Share The Article

pinky-pull-up

ഇന്ത്യക്കാരായാല്‍ ഇങ്ങനെ വേണം. വേറെ ആര്‍ക്കും ചെയ്യാന്‍ പറ്റാത്ത കാര്യമേ  ചെയ്യൂ.  ഇതാ ഇവിടെ ഒരു മണിപ്പൂരുകാരന്‍ ഗിന്നസ് ലോക റെക്കോര്‍ഡ്‌ ഇട്ടു. എന്തിനാണ് എന്ന് ചോദിച്ചാലാണ് തമാശ.

ചെറുവിരലില്‍ പോലും ഇന്ത്യക്കാരന്‍ അത്ഭുതം ഒളിപ്പിച്ചു വച്ചിടുണ്ട് എന്നതിന്‍റെ തെളിവാണ് മൈബം ഇതോമ്പ എന്ന മണിപൂരുകാരന്‍. 5 അടി ഉയരവും 51 കിലോ ഭാരവുമുള്ള ഈ മനുഷ്യന്‍ ചെയ്തത് എന്താണന്നറിയുമോ ? .തന്‍റെ ചെറുവിരലുകള്‍ ഉപയോഗിച്ച് 30 സെക്കന്‍ഡില്‍ 16 പുള്ള് അപ് എടുത്തിരിക്കുന്നു. ചുമ്മാ എടുത്തതല്ല ഗിന്നസ് ലോക റെക്കോര്‍ഡ്‌ സ്വന്തം പേരില്‍ എഴുതി ചേര്‍ത്ത് കൊണ്ടാണ് പുള്ളിക്കാരന്‍ തന്‍റെ കഴിവ് ലോകത്തിനു കാണിച്ചു കൊടുത്തത്. ഈ ലോക റിക്കോഡിന്‍റെ വീഡിയോ കാണാം …