Connect with us

Featured

കുഞ്ഞുങ്ങളേ.. കണ്ണീരോടെ നിങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നു …!

കൊള്ളയും .., കൊലയും .., അസ്ഥിരതകളും .., നടമാടുന്ന ഒരു ദേശത്തു നിന്ന് .., സ്വന്തം ജീവനും .., കൂടപ്പിറപ്പുകളുടെ ജീവനും മുറുകെപ്പിടിച്ചുകൊണ്ടോടുന്ന .., അതിജീവനം തേടിയുള്ള ഒരു ജനതയുടെ യാത്ര …!

 41 total views,  1 views today

Published

on

old_age_study_by_laurenryx2-d4vpupk

പ്രവാസം തേടിയുള്ള ഒരു യാത്ര …!,

പിറന്ന നാടും വീടും മണ്ണും …, ബന്ധങ്ങളും .., എല്ലാം ഉപേക്ഷിച്ച് .., അത്രയും കാലം സ്വരുക്കൂട്ടിയതെല്ലാം ഒരു മൂലക്ക് വിട്ട് .., ജീവനും കൊണ്ടൊരു ദേശാടനം …!

വേറേതോ ഒരു ലോകത്തിലേക്ക് .. വേറേതോ ഒരു സംസ്‌കാരത്തിലേക്ക് .. കൈയ്യില്‍ കിട്ടിയതെല്ലാം എടുത്ത് ഒരു പറിച്ചു നടല്‍ …!

ഒരു നല്ല ജീവിതം സ്വപ്നം കണ്ട് .., വീണ്ടും ഒന്നില്‍ നിന്നു തുടങ്ങാന്‍ …!

പ്രവാസങ്ങളും… കുടിയേറ്റങ്ങളും .. എന്നും ലോക ജനത സാക്ഷ്യം വഹിക്കുന്നു ..!

കൊള്ളയും .., കൊലയും .., അസ്ഥിരതകളും .., നടമാടുന്ന ഒരു ദേശത്തു നിന്ന് .., സ്വന്തം ജീവനും .., കൂടപ്പിറപ്പുകളുടെ ജീവനും മുറുകെപ്പിടിച്ചുകൊണ്ടോടുന്ന .., അതിജീവനം തേടിയുള്ള ഒരു ജനതയുടെ യാത്ര …!

വാഗ്ദാനം കിട്ടിയ .., തേനും .., പാലും ഒഴുകുന്ന കാനാന്‍ ദേശത്തേക്കുള്ള പാലായനത്തില്‍ .., ജീവനുകള്‍ ഒരുപാട് നഷ്ട്ട്ടപ്പെട്ടിരിക്കുന്നു …!

Advertisement

അതിജീവനത്തിന്റെ പാത തേടിയുള്ള ഒരു മനുഷ്യകുലത്തിന്റെ യാത്ര …,

വര്‍ത്തമാനകാലത്തിലും ഒരു പാട് കുടിയേറ്റത്തിന്റെ കഥകള്‍ നാം കേള്‍ക്കുന്നു …!

കുടിയേറ്റങ്ങള്‍ താങ്ങാനാകാതെ ..,അതിര്‍ത്തികള്‍ അടച്ച് കാവല്‍ നില്‍ക്കുന്ന സൈന്യം …!

അവരുടെ മുന്നില്‍ കൂപ്പു കൈകളോടെ കണ്ണീരൊഴുക്കുന്ന ഒരു ജനത …!

നിസ്സഹായതയോടെ നില്‍ക്കുന്ന ആ കാവല്‍ ഭടന്‍മാര്‍ക്ക് മേലാളന്‍മാരുടെ ഉത്തരവ് അനുസരിച്ചല്ലേ പറ്റൂ …!

കണ്ണ് തുറക്കേണ്ടത് …., ഭരണകര്‍ത്താക്കളുടെതാണ് .., , അന്താരഷ്ട്രസമൂഹത്തിന്റെതാണ് ….!
അതിനൊക്കെ വേണ്ടി ത്തന്നെയാണ് .., ഐക്യരാഷ്ട്ര സഭകള്‍ പോലെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ നിലകൊള്ളേണ്ടത് ..!

അല്ലാതെ എപ്പോഴും വട്ടമേശ സമ്മേളനങ്ങള്‍ നടത്തി .., പ്രസ്ഥാവനകള്‍ ഇറക്കലുകള്‍ മാത്രമായിരിക്കരുത് …!

Advertisement

കണ്ണീരു കുടിക്കുന്ന ഒരു ജനതയുടെ രോദനങ്ങള്‍ക്കു നേരെ കാതുകള്‍ പൊത്തരുത് …!

അതിനു വേണ്ട ആര്‍ജ്ജവവും .., ധൈര്യവും .., നേതാക്കന്‍മാര്‍ കാണിക്കുക തന്നെ വേണം …!

അതിനു വേണ്ടിത്തന്നെയാണ് .., അവരെ അന്താരാഷ്ട്രതലവന്‍മാരായി നിയമിച്ചിട്ടുള്ളതും ..!

വിട്ടൊഴിഞ്ഞ ഭൂമിയിലേക്കും .., കുടിയേറ്റ ഭൂമിയിലേക്കും .., പ്രവേശനം നിഷേധിക്കപ്പെട്ട് .., നടുക്കടലില്‍ ദിവസങ്ങളോളം .., ഭക്ഷണവും .. വെള്ളവുമില്ലാതെ .., സ്വന്തം കുഞ്ഞുങ്ങളെ ., മാറോട് ചേര്‍ത്തു പിടിച്ച് .. വാവിട്ട് നിലവിളിക്കുന്ന ഒരു ജനത …!

തിളക്കം നഷ്ട്ട്ടപ്പെട്ട ആ കുഞ്ഞു കണ്ണുകളില്‍ കാണുന്നത് മരണത്തിന്റെ ഭീതിതമായ നിര്‍ജ്ജീവത …!

കളിച്ചു ചിരിച്ചു നടക്കുന്ന പ്രായത്തില്‍ .., പ്രവാസത്തിന്റെ വേദന പേറുന്ന ആ കുഞ്ഞു മനസ്സുകളില്‍ .. നിസ്സഹായതയുടെ രോദനങ്ങള്‍ …!

വലിയവരെ വിടാം .., എന്നാല്‍ ദൈവീക ചൈതന്യം തുളുമ്പുന്ന ആ കുഞ്ഞു കണ്ണുകളില്‍ നോക്കി .., ആക്രോശത്തോടെ അതിര്‍ത്തികള്‍ കൊട്ടിയടക്കാന്‍ .., ഏത് രാജ്യത്തിനാണ് കഴിയുക …?

Advertisement

പ്രവാസത്തിന്റെ തേനും .., പാലും ഒഴുകുന്ന .., കാനാന്‍ ദേശത്തിലേക്കുള്ള യാത്രയില്‍ .., ഒരു പാട് സ്വപ്നങ്ങളും .., സ്‌നേഹങ്ങളും .., നിഷ്‌ക്കളങ്കതയും …, മനസ്സില്‍ നിറച്ചു വെച്ച ഒരു കുഞ്ഞു ബാലന്റെ നിശ്ചലശരീരം കടല്‍ തീരത്തെ പൂഴിയില്‍ .. നിര്‍ജ്ജീവമായി കിടക്കുമ്പോള്‍…, നിറയുന്ന കണ്ണുകളോടെ തന്നെ എഴുതട്ടെ …!

മക്കളേ .., ഇനിയൊരു പ്രവാസത്തിന്റെയും .., കുടിയേറ്റത്തിന്റേയും …, ദുരിതം പേറാത്ത .., എന്നും തേനും .., പാലും മാത്രം ഒഴുകുന്ന സ്വര്‍ഗ്ഗീയ ചൈതന്യത്തിലാണ് നിങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് ..,

അവിടെ അനന്തമായ സ്‌നേഹം നിങ്ങളെ വലയം ചെയ്തിരിക്കുന്നു .., അത് നിങ്ങളുടെ ലോകമാണ് .., ആ കാനാന്‍ ദേശത്തേക്ക് നിങ്ങള്‍ക്ക് മാത്രമേ പ്രവേശനമുള്ളു …!

ഇന്ന് നിങ്ങള്‍ക്ക് മുന്നില്‍ കൊട്ടിയടക്കപ്പെട്ട ഈ നൈമിഷിക ലോകം .., ഇനി നിങ്ങള്‍ക്കു മുന്നില്‍ കേഴും ….!

കുടിയേറ്റത്തിന്റെ ദുരിതങ്ങള്‍ ഇല്ലാത്ത ലോകത്തേക്ക് .. പൂമ്പാറ്റകളെപ്പോലെ പറന്നു പോയ … ഗാലിപിനും .., അയ്‌ലാനുമൊപ്പം ജീവ ത്യാഗം ചെയ്ത .., പേരറിയാത്ത ..,അനേകം കുഞ്ഞുങ്ങള്‍ക്കുമായി കണ്ണീരോടെ പ്രാര്‍ഥിക്കുന്നു …!

 42 total views,  2 views today

Advertisement
Advertisement
cinema13 hours ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment14 hours ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema2 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment2 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema3 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema4 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema5 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment5 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema6 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized7 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema1 week ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema1 week ago

മൗനദാഹം (എന്റെ ആൽബം- 7)

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

നിങ്ങൾ ഏതെങ്കിലും നിയമലംഘനം നടത്തിയിട്ടുണ്ടെങ്കിൽ ഈ ഷോർട്ട് മൂവി കാണണം

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Advertisement