കുട്ടികള്‍ക്ക് വേണ്ടി ഇനി പ്രത്യേക യുട്യൂബ് !

0
274

YouTube-Kids-Unofficial

യുട്യൂബ് അവതരിപിക്കുന്ന പുതിയ ആപ്പ് രംഗത്ത്. യൂട്യൂബ് കിഡ്‌സ് എന്ന പേരില്‍ യുട്യൂബ് തന്നെയാണ് കുട്ടികള്‍ക്ക് വേണ്ടി ഈ പുതിയ ആപ്പ് അവതരിപിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന ഡിസൈന്‍, വലിയ ഐക്കണുകള്‍, കുറഞ്ഞ സ്‌ക്രോളിങ് സൗകര്യം എന്നിവയാണ് ഈ ആപ്പിന്റെ പ്രത്യേകതകള്‍. നാളെ മുതല്‍ ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

പേര് സൂച്ചിപിക്കും പോലെ കുട്ടികള്‍ക്കു വേണ്ടിയുള്ള ഈ പുതിയ ആപ്ലിക്കേഷന്‍ സ്മാര്‍ട്‌ഫോണുകളിലും ടാബ്‌ലെറ്റുകളിലും സൗജന്യമായി പ്രവര്‍ത്തിക്കും.

കുട്ടികള്‍ക്ക് വേണ്ടിയുള്ള ഈ ആപ്പില്‍ മാതാപിതാക്കള്‍ക്ക് വേണ്ടിയും ചില പരിപാടികള്‍ ഉണ്ട്. കുട്ടികള്‍ ആപ്പ് ഉപയോഗിക്കുന്നതിന്റെ സമയം നിയന്ത്രിക്കാന്‍ മാതാപിതാക്കള്‍ക്ക് ഈ ആപ്ലിക്കേഷന്‍ സൗകര്യമൊരുക്കും.

കുട്ടികളുടെ പ്രായത്തിനു കാണാന്‍ കഴിയുന്ന വിഡിയോകള്‍ മാത്രമേ ആപ്പിലുണ്ടാകൂ എന്നതാണ് മഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.