി. കുറച്ചു പഴങ്ങള്‍ .. ഉണങ്ങിയതും പച്ചയും പഴുത്തതും .., പിന്നെ കുറച്ചു പുഴുക്കളും. മിതമായി രണ്ടുപേരും ഭക്ഷിച്ചു. അല്പം കുഞ്ഞിക്കിളികള്‍ക്കും കരുതി. ഒട്ടും അധികമാകാതെ, കാരണം ബാക്കി തന്നെപോലെ പലര്‍ക്കും ആവശ്യമുള്ളതാണ്.

പ്രഭാതം മധ്യഹ്നതിലേക്ക് നീങ്ങി. അല്‍പനേരം കഴിഞ്ഞാല്‍ വെയില്‍ മൂക്കും. പറക്കാന്‍ ബുദ്ധിമുട്ടാകും. ചിറകുകള്‍ പെട്ടെന്ന് തളരും.

അല്പം വിശ്രമത്തിനുശേഷം, കുഞ്ഞിക്കിളികളുമായി സമയംചിലവഴിച്ചശേഷം, ഭാര്യകിളിയോടു കുട്ടികിളികളെ ഭദ്രമായി നോക്കികൊളാന്‍ നിര്‍ദ്ദേശിച്ചു ഉച്ചഭക്ഷണം തേടാന്‍ ഒരുങ്ങി.

ഭാര്യകിളി കൂടെപോകാമെന്ന് പറഞ്ഞില്ല. കാരണം തന്നെ പതിവുപോലെ കൊണ്ടുപോകില്ല. പിന്നെ താന്‍ ബാലഹീനയാനെന്നും വെയിലില്‍ തളരേണ്ട കാര്യമില്ലെന്നും പറയും. എന്തായാലും അച്ഛന്കിളി ആശങ്കകളില്ലാതെ ഭക്ഷണം തേടി പോയി.

ഏതോ ഒരു ആവേശത്തില്‍ പറന്നു പറന്നു കാടു മേട് കടന്നുപോയത് അറിയതെയില്ല. ചെറിയ ശ്വാസതടസം നേരിട്ടപോഴാണ് കിളി കാര്യം മനസിലാക്കിയത്.

അതെ.. കാടു കടന്നു നാട്ടിലെത്തി. അതും നരകമാകുന്ന നഗരത്തില്‍ …

കിളിയുടെ കിളിപോയി !!

അവിടത്തെ വാഹനങ്ങളുടെ പുക കിളിയെ ശ്വാസം മുട്ടിച്ചു.

ഓ ..ഈ മനുഷജന്തുക്കള്‍ എങ്ങനെ ഇവിടെ ശ്വാസം മുട്ടി കഴിയുന്നു എന്ന് ശങ്കിച്ചു.

ഏതായാലും വന്നതല്ലേ കുറച്ചു നാഗരിക ഭക്ഷണം കഴിക്കാം, കരുതാം എന്ന് കരുതി ചുറ്റും കണ്ണോടിച്ചു ..

കുറച്ചു കാക്കകള്‍ വൃത്തിഹീനമായ എന്തോ കൊത്തിപ്പറിക്കുന്നു. കുറച്ചു നായ്ക്കള്‍ ഇതൊക്കെതിന്നു ശര്ധിക്കുന്നു, വീണ്ടും ആ ശര്ധിലിലേക്ക് തിരിഞ്ഞു അത് തന്നെ തിന്നുന്നു. കുറച്ചു പന്നികള്‍ അതിലും വൃത്തി ഹീനമായതൊക്കെ തിന്നുന്നു. എവിടെയും അഴുക്കു, പൊടി ചവറു, മാലിന്യങ്ങള്‍ ..

നമ്മുടെ കിളിക്ക് ഓക്കാനം വന്നു..

ഇവറ്റയോക്കെ മനുഷ്യര്ക്കുവേണ്ടി, ലോകം വൃത്തിയാക്കാന്‍ ഇതൊക്കെ തിന്നു ജീവനൊടുക്കുന്നു, ഒന്നുമറിയാതെ മരണപെടുന്നു, രോഗബധിതരകുന്നു ..

ഒരു നന്നിയും ഇല്ലാതെ, പരക്കം പായുകയാണ് എല്ലാ മനുഷ്യമൃഗങ്ങളും…
എവിടെ നോക്കിയാലും ഈ മനുഷ്യമൃഗങ്ങള്‍ നെട്ടോട്ടം ഓടുകയാണ് ..

നമ്മുടെ കിളിക്ക് ഒന്നും മനസിലായില്ല..

കിളി പലര്ക്കും പുറകെ പോയി നോക്കി..

ചിലര്‍ അതിരാവിലെമുതല്‍ ഇരുട്ടാകുവോളം കഠിനമായി അദ്ധ്വാനിക്കുന്നു.. പക്ഷെ മദ്യത്തിനും മദിരാഷിക്കും വേണ്ടി അതില്‍കൂടുതല്‍ നഷ്ടപെടുത്തുന്നു.. ഈ കടഭാരവും പേറി അടുത്തദിവസം അതിനെക്കാള്‍ കൂടുതല്‍ അധ്വാനം. അതിനെക്കാള്‍ കൂടുതല്‍ കടം ..

കിളിയുടെ കിളി വീണ്ടും പോയി..

ചിലര്‍ മക്കള്‍ക്കുവേണ്ടി അരവയറുമായി സ്വത്ത്‌ സമ്പാദിക്കുന്നു.. മക്കള്‍ ധൂര്ത്തരായി അത് ചിലവാക്കുന്നു ..

ചിലര്‍ മറ്റുള്ളവരുടെ മുന്‍പില്‍ മാന്യനാകാന്‍ എന്തൊക്കെയോ വ്യര്ധമായി ചെയ്യുന്നു … ചുരുക്കി പറഞ്ഞാല്‍ വളരെ വിതെച്ചിട്ടും അല്പമേ കൊണ്ടുവരുന്നുള്ളു; ഭക്ഷിച്ചിട്ടും പൂര്‍ത്തിവരുന്നില്ല; പാനം ചെയ്തിട്ടും തൃപ്തിവരുന്നില്ല ,വസ്ത്രം ധരിച്ചിട്ടും ആര്‍ക്കും കുളിര്‍ മാറുന്നില്ല; ഓട്ടസഞ്ചിയില്‍ ഇടുവാന്‍ കൂലിവാങ്ങുന്നു.

കിളിക്ക് ഇനി കിളിപോകാനില്ല എന്ന് മനസിലായി.

ഇത്രയേറെ കഴിവും ശക്തിയും ബുദ്ധിയും കൊടുത്തിട്ടും മനുഷ്യര്‍ മൃഗങ്ങളെക്കാള്‍ കഷ്ടമായി ജീവിക്കുന്നല്ലോ എന്നോര്‍ത്ത് ദൈവത്തിനു നന്ദി പറഞ്ഞു ..
കാരണം അവര്‍ വെറും കിളികളല്ലേ ആയുള്ളൂ , ഭാഗ്യത്തിന് മനുഷ്യരായില്ലല്ലോ എന്ന് …

അല്ലെങ്കില്‍ മനുഷ്യമൃഗങ്ങളെക്കാള്‍ ഞങ്ങള്‍ , ഈ കൊച്ചു കിളികള്‍ എത്രയോ ഭാഗ്യവാന്മാര്‍ ആണെന്ന് ..
അല്ലെങ്കില്‍ ഈ മനുഷ്യരെക്കാള്‍ ദൈവത്തില്‍ തങ്ങള്‍ക്കു അല്പം വിശ്വാസം കൂടുതല്‍ ഉണ്ടെന്നു …

ദൈവമേ ഇവരില്‌നിന്നു ആ ബുദ്ധിയും കഴിവുകളും തിരികെ എടുക്കേണമേ ..,
അപ്പോഴെങ്കിലും ഇവര്‍ മൃഗങ്ങളല്ലാതെ ജീവിക്കുമല്ലോ എന്ന് പ്രാര്‍ത്ഥിച്ച് കിളി തന്റെ കൂട്ടിലേക്ക് തന്റെ സ്വോസ്തമായ ലോകത്തേക്ക് പറന്നു പറന്നു പോയി ..

അതെ .. ആ കിളിപോയി !!