കുടിയന്മാരുടെ പ്രത്യേക ശ്രദ്ധയ്ക്ക് : വെള്ളമടിച്ചാല്‍ പുലി പിടിക്കും

260

panther

ഇതേപോലൊരു പുലി നമ്മുടെ കൊച്ചു കേരളത്തില്‍ ഇല്ലാത്തത് നന്നായി..!!! ഉണ്ടായിരുന്നേല്‍ പണി പാളിയേനെ..!!!

പുലി ഇന്ത്യക്കാരന്‍ തന്നെയാണ്, ജാര്‍ഖണ്ഡ് ആണ് സ്വദേശം..!!! വളരെ വ്യത്യസ്തനായ ഈ പുലിയുടെ ഇഷ്ട ഭക്ഷണം കുടിയന്മാരുടെ ഇറച്ചിയാണ്. സാധാരണ മനുഷ്യരുടെ ഇറച്ചിയോട് ഈ പുലിക്ക് അത്ര താല്‍പ്പര്യമില്ല.

ജാര്‍ഖണ്ഡ് കുമാവോണ്‍ മലനിരകളിലെ ദിദിഹട്ട് മേഖലാണ് ഈ ന്യൂജനറേഷന്‍ പുലിയുടെ ആവാസകേന്ദ്രം. കള്ളുകുടിച്ച് പൂസ്സായി നാലുകാലില്‍ വരുന്ന പുരുഷന്മാരെ മാത്രം തിരഞ്ഞുപിടിച്ചാണ് പുലി ശാപ്പാടാക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 13ഓളം കുടിയന്മാാരുടെ ഇറച്ചി പുലി ശാപ്പാടാക്കി കഴിഞ്ഞു. കള്ളുകുടിച്ച് വീട്ടിലേക്കു വരുന്ന വഴിയാണ് പലരും പുലിയുടെ ആമാശയത്തിലെത്തുന്നത്. പുലിയെ പിടികൂടാനുള്ള ശ്രമം നടന്നുവരികയാണ്.

പുലിക്ക് കുടിയന്മാരെ മാത്രം കൃത്യമായി മനസിലാകുന്നുവെന്നത് എങ്ങനെയാണ് എന്നത് ഇപ്പോഴും ഗ്രാമീണരെ കുഴയ്ക്കുന്ന ചോദ്യമാണ്.ഇപ്പോള്‍ ആ ഗ്രാമത്തിലെ പാവം കുടിയന്മാര്‍ മനസമാധാനമായി കള്ള് കുടിക്കാന്‍ വയ്യാത്ത അവസ്ഥയിലാണ്..!!!