“കുട്ടികളെയെല്ലാം ഞങ്ങള്‍ കൊന്നു, ഇനി ആരെ കൊല്ലണം” ഭീകരരുടെ സംഭാഷണം പുറത്ത്.!

    174

    pakistan_0807

    “ഓഡിറ്റോറിയത്തിലെ മുഴുവന്‍ കുട്ടികളെയും ഞങ്ങള്‍ കൊന്നു. ഇനിയെന്താണ് ചെയ്യേണ്ടത്. ” ലാഹോറിനെ മിലിട്ടറി സ്കൂളിലെ കുട്ടികളെ മുഴുവന്‍ ദാരുണമായി കൊന്ന ശേഷം ഭീകരര്‍ നടത്തിയ ഫോണ്‍ സംഭാഷണം ഇതാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും ആക്രമണത്തെ നിയന്ത്രിച്ച വ്യക്തിയുമായിയായിരുന്നു ഈ സംഭാഷണം എന്ന് രേഖകള്‍ സൂച്ചിപ്പിക്കുന്നു. “സൈനികര്‍ക്കായി കാത്തിരിക്കുക. സ്വയം പൊട്ടിത്തെറിക്കുന്നതിന് മുന്‍പ് അവരെ കൊല്ലുക.” എന്ന മറുപടി ഈ വ്യക്തി നല്‍കുകയും ചെയ്തു.

    പാക്ക് താലിബാന്‍ നേതാവ് മുല്ല ഫസലുല്ലയാണ് ശക്തി കേന്ദ്രമായ ബൈര്‍ പ്രവിശ്യയില്‍ നിന്നും ഈ ആക്രമണത്തെ നിയന്ത്രിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ട്.  132 കുട്ടികള്‍ ഉള്‍പ്പെടെ ഭീകരാക്രമണത്തില്‍ 157 പേരാണ് കൊല്ലപ്പെട്ടത്. സ്‌കൂള്‍ അധ്യാപകരും ജീവനക്കാരും ഉള്‍പ്പെടെ മറ്റു 16 പേര്‍ മരിച്ചു. ആക്രമണം നടത്തിയ ഒന്‍പതു ഭീകരരും കൊല്ലപ്പെട്ടു.