കിസ്സ് മീ !
അങ്കവും കാണാം താളിയും ഓടിക്കാം എന്ന ഉദ്ദേശത്തിലാണ് ദോഹയിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയത്. നാട്ടില്‍ പോകുന്ന കൂട്ടുകാരനെ പര്‍ച്ചേസില്‍ സഹായിക്കുകയും ചെയ്യാം വായ്നോട്ടവും ആവാം. മലയാളി പെണ്‍കുട്ടികളെ വായ്നോക്കുന്നതിന്റെ ഒരു സുഖം ഒന്ന് വേറെ തന്നെ.
73 total views

അങ്കവും കാണാം താളിയും ഓടിക്കാം എന്ന ഉദ്ദേശത്തിലാണ് ദോഹയിലുള്ള ലുലു ഹൈപ്പര്‍ മാര്‍ക്കറ്റില്‍ എത്തിയത്. നാട്ടില്‍ പോകുന്ന കൂട്ടുകാരനെ പര്‍ച്ചേസില്‍ സഹായിക്കുകയും ചെയ്യാം വായ്നോട്ടവും ആവാം. മലയാളി പെണ്‍കുട്ടികളെ വായ്നോക്കുന്നതിന്റെ ഒരു സുഖം ഒന്ന് വേറെ തന്നെ.
അത് തന്നെയാണ് ലുലുവിന്റെ പ്രത്യേകതയും.
ഡിജിറ്റല്‍ ക്യാമറയുടെ സെക്ഷനില്‍ കുറ്റിയടിച്ച് നിന്ന്, എന്റെ ക്യാമറകണ്ണുകള്‍ അടുത്തുള്ള കോസ്മെറ്റിക് സെക്ഷനില്‍ പര്‍ച്ചേസ് ചെയ്യുന്ന മലയാളി പെണ്‍കുട്ടിയെ ഫോക്കസ് ചെയ്യുമ്പോഴാണ് തൊട്ടടുത്ത് നിന്നും ശ്രവണ സുന്ദരമായ ആ ചോദ്യം എന്റെ കര്‍ണ്ണപുടങ്ങളെ കോരിത്തരിപ്പിച്ചുകൊണ്ടു കടന്നു പോയത്.
“കിസ്സ് മീ”.
ഞെട്ടിത്തരിച്ച് നിന്ന് ഇതാരാണ് ഇത്രേം പരസ്യമായി എന്നോട് കിസ്സ് ആവശ്യപ്പെടുന്നത് എന്ന് നോക്കിയപ്പോള്‍ ഒരു ഫിലിപ്പിനി സുന്ദരി എന്റെ തൊട്ടടുത്ത് നിന്ന് ക്യാമറ നോക്കിക്കൊണ്ടിരിക്കുന്നു.
എന്റെ സൌന്ദര്യത്തില്‍ മയങ്ങി ഒരു ചുംബനം ചോദിച്ചതായിരിക്കുമോ ? അല്ലെങ്കിലും ചുള്ളന് ചെക്കന്മാരെ കാണുമ്പോള്‍ ഇവള്ക്കൊക്കെ അങ്ങനെ തോന്നിയതിലെന്താ തെറ്റ് ?
എന്തോ…ഇഷ്ടമാണ്…ആളുകള്‍ക്ക് എന്നെ… J
ഛെ.. എന്നാലും പബ്ലിക് ആയി കിസ്സ് ചെയ്യുക എന്നൊക്കെ പറയുമ്പോ ?…
വശ്യമായ പുഞ്ചിരിയോടെ കാമാതുരമായ് ഞാന്‍ അവളെ നോക്കി. പക്ഷെ അവളെന്നെ അതിരൂക്ഷമായി നോക്കുന്നു.
എന്താ ഇതിപ്പോ ഇങ്ങനെ ? ഇനി കിസ്സ് ചോദിച്ചത ഇവളല്ലാന്നുണ്ടോ ?.
പക്ഷെ അവളോറ്റയ്ക്ക് തന്നെയാണ് എന്റെ അരികില്‍ നില്‍ക്കുന്നത്.
എന്നാലും ഇതെന്താ ഇങ്ങനെ ?. ഒന്നൂടെ ചോദിക്കുമായിരിക്കും എന്ന് കരുതി ഞാന്‍ കാത്തിരുന്നു.
എന്താടാ അന്തം വിട്ട കുന്തം പോലെ നില്‍ക്കുന്നത് ? അടുത്ത് നില്ക്കുന്ന കൂട്ടുകാരന്റെ ചോദ്യം
അളിയാ, നീ കേട്ടോ അവള് പറഞ്ഞത് ?
പിന്നല്ലാതെ,
“എക്സ്ക്യുസ് മീ ”…… എന്ന് പറഞ്ഞാല്‍ അവിടുന്ന് മാറി നിന്നൂടെ നിനക്ക് ?
“എക്സ്ക്യുസ് മീ – യോ ? അപ്പൊ “കിസ്സ് മീ” അല്ലേ !!!???
വീണ്ടും അവളുടെ ശബ്ദം, ഇപ്രാവശ്യം അല്പം പരുഷമായിട്ടാണ്.
“എക്സ്ക്യുസ് മീ ”, വില്‍ യു പ്ലീസ് മൂവ് എ ബിറ്റ് ?
74 total views, 1 views today
