Featured
കുഞ്ഞിനെ റാഞ്ചുന്ന പരുന്ത്; ഭീതിപ്പെടുത്തുന്ന വീഡിയോ
കാനഡയിലെ മോണ്ട്റിയല് സിറ്റിയിലെ ഒരു പാര്‍ക്കില്‍ മാതാപിതാക്കള്‍ക്കൊപ്പം കളിച്ചു കൊണ്ടിരുന്ന കൈക്കുഞ്ഞിനെ ഒരു വലിയ പരുന്ത് വന്നു റാഞ്ചുന്ന കാഴ്ച. ഭീതിപ്പെടുത്തുന്ന കാഴ്ച തന്നെ. അവസാനം കുഞ്ഞിന്റെ ഭാരം സഹിക്കാന്‍ വയ്യാതെയും മാതാപിതാക്കളുടെ കരച്ചിലിന്റെ ശക്തി കൊണ്ടും രണ്ടു മീറ്റര്‍ ഉയരത്തില്‍ നിന്നും പരുന്ത് കുഞ്ഞിനെ താഴേക്ക് ഇടുന്നു. താഴേക്ക് മലര്‍ന്നടിച്ചു വീഴുന്ന കുഞ്ഞ്. ഭീകരമല്ലേ ആ കാഴ്ച ? ഒന്ന് കണ്ടു നോക്കൂ.
119 total views

വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തു ഒരു ദിവസം കൊണ്ട് 3 കോടിക്കടുത്തു പേരാണ് ഈ വീഡിയോ കണ്ടു കഴിഞ്ഞത്. ഏതായാലും അതിനെക്കാളും ഭീതിതമായ വാര്‍ത്തയാണ് താഴെ പറയാന്‍ പോകുന്നത്.
വീഡിയോ ഫെയിക്കോ ?
വീഡിയോ കണ്ടു നെടുവീര്‍പ്പിടാന്‍ വരട്ടെ. ഈ വീഡിയോ ഫെയിക്ക് ആണെന്നും തങ്ങളിത് ത്രീഡി ടെക്നോളജി പ്രോജെക്റ്റ് ആയി ചെയ്ത വീഡിയോ ആണെന്നും പറഞ്ഞ് സെന്റര്‍ നാഡ് എന്ന മോണ്ട്റിയലിലെ ത്രീഡി ടെക്നോളജി സ്കൂള്‍ വിദ്യാര്‍ഥികള്‍ രംഗത്ത് വന്നു. ഈ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളായ നോര്‍മണ്ട് അര്ഷബുല്റ്റ്, ലോഇക് മിരൌല്റ്റ്, ഫെലിക്സ് മാര്‍ക്വിസ് പൌലിന്‍ തുടങ്ങിയവര്‍ ആണത്രേ ഈ ത്രീഡി വീഡിയോ ഉണ്ടാക്കിയത്.
ഇത്തരം ഫെയിക് വീഡിയോകള്‍ ഉണ്ടാക്കി സെന്റര്‍ നാഡിലെ വിദ്യാര്‍ഥികള്‍ മുന്‍പും ഫെയിമസ് ആയിട്ടുണ്ടത്രേ. മോണ്ട്റിയല് സൂവില്‍ നിന്നും പെന്ഗ്വിന് രക്ഷപ്പെട്ട വീഡിയോ ആയിരുന്നു പണ്ട് ഇവര്‍ ഇറക്കിയ വീഡിയോ. അതൊന്നു കണ്ടു നോക്കൂ
ഇവരൊക്കെ ഇങ്ങനെ ഫെയിക്ക് ഇറക്കാന്‍ നോക്കിയാല്‍ പിന്നെന്തു കണ്ടാലാണ് നമ്മള് വിശ്വസിക്കുക ..
120 total views, 1 views today