കുട്ടികളുമൊത്ത് സ്വാതന്ത്ര്യദിനം ആഘോഷിച്ച് സച്ചിന്‍

    0
    338

    sachin_Kids
    സ്വാതന്ത്ര്യദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ രാജ്യത്തുള്ള എല്ലാവര്‍ക്കും ആശംസകള്‍ നേരുക മാത്രമല്ല, അവരുടെ കൂടെ അല്‍പ്പം സമയം ചിലവഴിക്കുക കൂടി വേണം എന്ന് കാണിച്ചുതരികയായിരുന്നു ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. തിരഞ്ഞെടുക്കപ്പെട്ട ഏതാനും കുട്ടികളുടെ ഒപ്പമായിരുന്നു സച്ചിന്‍ തന്റെ സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ നടത്തിയത്. കുട്ടികളോട് സംസാരിക്കുക മാത്രമല്ല, അവരുടെയൊപ്പം അല്‍പ്പനേരം ക്രിക്കറ്റ് കളിക്കുവാനും സെല്‍ഫി എടുക്കുവാനും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സമയം കണ്ടെത്തി.

    സ്വാതന്ത്ര്യദിനമായ ഇന്നലെ വൈകുന്നേരം തന്റെ സന്തോഷം ട്വീറ്റ് ചെയ്ത് ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്തു സച്ചിന്‍.