കിഴുക്കാംതൂക്കായ മലഞ്ചെരിവില്‍ കടലിലേക്ക് തൂങ്ങിക്കിടക്കുന്ന വീട് – അത്ഭുത ചിത്രങ്ങള്‍

381

01

എന്തോന്ന് ടൈറ്റില്‍ ആണടെ.. എന്ന് പറയാന്‍ വരട്ടെ, ടൈറ്റിലില്‍ പറഞ്ഞിരിക്കുന്നത് അപ്പടി സത്യമാണ്. കിഴുക്കാംതൂക്കായ മലഞ്ചെരിവില്‍ കടലിലേക്ക് തൂങ്ങിക്കിടക്കുന്ന വീട് എന്ന് തന്നെ ഈ വീടിനെ നമുക്ക് വിശേഷിപ്പിക്കാം. ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലെ തെക്ക് പടിഞ്ഞാറന്‍ തീരത്താണ് മുന്‍പിലും അടിയിലും കടലെന്ന വിശേഷണത്തോടെ ഈ വീട് തൂങ്ങിക്കിടക്കുന്നത്.

02

ക്ലിഫ് ഹൌസ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ വീട് ഡിസൈന്‍ ചെയ്തിരിക്കുന്നത് മോഡ്‌സ്‌കേപ് കണ്‍സെപറ്റ് എന്ന ഡിസൈന്‍ ടീമാണ്. അഞ്ചു നിലയില്‍ നിര്‍മ്മിച്ച വീടിന്റെ അഞ്ചാം നില അഥവാ മുകളില്‍ തറ നിരപ്പോട് ചേര്‍ന്ന നില കാര്‍ പാര്‍ക്കിംഗ് സ്ഥലമാണ്. അതില്‍ നിന്നും താഴത്തെ നിലകളിലേക്ക് ഇറങ്ങി നടക്കാം.

03

04

05