നരേന്ദ്ര മോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയായ ശേഷം അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്നു. സോഷ്യല്‍ മീഡിയകളിലും ലോകത്ത് നടക്കുന്ന സകല ചര്‍ച്ചകളിലും അദ്ദേഹത്തിന്റെ പേര് സജീവമാണ്. സ്വന്തം വ്യക്തിത്വം കൊണ്ടും സ്റ്റൈല്‍ കൊണ്ടും മോഡി വ്യത്യസ്തനാണ് എന്ന് തന്നെ നമുക്ക് പറയാം. ഇങ്ങനെയുള്ള മോഡിക്ക് ഒരു ഹോബ്ബിയുണ്ട്..കുട്ടികളെ കാണുമ്പോള്‍ മാത്രം അദ്ദേഹത്തിന് തോന്നുന്ന ഒരു ഹോബി.!
അദ്ദേഹം പ്രധാനമന്ത്രിയായ ശേഷം ട്വീറ്ററില്‍ അദ്ദേഹം ഇട്ട രണ്ടു ഫോട്ടോകളാണ് ചുവടെ. രണ്ടിലും അദ്ദേഹത്തിന്റെ കൂടെയുള്ളത് കുട്ടികളാണ്.
ആദ്യ ചിത്രത്തില്‍ മോഡിയുടെ കൂടെയുള്ളത് റിപ ദാസ് എന്ന എട്ട് വയസുകാരി പെണ്‍കുട്ടിയാണ്. ഈ കഴിഞ്ഞ റിപബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കൈയ്യില്‍ നിന്നും ധീരതയ്ക്ക് ഉള്ള അവാര്‍ഡ് വാങ്ങിച്ച റിപ. രിപയോടുള്ള സ്നേഹം മോഡിജി കാണിച്ചത് അവളുടെ ചെവിയില്‍ പിടിച്ചു വലിച്ചു കൊണ്ടാണ് എന്ന് ഈ ചിത്രത്തില്‍ നിന്നും വ്യക്തം.
രണ്ടാമത്തെ ചിത്രത്തില്‍ മോഡിയുടെ കൂടെയുള്ളത് ജപ്പാനില്‍ നിന്നുമുള്ള ഒരു പയ്യനാണ്. കഴിഞ്ഞ വര്‍ഷം ജപ്പാനിലെ യോട്ടോവിലുള്ള ഗോള്‍ഡന്‍ പവിലിയന് അമ്പലം സന്ദര്‍ശിക്കുന്ന വേളയില്‍ തന്റെ അടുത്തെത്തിയ പയ്യനെ മോഡി പിടിച്ചു നിര്‍ത്തി ഒരു ഫോട്ടോ എടുത്തു, വീണ്ടും ചെവില് പിടിച്ചു വലിക്കുന്ന പോസ്.!
ഇത് കൊണ്ടാണ് ചിലര്‍ പറയുന്നത് കൊച്ചുകുട്ടികളുടെ ചെവി മോഡിജിക്ക് ഒരു വീക്ക്നെസ്സാണ് എന്ന്…