കറ നല്ലതാണ്..!!!
ഈ പരസ്യവാചകം ഓര്‍മ്മയുണ്ടോ ??? വളരെ പ്രശസ്തമായ ഒരു വാഷിംഗ് പൌഡറിന്റെ പരസ്യവാച്ചകമാണിത്. ഈ വാചകത്തെ അന്വര്‍ഥമാക്കികൊണ്ട് ഇതാ പുതിയ ഒരു ഗവേഷക പഠന റിപ്പോര്‍ട്ട്, കുട്ടികളെ ചെളിയില്‍ കിടന്നു ഉരുളാന്‍ വിടു, ചെളി നല്ലതാണ്.!
അമേരിക്കയിലെ ജോണ്‍ ഹോപ്‌സകിന്‍സ് ചില്‍ഡ്രന്‍സ് സെന്ററിലെ ഗവേഷകരാണ് ഈ വിഷയത്തില്‍ പഠനം നടത്തിയത്. ജേണല്‍ ഒഫ് അലര്‍ജി ആന്‍ഡ് ക്ലിനിക്കല്‍ ഇമ്യൂണോളജിയില്‍ പഠനത്തിന്റെ വിശദവിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
മണ്ണിലും ചെളിയിലുമൊക്കെ ഇഷ്ടം പോലെ കളിച്ചു വളരുന്ന കുട്ടികള്‍ക്ക്പ്രതിരോധശേഷി വര്‍ധിക്കുമെന്നാണ് ഈ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.വീട്ടിനു പുറത്തു കടന്ന് മണ്ണിലും പൊടിയിലും എല്ലാം കളിച്ചു വളരുന്ന കട്ടികളില്‍ ആസ്മയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും, അലര്‍ജികളും എല്ലാം കുറവായിരിക്കുമെന്നാണ് പഠനങ്ങളില്‍ തെളിയുന്നത്.
കുട്ടികളിലെ പ്രതിരോധ ശേഷി രൂപപ്പെടുന്നത് പ്രധാനമായും ഒരു വയസ്സിനുള്ളിലാണ് അതു കൊണ്ട് ആ കാലഘട്ടത്തില്‍ അന്തരീക്ഷത്തിലും മണ്ണിലും എല്ലാം സാധാരണയായി കാണപ്പെടുന്ന രോഗകാരികളായ ബാക്റ്റീരിയകള്‍ ശരീരത്തിലെത്തിയാല്‍ അവയെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗവും ശരീരം കണ്ടെത്തി അവയെ ചെറുത്തു തോല്‍പ്പിക്കും.
ആസ്മ പോലുള്ള അസുഖങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇനി കുട്ടികളെ ഒരു വയസ്സാകും മുമ്പേ തന്നെ പരിസ്ഥിതിയുമായി അടുത്തിടപഴകി ജീവിക്കാന്‍ അനുവദിച്ചാല്‍ മതിയാകും എന്നാണ് ഗവേഷകരുടെ വാദം.