കുടുംബത്തിനു മുന്നില്‍ ലാംഗര്‍ക്ക് ഇന്ത്യ ഒന്നുമല്ല !

    179

    new

    ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചാകാനുള്ള ക്ഷണം ഓസ്ട്രേലിയന്‍ മുന്‍ താരം ജസ്റ്റിന്‍ ലാംഗര്‍ നിരസിച്ചു. വെസ്റ്റേണ്‍ ഓസ്ട്രേലിയയുമായി കരാര്‍ രണ്ടു വര്‍ഷം കൂടി നീട്ടിയ ലാംഗര്‍ കുടുംബത്തെ വിട്ടു നില്‍ക്കാന്‍ കഴിയില്ല എന്നാ ന്യായം പറഞ്ഞു കൊണ്ടാണ് ഇന്ത്യയുടെ ക്ഷണം നിരസിച്ചത്.

    ഇന്ത്യ പോലൊരു വലിയ ടീമിന്റെ കോച്ച് ആകാന്‍ താന്‍ ആഗ്രഹിക്കുന്നുണ്ട് എങ്കിലും ഇപ്പോള്‍ അതിനു പറ്റിയ സാഹചര്യം അല്ലെന്നും വര്‍ഷത്തില്‍ 12 മാസവും കുടുംബത്തില്‍ നിന്നും അകന്നു നില്‍ക്കാന്‍ സാധിക്കില്ല എന്നും ലാംഗര്‍ പറഞ്ഞു. കഴിഞ്ഞ 2൦ വര്‍ഷമായി താന്‍ വിവിധ ടീമുകള്‍ക്ക് ഒപ്പം യാത്രയിലാണ് എന്നും ഇനി അല്‍പ്പം വിശ്രമിക്കേണ്ട സമയമാണ് എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

    ലോകകപ്പിന് ശേഷം ഒഴിഞ്ഞു കിടക്കുന്ന ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് ജൂണില്‍ നടക്കുന്ന ബംഗ്ലാദേശ് പരമ്പരയ്ക്ക് ശേഷം പുതിയയാളെ നിയമിക്കും എന്ന് ബിസിസിഐ വ്യക്തമാക്കി.